പോസ്റ്റുകള്‍

greek historiographer എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹെറോഡോട്ടസ്

ഇമേജ്
  ജനനം ബിസി 484; മരണം 425 ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്നു ഹെറോഡോട്ടസ്. പുരാതന ഏഷ്യാമൈനറിൽ കാരിയയിലുള്ള ഹാലിക്കാർനാസസിൽ (ആധുനിക തുർക്കിയിൽ ബോദ്രമിനടുത്ത്) ആണ് അദ്ദേഹം ജനിച്ചത്. ചരിത്രവസ്തുതകളെ ചിട്ടയോടെ ശേഖരിച്ച്, ഒരളവുവരെയെങ്കിലും അവയുടെ വാസ്തവികത പരിശോധിച്ച ശേഷം അവധാനതയോടെ പൂർവാപരക്രമത്തിൽ അവതരിപ്പിച്ച ആദ്യത്തെ വ്യക്തി എന്ന നിലയിൽ, "ചരിത്രരചനയുടെ പിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു  ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന ഹിസ്റ്ററീസ് ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ. ഗ്രീസും പേർഷ്യയും തമ്മിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിന്റെ ഉല്പത്തിയുടെ അന്വേഷണമെന്ന നിലയിൽ എഴുതിയിരിക്കുന്ന ഹെറോഡോട്ടസിന്റെ കൃതി, ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ അറിവുകളുടെ അമൂല്യശേഖരമാണ്. ഈ 'ചരിത്രത്തിന്റെ' ചില ഘടകങ്ങൾ ഭാവനാസൃഷ്ടി ആയിരിക്കാമെങ്കിലും കേട്ടറിഞ്ഞ കാര്യങ്ങളേ താൻ എഴുതിയിട്ടുള്ളു എന്ന് ഹെറോഡോട്ടസ് അവകാശപ്പെടുന്നുണ്ട്. ഈ ചരിത്രകാരന്റെ ജീവിതകഥ മിക്കവാറും അജ്ഞാതമാണ്. എങ്കിലും പിതൃസഹോദരന്റെ രാഷ്ട്രീയപ്രവർത്ത...

തുസ്സിഡിഡീസ്

ഇമേജ്
 ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ സ്പാർട്ടായും ഏഥൻസും തമ്മിൽ നടന്ന് ക്രി.മു. 411-ൽ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണ യുക്തിയെ പിന്തുടർന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാൽ, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ധാർമ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളിൽ പാഠപുസ്തകമാണ്. അതിലെ മീലിയൻ സം‌വാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. പകർച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാൻ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ...