പോസ്റ്റുകള്‍

ഇന്ത്യൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇബ്ൻ ബത്തൂത്ത - അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത -

ഇമേജ്
അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത  (ഫെബ്രുവരി 24 1304 -1375)  മൊറോക്കോയിലെ   ടാൻജിയർ  എന്ന നഗരത്തിൽ സാധാരണക്കാരനായി പിറന്നു .  സുന്നി   ഇസ്ലാമിക  നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത  സൂഫി ,  ന്യായാധിപൻ  എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും  പ്രസിദ്ധനായ ഒരു  സഞ്ചാരിയായാണ്‌  അദ്ദേഹം അറിയപ്പെടുന്നത്‌. ഇബ്ൻ ബത്തൂത്ത തന്റെ മുപ്പതു വർഷത്തെ സഞ്ചാരങ്ങൾക്കിടെ ഏകദേശം 1,17,000 കി.മി. (73000  മൈൽ ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും,  ആഫ്രിക്കൻ  ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ  യൂറോപ്പ്‌ ,  പശ്ചിമേഷ്യൻ രാജ്യങ്ങൾ ,  ഇന്ത്യൻ ഉപഭൂഖണ്ഡം ,  മദ്ധ്യേഷ്യ ,  ദക്ഷിണപൂർവേഷ്യ ,  ചൈന  തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ  മാർക്കോ പോളോ  സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു. ഇബ്നു ബത്തൂത്തയുടെ സഞ്ചാരങ്ങളുടെ പ്രേരകമായി ചൂണ്ടി കാട്ടപ്പെടുന്നത്  ശാദുലിയ്യ   സൂഫി  മാർഗ്ഗത്തിലെ വഴികാട്...

അലാവുദ്ദീൻ ഖിൽജി

ഇമേജ്
അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം അലിഗുർഷാസ്പ് എന്നായിരുന്നു. ഡെൽഹിയിലെ ചക്രവർത്തിയും ഖിൽജി രാജവംശസ്ഥാപകനുമായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ ജ്യേഷ്ഠപുത്രനായിരുന്നു അലിഗുർഷാസ്പ്. അലഹബാദിനടുത്തുള്ള കാറയിലെ ഗവർണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുർഷാസ്പ് 1296 ജൂലൈ 19-ന് അവിടെവച്ച് സുൽത്താനായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയെ ചതിവിൽ വധിച്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. 'അലാഉദ്-ദുൻയാ-വദ്ദീൻ മുഹമ്മദുഷാ സുൽത്താൻ' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീൻ ഖിൽജി സ്വീകരിച്ചത്. കാറയിൽ വച്ച് സുൽത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാർഗങ്ങളിൽക്കൂടി ഡൽഹിയിലേക്കു തിരിച്ചു. 1296 ഒക്ടോബർ രണ്ടാം വാരത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ സിറിയിൽ എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേർന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല. ഡൽഹിയിൽ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേർന്നു. 1296 ഒക്ടോബർ 21-ന് അലാവുദ്ദീൻ ഡൽഹി സുൽത്താനായി സ്ഥാനാരോഹണം ചെയ്തു. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തിൽ പങ്കാളികളാക്കി. ...

മാലിക് കഫൂർ

ഇമേജ്
 അലാവുദ്ദീൻ ഖിൽജിയുടെ സേനാനായതനായിരുന്നു മാലിക് കഫൂർ. ഹസാർ ദിനാറി (ആയിരം ദിനാറുകാരൻ) എന്ന പേരിലും അറിയപ്പെട്ടിരുന്നു. അലാവുദ്ദീൻ ഖിൽജിയുടെ ഡെക്കാൻ ആക്രമണങ്ങൾക്ക് നേതൃത്വം നല്കിയത് മാലിക് കഫൂർ ആയിരുന്നു.നസ്രത്ഖാൻറെ നേതൃത്വത്തിൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം 1299-ൽ കാംബേ കീഴടക്കി. നസ്രത്ഖാൻ സമ്പന്നരായ വ്യാപാരികളിൽനിന്ന് സ്വർണവും വിലപിടിപ്പുളള രത്നങ്ങളും പിടിച്ചു വാങ്ങി. കഫൂർ എന്ന അടിമയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി ആയിരം പണത്തിന് (ഹസാർ ദിനാർ- അങ്ങനെയാണ് കഫൂറിന് ഹസാർ ദിനാറി എന്ന പേരു വീണത്) അവനെ വിലക്കെടുത്ത് മാലിക്-നയിബ് പദവി നല്കിയതായും അലാവുദ്ദീൻ ഖിൽജിയും കഫൂറിൽ ഏറെ ആകൃഷ്ടനായിരുന്നുവെന്നും മുസ്ളീം ചരിത്രകാരൻ ബർണി രേഖപ്പെടുത്തുന്നു. മലിക് കഫൂറിന്റെ ഉയർച്ച ദ്രുതഗതിയിലായിരുന്നു. 1306- 1308 കാലത്തെ ഡെക്കാൻ ആക്രമണങ്ങൾക്ക് നേതൃത്വം നല്കാൻ അലാവുദ്ദീൻ ഖിൽജി തെരഞ്ഞെടുത്തത് മാലിക് കഫൂറിനേയാണ്.        കപ്പം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ യാദവ രാജാവ് രാമദേവയേയാണ് കഫൂർ ആദ്യം ആക്രമിച്ചത്. യുദ്ധത്തിൽ വിജയം വരിച്ച കഫൂറിന്റെ അടുത്ത ലക്ഷ്യം കാകതീയ തലസ്ഥാനമായ വാരങ്കൽ ആയിരുന്നു. ന...

