കാവേരി നദി


           ദക്ഷിണ ഇൻഡ്യയിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്.ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട്. നദീതട വാസികൾക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയിൽ ഇല്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി. സമീപകാലത്തു കർണാടകവും തമിഴ്നാടും തമ്മിൽ കാവേരി നദീജലത്തിന്മേൽ അവർക്കുള്ള അവകാശം സ്ഥാ‍പിക്കാൻ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാൽ അന്തിമമായി സമുദ്ര ത്തിൽ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു.
ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടുമാണ്‌.
കാവേരിയിലെ ജലം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് സൗത് ഇൻഡ്യൻ സംസ്ഥാനങ്ങൾ തമ്മിൽ 16 വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിവരെ എത്തി നിൽക്കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