തൂലിയം - element periodic periodic table thulium
അണുസംഖ്യ 69 ആയ മൂലകമാണ് തൂലിയം. Tm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. അപൂർവ എർത്ത് മൂലകങ്ങളിൽ ഏറ്റവും അപൂർവമായ മൂലകമാണ് തൂലിയം. പ്രകൃത്യാ ഉണ്ടാകുന്ന തൂലിയം അതിന്റെ സ്ഥിരതയുള്ള ഐസോട്ടോപ്പായ Tm-169 കൊണ്ടാണ് പൂർണമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എളുപ്പത്തിൽ രൂപംമാറ്റിയെടുക്കാവുന്ന ഒരു ലോഹമാണ് തൂലിയം. വെള്ളികലർന്ന ചാരനിറത്തിൽ തിളക്കമുണ്ടിതിന്. കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണിത്. ഈർപ്പമുള്ള വായുവിൽ ഇതിന് നാശനത്തിനെതിരെ ചെറിയ അളവിൽ പ്രതിരോധമുണ്ട്. മികച്ച ഡക്ടിലിറ്റിയുമുണ്ട്. 1879ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ പെർ തിയഡോർ ക്ലീവാണ് തൂലിയം കണ്ടെത്തിയത്. മറ്റ് അപൂർവ എർത്ത് മൂലകങ്ങളുടെ ഓക്സൈഡുകളിലെ അപദ്രവ്യങ്ങളെ പരിശോധിക്കുമ്പോഴായിരുന്നു അത്. സ്കാൻഡിനേവിയയിലെ തൂൽ എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയ മൂലകത്തിന് തൂലിയം എന്നും അതിന്റെ ഓക്സൈഡിന് തൂലിയ എന്നും പേരിട്ടു. ചാൾസ് ജെയിംസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി താരതമ്യേന ശുദ്ധമായ രൂപത്തിൽ തൂലിയം നിർമിച്ചത്. 1911ൽ ആയിരുന്നു അത്. തൂലിയം പ്രകൃതിയിൽ ...