ബ്രഹ്മപുത്ര നദി

ഇമേജ്
ആയിരത്തഞ്ഞൂറ് കിലോമീറ്ററിൽക്കൂടുതൽ ദൂരം ഇങ്ങനെ ഒഴുകിയ ശേഷം തിബറ്റിലെ നംച പർ‌വതത്തെ ചുറ്റി നേരെ പടിഞ്ഞാറുദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർ‌ത്തിസംസ്ഥാനമായ അരുണാചൽ പ്രദേശിൽ ഈ നദി പ്രവേശിയ്ക്കുന്നു.ഇവിടെ ദിഹാങ്ങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടെനിന്നും ഒഴുകി ആസ്സാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങുന്നു. ദിബാങ്ങ്,ലോഹിത് എന്നീ പോഷകനദികൾ ഈ സമയം നദിയോട് ചേരുന്നു. ആസ്സാമിൽ മിക്കയിടത്തും ഈ നദിയ്ക്ക് ഏകദേശം 10കി.മീറ്ററോളം വീതിയുണ്ട്. എന്നാൽ ഗുവാഹട്ടിയിൽ ഇത് വളരെ ഇടുങ്ങി, ഏകദേശം ഒരു കിലോമീറ്ററോളം വീതിയിലാണ് ഒഴുകുന്നത്. നിരവധി പോഷകനദികൾ ബ്രഹ്മപുത്രയ്ക്ക് ഭാരതത്തിലുണ്ട്. സുബൻസിരി,മനാസ്, തിസ്ത, ധൻസിരി എന്നിവ അവയിൽ ചിലതാണ്. മണിപ്പൂരിലെ കുന്നിൻ‌നിരകളിൽ നിന്നുത്ഭവിയ്കുന്ന ബാരക് അഥവാ സർമ നദിയാണ് വേറൊരു പ്രധാനപോഷകനദി. ഇത് ബ്രഹ്മപുത്രയുടെ കീഴ്പ്രവാഹമായ മേഘ്നയിലാണ് ചേരുന്നത്. തുടർന്ന് ബംഗ്ലാദേശിൽ ഈ നദി ജമുന എന്ന പേരിൽ ഒഴുകുന്നു. ബ്രഹ്മപുത്രയുടെ 2900കി.മീ ദൈർ‌ഘ്യമുള്ള യാത്രക്കിടയിൽ 916കി.മീ മാത്രമേ അത് ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ. അസമിന്റെ ഏറ്റവും പ്രധാ...

കാവേരി നദി

ഇമേജ്
           ദക്ഷിണ ഇൻഡ്യയിലെ  ഏറ്റവും വലിയ നദികളിൽ  ഒന്നാണ്. ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട്. നദീതട വാസികൾക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയിൽ ഇല്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി. സമീപകാലത്തു കർണാടകവും തമിഴ്നാടും തമ്മിൽ കാവേരി നദീജലത്തിന്മേൽ അവർക്കുള്ള അവകാശം സ്ഥാ‍പിക്കാൻ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാൽ അന്തിമമായി സമുദ്ര ത്തിൽ  പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു. ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടുമാണ്‌ . കാവേരിയിലെ ജലം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് സൗത് ഇൻഡ്യൻ സംസ്ഥാനങ്ങൾ തമ്മിൽ 16 വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിവരെ എത്തി നിൽക്കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം ത...