ഇബ്ൻ ബത്തൂത്ത - അബു അബ്ദുള്ള മുഹമ്മദ് ഇബ്ൻ ബത്തൂത്ത -
അബു അബ്ദുള്ള മുഹമ്മദ് ഇബ്ൻ ബത്തൂത്ത (ഫെബ്രുവരി 24 1304 -1375) മൊറോക്കോയിലെ ടാൻജിയർ എന്ന നഗരത്തിൽ സാധാരണക്കാരനായി പിറന്നു . സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത സൂഫി , ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇബ്ൻ ബത്തൂത്ത തന്റെ മുപ്പതു വർഷത്തെ സഞ്ചാരങ്ങൾക്കിടെ ഏകദേശം 1,17,000 കി.മി. (73000 മൈൽ ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ് , പശ്ചിമേഷ്യൻ രാജ്യങ്ങൾ , ഇന്ത്യൻ ഉപഭൂഖണ്ഡം , മദ്ധ്യേഷ്യ , ദക്ഷിണപൂർവേഷ്യ , ചൈന തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ മാർക്കോ പോളോ സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു. ഇബ്നു ബത്തൂത്തയുടെ സഞ്ചാരങ്ങളുടെ പ്രേരകമായി ചൂണ്ടി കാട്ടപ്പെടുന്നത് ശാദുലിയ്യ സൂഫി മാർഗ്ഗത്തിലെ വഴികാട്...