പോസ്റ്റുകള്‍

സ്ട്രോൺഷിയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്ട്രോൺഷിയം

ഇമേജ്
അണുസംഖ്യ 38 ആയ മൂലകമാണ് സ്ട്രോൺഷിയം. Sr ആണ് ആവർത്തനപ്പട്ടിയിലെ പ്രതീകം. ആൽക്കലൈൻ എർത്ത് ലോഹമായ സ്ട്രോൺഷിയം ഉയർന്ന ക്രീയാശീലതയുള്ളതാണ്. വെള്ളികലർന്ന വെള്ളനിറത്തിലും മെറ്റാലിക് മഞ്ഞ നിറത്തിലും കാൺപ്പെടുന്നു. വായുവുമായി സമ്പർകത്തിൽ വരുമ്പോൾ മഞ്ഞ നിറമായി മാറുന്നു. വായുമുമായുള്ള ഉയർന്ന പ്രതിപത്തി മൂലം സ്ട്രോൺ‌ഷിയം മറ്റ് മൂലകങ്ങളുമായി ചേർന്ന് സം‌യുക്ത രൂപത്തിലാണ് കാണപ്പെടുന്നത്. സ്ട്രോൺഷിയേറ്റ്, സെലെസ്റ്റൈറ്റ് തുടങ്ങിയ ധാതുക്കൾ ഇതിന് ഉദാഹരണമാണ്. കടും വെള്ളി നിറമുള്ള സ്ട്രോൺഷിയം കാൽസ്യത്തേക്കാൾ മൃദുവും ജലത്തിൽ കൂടുതൽ ക്രീയാശീലവുമാണ്. ജലവുമായി പ്രവർത്തിച്ച് സ്ട്രോൺഷിയം ഹൈഡ്രോക്സൈഡും ഹൈഡ്രജൻ വാതകവും ഉണ്ടാക്കുന്നു. സ്ട്രോൺഷിയം വായുവിൽ കത്തുമ്പോൾ സ്ട്രോൺഷിയം ഓക്സൈഡ്, സ്ട്രോൺഷിയം നൈട്രൈഡ് എന്നിവയാണ് ഉണ്ടാകേണ്ടത്. എന്നാൽ സ്ട്രോൺഷിയം 380 °Cൽ താഴെ നൈട്രജനുമായി പ്രവർത്തിക്കാത്തതിനാൽ റൂം താപനിലയിൽ ഓക്സൈഡ് മാത്രമേ ഉണ്ടാകുന്നുള്ളൂ. ഓക്സീകരണം തടയുന്നതിന് വേണ്ടി ഈ മൂലകം മണ്ണെണ്ണയിലാണ് സൂക്ഷിക്കാറ്. നന്നായി പൊടിച്ച സ്ട്രോൺഷിയം ലോഹം വായുവിൽ സ്വയം കത്തും. ബാഷ്പശീലമുള്ള സ്ട്രോൺഷിയ...