ഹുയാൻ സാങ് - Xuanzang -ഷ്വാൻ ത്സാങ്
പ്രാചീനകാലത്തെ ഒരു ചൈനീസ് സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു ഷ്വാൻ ത്സാങ് അഥവാ ഹുയാൻ സാങ് .(ജനനം:602-3- മരണം:664) ഇംഗ്ലീഷ്: Xuanzang, ഹുയാൻ സാങ് ബുദ്ധമതവിശ്വാസിയായിരുന്ന അദ്ദേഹം ചൈനയിലാണ് ജനിച്ചത്. അപൂർവമായ ബുദ്ധമത ഗ്രന്ഥങ്ങൾ തേടി ഭാരതം സന്ദർശിക്കുകയും സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റ്റെ ആത്മകഥയിലെ വിവരണങ്ങൾ വിലമതിക്കാനാവാത്ത ചരിത്രരേയാണിന്ൻ. ഹർഷവർദ്ധന്റെ കാലത്താണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. പ്രാചീന ചൈനയും ഭാരതവും തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പർക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്. ചൈനയിലെ ഹൊനാൻ പ്രവിശ്യയിലെ ചിൻ-ലി-യൂ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ക്രിസ്തുവർഷം 602/603-ലാണ് ജനനം എന്നാണ് കരുതുന്നത്. പ്രശസ്തമായ പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവായ ഹ്യൂയും മുത്തച്ഛനായ കോങ്ങും അന്നാട്ടിൽ ആദരിക്കപ്പെട്ടിരുന്ന പണ്ഡിതന്മാരായിരുന്നു. ഹ്യൂയിയുടെ നാലു പുത്രന്മാരിൽ ഇളയവനാണ് ത്സാങ്. മൂത്തസഹോദരൻ ബുദ്ധമതപണ്ഡിതനായിരുന്നു. അദ്ദേഹം ലൊയാങ്ങിലെ ബുദ്ധവിഹാരത്തിലായിരുന്നു താമസിച്ചിരു...