ഡൊണാൾഡ് ട്രമ്പ്

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റുമാണ് ഡൊണാൾഡ് ജോൺ ട്രമ്പ് (ജനനം 14 ജൂൺ 1946).അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആണ്, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 288 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്‌. 2017 ജനുവരി 20-നു ട്രമ്പ്‌ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എസ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 70 -കാരനായ ട്രമ്പ്. ഡൊണാൾഡ് ജോൺ ട്രംപ് 1946 ജൂൺ 14 ന് ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബറോയിലെ ജമൈക്ക ആശുപത്രിയിൽ ഭൂജാതനായി. ജർമ്മൻ കുടിയേറ്റക്കാരനും ബ്രോങ്ക്സിൽ ജനിച്ച റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായിരുന്ന ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കോട്ടിഷ് വംശജയായ വീട്ടമ്മ മേരി ആൻ മക്ലിയോഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സ് പരിസരത്ത് വളർന്ന ട്രംപ് കിന്റർഗാർട്ടൻ മുതൽ ഏഴാം ക്ലാസ് വരെ ക്യൂ-ഫോറസ്റ്റ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. പതിമൂന്നാമത്തെ വയസ്സിൽ ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർന്നു. 1964 ൽ അദ്ദേഹം ഫോർധാം സർവകലാശാലയിൽ ചേർന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിലേക്ക് മാറി. വാർട്ടണിൽ ആയിരിക്കുമ്പോൾ, എലിസബത്ത് ട്രംപ് & സൺ എന്ന കുടുംബ ബിസിനസിൽ ജോലിയെടുത്തിരുന്നു. 1968 മെയ് മാസത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്. ബിരുദം നേടി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?