പോസ്റ്റുകള്‍

യിറ്റെർബിയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യിറ്റെർബിയം - element periodic periodic table yitterbium periodic table of elements

ഇമേജ്
അണുസംഖ്യ 70 ആയ മൂലകമാണ് യിറ്റെർബിയം. Yb ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു മൃദു ലോഹമാണിത്. അപൂർ‌വ എർത്ത് മൂലകമായ ഇത് ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഗാഡോലിനൈറ്റ്, മോണോസൈറ്റ്, സെനോടൈം എന്നീ ധാതുക്കളിൽ ഈ മൂലകം കാണപ്പെടുന്നു. ചിലപ്പോഴെല്ലാം യിട്രിയം പോലെയുള്ള മറ്റ് അപൂർ‌വ എർത്തുകളുമായി ചേർത്ത് ചിലതരം ഉരുക്കുകളിൽ ഉപയോഗിക്കാറുണ്ട്. പ്രകൃതിയിൽ കാണുന്ന യിറ്റെർബിയം സ്ഥിരതയുള്ള ഏഴ് ഐസോട്ടോപ്പുകളുടെ മിശ്രിതമാണ്. സാധാരണയായി, യിറ്റെർബിയം വളരെ ചെറിയ അളവിലേ ഉപയോഗിക്കാറുള്ളൂ. ഇതിന്റെ റേഡിയോ ഐസോട്ടോപ്പുകൾ കുറഞ്ഞ അളവിൽ എക്സ്-കിരണ സ്രോതസ്സായും ചെറിയ ഗാഢതയിൽ ഡോപ്പ് ചെയ്യുന്നതിനായും ഉപയോഗിക്കുന്നു. വൈദ്യുതി ലഭ്യമല്ലാത്തപ്പോൾ കൊണ്ടുനടക്കാവുന്ന എക്സ്-കിരണ ഉപകരണങ്ങൾക്ക് പകരമായി 169Yb ഉപയോഗിച്ചിരുന്നു. തുരുമ്പിക്കാത്ത ഉരുക്കിന്റെ (Stainless Steel) ബലം പോലെയുള്ള ഗുണങ്ങളും വർദ്ധിപ്പിക്കുന്നതിന് യിറ്റെർബിയം ഉപയോഗിക്കുന്നു. ചില യിറ്റെർബിയം ലോഹസങ്കരങ്ങൾ ദന്തവൈദ്യത്തിൽ ഉപയോഗിക്കാറുണ്ട്. സ്വിസ് രസതന്ത്രജ്ഞനായ ജീൻ ചാൾസ് ഗലിസ്സാർഡ് ഡി മരി‍ഗ്നാർക് ആണ് യിറ്റെർ...