പോസ്റ്റുകള്‍

ഡിസ്പ്രോസിയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹോമിയം - homium element periodic periodic table periodic table of elements

ഇമേജ്
ഏറ്റവും ഉയർന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). യിട്രിയവുമായി ചോരുമ്പോൾ ശക്തമായ കാന്തിക സംയുക്തങ്ങൾ രൂപം കൊള്ളുന്നു.ഉയർന്ന താപനിലകളിൽ, അവ മഞ്ഞ ഒക്സൈഡുകൾ ആയിമാറുന്നു. ഹോമിയ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാർക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ൽ) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവർ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു. 1878 ന്റെ അവസാനങ്ങളിൽ, കാൾ ഗുസ്റ്റാഫ് മൊസാൻഡർ വികസിപ്പിച്ച രീതിപ്രകാരം, പെർ ടിയോഡർ ക്ലീവാണ് എർബിയം എർത്ത് എന്ന മൂലകത്തിൽ നിന്നും ഹോമിയം ആദ്യമായി വേർതിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിൻ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തിൽ കാണപ്പെട്ട ഉപോൽപ്പന്നത്തെ തൂലിയം എന്നദ്ദേഹം നാമകരണം ചെയ്തു. ------------------------------------------------------------------------------- ഉപയോഗങ്ങൾ ================ *ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാൻ ഉപയോഗികുന്നു *ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാൻ ഉപയോഗിക്കുന്നു. ----------------------...

ഡിസ്പ്രോസിയം

ഇമേജ്
അണുസംഖ്യ 66 ആയ മൂലകമാണ് ഡിസ്പ്രോസിയം. Dy ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഉജ്ജ്വലമായ മെറ്റാലിൿ വെള്ളി തിളക്കമുള്ള ഒരു അപൂർ‌വ എർത്ത് മൂലകമാണ് ഡിസ്പ്രോസിയം. റൂം താപനിലയിൽ താരതമ്യേന സ്ഥിരതയുള്ളീ മൂലകം നേർപ്പിച്ചതോ ഗാഢമോ ആയ ധാതു അമ്ലത്തിൽ ഹൈഡ്രജനെ പുറത്ത്‌വിട്ടുകൊണ്ട് ലയിക്കുന്നു. ബോൾട്ട് കട്ടർ ഉപയോഗിച്ച് മുറിക്കാവുന്നയത്ര മൃദുവാണിത് (കത്തി ഉപയോഗിച്ച് മുറിക്കാനാവില്ല). ചെറിയ അളവിൽ അപദ്രവ്യങ്ങൾ ചേർന്നാൽതന്നെ ഡിസ്പ്രോസിയത്തിന്റെ സ്വഭാവങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകും. സൈദ്ധാന്തികമായി സ്വാഭാവിക അണുവിഘടനമൊഴിച്ചുള്ള (Spontaneous Fission) മറ്റെല്ലാ ശോഷണങ്ങളേയും അതിജീവിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന അണുസംഖ്യയുള്ള മൂലകമാണ് ഡിസ്പ്രോസിയം. അതിന്റെ 164Dy എന്ന ഐസോടോപ്പിനാണ് ഈ വിശേഷണത്തോടുകൂടിയ ഏറ്റവും ഉയർന്ന ആണുഭാരമുള്ളത്. വനേഡിയം പോലുള്ള മറ്റ് മൂലകങ്ങളോടൊപ്പം ലേസർ ഉപകരണങ്ങൾ നിർമ്മിക്കാൻ ഡിസ്പ്രോസിയം ഉപയോഗിക്കുന്നു. ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ നിയന്ത്രണ ദണ്ഡായി ഇവ ഉപയോഗിക്കാവുന്നതാണ്. ഡിസ്പ്രോസിയ എന്നും അറിയപ്പെടുന്ന ഡിസ്പ്രോസിയം ഓക്സൈഡ് നിക്കൽ സിമന്റ് സം‌യുക്തങ്ങളോടൊപ്പം, തുടർച...