പോസ്റ്റുകള്‍

america എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തോമസ് ജെഫേഴ്സൺ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു തോമസ് ജെഫേഴ്സൺ‍ (ജനനം: 1743 ഏപ്രിൽ 13; മരണം: 1826 ജൂലൈ 4). ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയുമായ അദ്ദേഹം ആ രാഷ്ട്രത്തിന് മാർഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപവത്കരണത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ബ്രിട്ടന്റെ സാമ്രാജ്യവാദത്തിനു പകരം ഗണതന്ത്രസിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു "മാനുഷ്യാവകാശസാമ്രാജ്യത്തിന്റെ" (Empire of Liberty) ചാലകശക്തിയായി അദ്ദേഹം അമേരിക്കയെ സങ്കല്പിച്ചു. അമേരിക്കൻ ഐക്യനാടുകൾ ഫ്രാൻസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സൺ രാഷ്ട്രപതിയായിരിക്കെയാണ്. ഐക്യനാടുകളുടെ വിസ്തീർണ്ണം ഇരട്ടിപ്പിച്ച ഈ കച്ചവടം, പിൽക്കാലത്തെ ബൃഹദ്‌രാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ വളർച്ചയിലെ ഒരു നാഴികക്കാല്ലായിരുന്നു. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. അറ്റ്ലാന്റിക് തീരത്തു ഒതുങ്ങിനിന്ന ഐക്യനാടുകളുടെ പടിഞ്ഞാറ് ശാന്തസമുദ്രതീരത്തോ...

ജോർജ് വാഷിംഗ്ടൺ -George Washington

ഇമേജ്
ജോർജ് വാഷിംഗ്ടൺ (1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14 )             അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി.       1732-ൽ അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ വെസ്റ്റ്‌ മോർ ലാൻഡ്‌ കൗണ്ടിയിൽ ബ്രിജസ്‌ ക്രീക്കിൽ ആണ്‌ അദ്ദേഹം ജനിച്ചത്‌. ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിങ്ങ്ടൺ എന്ന സ്ഥലത്ത്‌ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വികർ. പിതാവ്‌ അഗസ്റ്റിൻ വാഷിങ്ങ്ടണും അമ്മ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന മേരി ബാളുമായിരുന്നു. ജോർജിന്‌ ചെറുപ്പത്തിൽ സാമാന്യ വിദ്യാഭ്യാസം മാത്രമേ സിദ്ധിച്ചുള്ളൂ. തോട്ടക്കാരനായി തുടങ്ങിയ അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ്‌ പിന്നീട്‌ ചെയ്തിരുന്നത്‌. ഇത്‌ അദ്ദേഹത്തിന്‌ വെർജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. പിന്നീട്‌ ബ്രിട്ടീഷ്‌ സൈന്യത്തിൽ ചേർന്ന് ലെഫ്റ്റനന്റ്‌ കേണൽ പദവി വരെയെത്താൻ ഈ പരിചയം അദ്ദേഹത്തെ സഹായിച്ചു. തന്റെ അർദ്ധ സഹോദരന...

സാഖറി ടെയ്‌ലർ

ഇമേജ്
സഖാരി ടെയ്‌ലർ അമേരിക്കയുടെ (യു.എസ്.എ.) 12-ആമത്തെ പ്രസിഡന്റായിരുന്നു. ചുരുങ്ങിയകാലം മാത്രമേ പ്രസിഡന്റുപദവിയിൽ ഉണ്ടായിരുന്നുള്ളൂ. സൈനികനായാണ് തുടക്കം. മെക്സിക്കൻ യുദ്ധത്തിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. റിച്ചാർഡ് ടെയ്‌ലറുടെയും സാറാ ഡബ്നി സ്റ്റോരത്തറുടെയും മൂന്നാമത്തെ പുത്രനായി ഇദ്ദേഹം 1784 നവംബർ 24-ന് വെർജീനിയയിലെ ഓറഞ്ച് കൗണ്ടിയിൽ ജനിച്ചു. ഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം പരിമിതമായി മാത്രമേ ലഭിച്ചുള്ളൂ. സൈന്യത്തിൽ ചേർന്ന ഇദ്ദേഹം 1808-ൽ കാലാൾപ്പടയുടെ ഫസ്റ്റ് ലഫ്റ്റനന്റായി. 1810-ൽ മാർഗരറ്റ് മക്ആൾ സ്മിത്തിനെ വിവാഹം ചെയ്തു. 1812-ലെ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു. അല്പകാലം സൈന്യത്തിൽനിന്നു വിട്ടുനിന്ന ഇദ്ദേഹം 1832-ൽ കേണൽ പദവിയിലെത്തി. ബ്ലാക്ക് ഹാക്ക് യുദ്ധത്തിലും സെമിനോൾ യുദ്ധത്തിലും പങ്കെടുത്തു. 1838-ൽ ബ്രിഗേഡിയർ പദവി ലഭിച്ചു. 1845-ഓടെ ടെക്സാസ് അതിർത്തിയിലെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിനായി ഇദ്ദേഹത്തെ നിയോഗിച്ചു. 1846-ൽ മേജർ ജനറലായി മെക്സിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്കൻ സൈന്യത്തെ പ്രഗൽഭമായി നയിച്ചു. ഈ യുദ്ധത്തിലെ പ്രകടനം ഇദ്ദേഹത്തിന് ദേ...

