ബെർകിലിയം



അണുസംഖ്യ 97 ആയ മൂലകമാണ് ബെർകിലിയം. Bk ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. ഈ റേഡിയോ ആക്ടീവ് ലോഹം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഇത് ആദ്യമായി നിർമ്മിക്കപ്പെട്ടത് അമെരിസിയത്തിലേക്ക് ആൽ‌ഫ കണങ്ങളെ(ഹീലിയം അയോൺ) കൂട്ടിയിടിപ്പിച്ചാണ്. കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ അഞ്ചാമത്തേതാണിത്.

2004 വരെയുള്ള വിവരങ്ങളനുസരിച്ച് ഈ മൂലകം ഇതേവരെ ശുദ്ധമൂലകരൂപത്തിൽ വേർതിരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് വായുവിൽ എളുപ്പം ഓക്സീകരിക്കപ്പെടുന്ന ഒരു വെള്ളിനിറമുള്ള മൂലകമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന താപനിലയിൽ നേർപ്പിച്ച ധാതു അമ്ലങ്ങളിൽ (mineral acids) ഇത് ലയിക്കുമെന്നും കരുതപ്പെടുന്നു.

എക്സ്-കിരണ വിഭംഗന രീതി (X-ray diffraction) ഉപയോഗിച്ച് ബെർകിലിയം ഡയോക്സൈഡ് (BkO2), ബെർകിലിയം ഫ്ലൂറൈഡ് (BkF3), ബെർകിലിയം ഓക്സിക്ലോറൈഡ് (BkOCl), ബെർകിലിയം ട്രയോക്സൈഡ് (Bk2O3) തുടങ്ങിയ പല ബെർകിലിയം സം‌യുക്തങ്ങളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

ശരീരത്തിലെ അസ്ഥികോശങ്ങൾ മറ്റ് ആക്ടിനൈഡുകളേപ്പോലെത്തന്നെ ബെർകിലിയത്തേയും വലിച്ചെടുക്കുന്നു (Bio-accumulation). ഇങ്ങനെ ശരീരത്തിന് കേടുപാടുകളുണ്ടാക്കുകയും ചെയ്യുന്നു.

ബെർകിലിയം ആദ്യമായി നിർമിച്ചത് ഗ്ലെൻ ടി. സീബോർഗ്, ആൽബെർട്ട് ഗിയോർസോ, സ്റ്റാൻലി ജി.തോംസൺ, കെന്നെത്ത് സ്ട്രീറ്റ് ജൂനിയർ എന്നിവർ ചേർന്നാണ്. 1949 ഡിസംബറിൽ ബെർകിലിയിൽ കാലിഫോർണിയ സർകലാശാലയിൽ വച്ചായിരുന്നു അത്. ഒരു മില്ലിഗ്രാം 241Amലേക്ക് സൈക്ലോട്രാൻ ഉപയോഗിച്ച് ആൽ‌ഫ കണങ്ങളെ കൂട്ടിമുട്ടിക്കുകയാണ് അവർ ചെയ്തത്. 4.5 മണിക്കൂർ അർദ്ധായുസുള്ള 243Bkഉം രണ്ട് സ്വതന്ത്ര ന്യൂട്രോണുകളുമായിരുന്നു ആ പ്രവർത്തനത്തിലെ ഉൽ‌പന്നങ്ങൾ.

ബെർകിലിയത്തിന്റെ ഏറ്റവും അധികംകാലം നിലനിന്ന ഐസോട്ടോപ്പുകളിലൊന്നായ 249Bk(അർദ്ധായുസ്-330 ദിവസം), ന്യൂട്രോണുകളുടെ ശക്തമായ രശ്മി244Cmൽ പതിപ്പിച്ചാണ് നിർമിച്ചത്.

ഇതുവരെ ബെർകിലിയത്തിന്റെ 19 റേഡിയോഐസോട്ടോപ്പുകൾ കണ്ടുപിടക്കപ്പെട്ടു. അവയിൽ ഏറ്റവും സ്ഥിരതയുള്ളവ 1380 വർഷം അർദ്ധായുസുള്ള 247Bk , 9 വർഷത്തേക്കാൾ അൽ‌പംകൂടെ അർദ്ധായുസുള്ള 248Bk , 330 ദിവസം അർദ്ധായുസുള്ള 249Bk എന്നിവയാണ്. ബാകിയുള്ള റേഡിയോആക്ടീവ് ഐസോട്ടോപ്പുകളെല്ലത്തിന്റെയും അർദ്ധായുസ് 5 ദിവസത്തിലും കുറവാണ്. അവയിൽത്തന്നെ ഭൂർഭാഗത്തിന്റെയും അർദ്ധായുസ് 5 മണിക്കൂറിൽ താഴെയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