ഹോമിയം - homium element periodic periodic table periodic table of elements

ഏറ്റവും ഉയർന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). യിട്രിയവുമായി ചോരുമ്പോൾ ശക്തമായ കാന്തിക സംയുക്തങ്ങൾ രൂപം കൊള്ളുന്നു.ഉയർന്ന താപനിലകളിൽ, അവ മഞ്ഞ ഒക്സൈഡുകൾ ആയിമാറുന്നു. ഹോമിയ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാർക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ൽ) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവർ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു. 1878 ന്റെ അവസാനങ്ങളിൽ, കാൾ ഗുസ്റ്റാഫ് മൊസാൻഡർ വികസിപ്പിച്ച രീതിപ്രകാരം, പെർ ടിയോഡർ ക്ലീവാണ് എർബിയം എർത്ത് എന്ന മൂലകത്തിൽ നിന്നും ഹോമിയം ആദ്യമായി വേർതിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിൻ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തിൽ കാണപ്പെട്ട ഉപോൽപ്പന്നത്തെ തൂലിയം എന്നദ്ദേഹം നാമകരണം ചെയ്തു. ------------------------------------------------------------------------------- ഉപയോഗങ്ങൾ ================ *ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാൻ ഉപയോഗികുന്നു *ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാൻ ഉപയോഗിക്കുന്നു. ----------------------...