ജോൺ ആഡംസ്

ഇമേജ്
  ജോൺ ആഡംസ് യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു. മാസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ 1735 ഒക്ടോബർ 30-ന് ഒരു കർഷകനായ ജോണിന്റെയും സൂസന്ന ബോയിൽസ്റ്റണിന്റെയും പുത്രനായി ജനിച്ചു. 1755-ൽ ഹാർവർഡ് കോളജിൽനിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തിൽ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു നിയമപഠനം തുടരുകയും ചെയ്തു. 1758-ൽ ബോസ്റ്റണിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. ബാല്യം മുതൽക്കേ സാഹിത്യരചനയിൽ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയർ കോർട്ടിൽ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നു; ഈ സംഭവം അമേരിക്കൻ കോളനികളുടെ കാര്യത്തിൽ വിദേശീയർക്കു താത്പര്യം ജനിക്കാൻ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയിൽ ആഡംസ് ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. 1764 ഒക്ടോബറിൽ വെയ്മത്തിലെ അബിഗെയിൽ സ്മിത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു.     1765 ആഗസ്റ്റിൽ സ്റ്റാമ്പുനികുതിക്കെതിരായി ജോൺ ആഡംസ് നാല് ലേഖനങ്ങൾ പേരുവയ്ക്കാതെ ബോസ്റ്റൺ ഗസറ്റിൽ എഴുതിയത് സാ...

ജോൺ ക്വിൻസി ആഡംസ്

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ പ്രസിഡന്റ് ആണ് ജോൺ ക്വിൻസി ആഡംസ്. അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിന്റെയും (1735-1826) അബിഗെയിലി (1744-1818) ന്റെയും പുത്രനായി, മാസാച്ചുസെറ്റ്സിലെ ക്വിൻസി (ബ്രെയിൻട്രി) യിൽ 1767 ജൂലൈ 11-ന് ജനിച്ചു. 1825-ൽ ഇദ്ദേഹം യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്സിലെ ആറാമത്തെ പ്രസിഡന്റായ ക്വിൻസി ആഡംസ് 1828 വരെ തത്സ്ഥാനത്തു തുടർന്നു. അടിമത്ത നിരോധനത്തിന്റെ ഒരു വക്താവുംകൂടി ആയിരുന്ന ആഡംസ് 1848 ഫെ. 23-ന് വാഷിങ്ടൺ ഡി.സി.യിൽ അന്തരിച്ചു. ക്വിൻസി ആഡംസ് തന്റെ 60 വർഷത്തെ ജീവിതകഥ, ഡയറിയായി എഴുതിവച്ചിരുന്നു. 12 വാല്യങ്ങളായി അത് ചാൾസ് ഫ്രാൻസിസ് ആഡംസ് മെമ്വാർസ് ഒഫ് ജോൺ ക്വിൻസി ആഡംസ് (1874-77) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഒരു നയതന്ത്ര ഉദ്യോഗസ്ഥനായി പിതാവ് യൂറോപ്പിലേക്കു പോയപ്പോൾ 10 വയസ്സായ ക്വിൻസി ആഡംസും അദ്ദേഹത്തെ അനുഗമിച്ചു. പാരിസിലെ ഒരു സ്വകാര്യവിദ്യാലയത്തിൽച്ചേർന്നു ഫ്രഞ്ചുഭാഷ പഠിച്ചു; തുടർന്നു ഡച്ചുഭാഷയിൽ സാമാന്യജ്ഞാനവും നേടി. 14-ാമത്തെ വയസ്സിൽ ലെയിഡൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് റഷ്യൻ സ്ഥാനപതിയായി നിയമിതനായ ഫ്രാൻസിസ് ഡാനയോ(1743-...

