യിറ്റെർബിയം - element periodic periodic table yitterbium periodic table of elements



അണുസംഖ്യ 70 ആയ മൂലകമാണ് യിറ്റെർബിയം. Yb ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു മൃദു ലോഹമാണിത്. അപൂർ‌വ എർത്ത് മൂലകമായ ഇത് ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഗാഡോലിനൈറ്റ്, മോണോസൈറ്റ്, സെനോടൈം എന്നീ ധാതുക്കളിൽ ഈ മൂലകം കാണപ്പെടുന്നു. ചിലപ്പോഴെല്ലാം യിട്രിയം പോലെയുള്ള മറ്റ് അപൂർ‌വ എർത്തുകളുമായി ചേർത്ത് ചിലതരം ഉരുക്കുകളിൽ ഉപയോഗിക്കാറുണ്ട്. പ്രകൃതിയിൽ കാണുന്ന യിറ്റെർബിയം സ്ഥിരതയുള്ള ഏഴ് ഐസോട്ടോപ്പുകളുടെ മിശ്രിതമാണ്.

സാധാരണയായി, യിറ്റെർബിയം വളരെ ചെറിയ അളവിലേ ഉപയോഗിക്കാറുള്ളൂ. ഇതിന്റെ റേഡിയോ ഐസോട്ടോപ്പുകൾ കുറഞ്ഞ അളവിൽ എക്സ്-കിരണ സ്രോതസ്സായും ചെറിയ ഗാഢതയിൽ ഡോപ്പ് ചെയ്യുന്നതിനായും ഉപയോഗിക്കുന്നു.

വൈദ്യുതി ലഭ്യമല്ലാത്തപ്പോൾ കൊണ്ടുനടക്കാവുന്ന എക്സ്-കിരണ ഉപകരണങ്ങൾക്ക് പകരമായി 169Yb ഉപയോഗിച്ചിരുന്നു.

തുരുമ്പിക്കാത്ത ഉരുക്കിന്റെ (Stainless Steel) ബലം പോലെയുള്ള ഗുണങ്ങളും വർദ്ധിപ്പിക്കുന്നതിന് യിറ്റെർബിയം ഉപയോഗിക്കുന്നു. ചില യിറ്റെർബിയം ലോഹസങ്കരങ്ങൾ ദന്തവൈദ്യത്തിൽ ഉപയോഗിക്കാറുണ്ട്.

സ്വിസ് രസതന്ത്രജ്ഞനായ ജീൻ ചാൾസ് ഗലിസ്സാർഡ് ഡി മരി‍ഗ്നാർക് ആണ് യിറ്റെർബിയം കണ്ടെത്തിയത്. 1878ൽ ആയിരുന്നു അത്. അന്ന് എർബിയ എന്നറിയപ്പെട്ടിരുന്ന എർത്തിൽ പുതിയൊരു ഘടകം അദ്ദേഹം കണ്ടെത്തി. യിറ്റെർബിയ എന്നാണ് അദ്ദേഹം അതിന് പേരിട്ടത് (അദ്ദേഹം എർബിയ കണ്ടെത്തിയ സ്വീഡിഷ് ഗ്രാമമായ യിറ്റെർബിയുടെ ബന്ധത്തിൽ). യിറ്റെർബിയ, യിറ്റെർബിയം എന്നൊരു പുതിയ മൂലകത്തിന്റെ സം‌യുക്തമായേക്കാമെന്ന് അദ്ദേഹം സംശയിച്ചു.

1907ൽ ഫ്രെഞ്ച് രസതന്ത്രജ്ഞനായ ജോർജെസ് അർബൈൻ യിറ്റെർബിയയെ നിയോയിറ്റെർബിയ, ലുറ്റെഷ്യ എന്നീ രണ്ട് ഘടകങ്ങളായി വേർതിരിച്ചു. അവ യഥാക്രമ് യിറ്റെർബിയം, ലുറ്റെഷ്യം എന്നീ പുതിയ മൂലകങ്ങളാഅയി പിന്നീയ്യ് അറിയപ്പെട്ടു. ഔർ വൊൺ വെൽസ്ബാച്ച് ഏകദേശം ഇതേ കാലയളവിൽത്തന്നെ സ്വതന്ത്ര്യ പരീക്ഷണങ്ങളിലൂടെ യിറ്റെർബിയയെ വേർതിരിച്ചു. ആൽഡിബറേനിയം, കാസിയോപിയം എന്നിങ്ങനെയാണ് അദ്ദേഹം അവക്ക് പേരിട്ടത്.

1953ൽ ഏകദേശം ശുദ്ധരൂപത്തിൽ വേർതിരിച്ചെടുത്തശേഷമാണ് യിറ്റെർബിയത്തിന്റെ ഭൗതിക ഗുണങ്ങൾ കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