ജയിംസ് മാഡിസൺ

ഇമേജ്
ജയിംസ് മാഡിസൺ, ജൂണിയർ (മാർച്ച് 16, 1751 – ജൂൺ 28, 1836) അമേരിക്കയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയകാര്യസൈദ്ധാന്തികനും അവിടത്തെ നാലാമത്തെ പ്രസിഡന്റും (1809–17) ആയിരുന്നു. അദ്ദേഹത്തെ അമേരിക്കൻ "ഭരണഘടനയുടെ പിതാവ്" എന്നാണ് വിളിക്കുന്നത്. കാരണം എെക്യനാടുകളുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായകപങ്കു വഹിക്കുകയും ബിൽ ഓഫ് റൈറ്റ്സ് എഴുതിയുണ്ടാക്കുകയും ചെയ്തു. തന്റെ ജീവിതകാലത്ത് കൂടുതൽ സമയവും രാഷ്ട്രീയനേതാവായാണ് അദ്ദേഹം സേവനം ചെയ്തത്. ഐക്യനാടുകളുടെ ഭരണഘടന എഴുതിയുണ്ടാക്കിയശേഷം അതിന്റെ തെറ്റു തിരുത്താനായുള്ള ഒരു പ്രസ്ഥാനത്തിനു അദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. അന്ന് അലക്സാണ്ടർ ഹാമിൽടണും ജോൺ ജേയുമായിചേർന്ന് ഫെഡറലിസ്റ്റ് പെപ്പേഴ്സ് തയ്യാറാക്കി. ജയിംസ് മാഡിസൺ ജൂണിയർ അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ പോർട്ട് കോൺവേയുടെ അടുത്തുള്ള ബെല്ലെ ഗ്രൂ പ്ലാന്റേഷനിൽ 1751 മാർച്ച് 16 നാണു ജനിച്ചത്. പന്ത്രണ്ടു മക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. ജയിംസ് മാഡിസൺ സീനിയർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ മാതാവ് നെല്ലി കോൺ വേ മാഡിസൺ ആയിരുന്നു.. പ്രിൻസ്ടണിലെ ബിരുദപഠനശേഷം മാഡിസണ...

എബ്രഹാം ലിങ്കൺ - (ഫെബ്രുവരി 12, 1809 - ഏപ്രിൽ 15, 1865)

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ഫെബ്രുവരി 12, 1809 - ഏപ്രിൽ 15, 1865). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം. 1860 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റായിരുന്നു ലിങ്കൺ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവ...

ജോൺ ടൈലർ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ പത്താമത്തെ പ്രസിഡന്റും രാഷ്ട്രത്തലവനുമായിരുന്നു ജോൺ ടൈലർ (John Tyler). അമേരിക്കയുടെ പത്താമത്തെ വൈസ് പ്രസിഡന്റും ജോൺ ടൈലറായിരുന്നു. വില്യം ഹെന്റി ഹാരിസൺടെ മരണത്തെ തുടർന്ന് ആ സമയത്ത് വൈസ് പ്രസിഡന്റായിരുന്ന ജോൺ ടൈലറെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.

മാർട്ടിൻ വാൻ ബ്യൂറൻ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ എട്ടാമത്തെ പ്രസിഡന്റായിരുന്നു മാർട്ടിൻ വാൻ ബ്യൂറൻ (Martin Van Buren). ഡെമോക്രാറ്റിക് പാർട്ടി അംഗമായ മാർട്ടിൻ 1837 മുതൽ 1841 വരെ അമേരിക്കൻ പ്രസിഡന്റായിരുന്നു. 1833 മുതൽ 1837 വരെ അമേരിക്കയുടെ എട്ടാമത് വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

വില്യം ഹാരിസൺ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ ഒമ്പതാമത്തെ പ്രസിഡന്റായിരുന്നു വില്യം ഹെന്റി ഹാരിസൺ (William Henry Harrison). അമേരിക്കൻ മിലിട്ടറി ഓഫീസറും ഒരു രാഷ്ട്രീയക്കാരനുമായിരുന്നു ഇദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തിരിക്കെ മരണപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ. 1841 മാർച്ച് നാലിന് സ്ഥാനമേറ്റ ഇദ്ദേഹം 1841 ഏപ്രിൽ നാലിന് മരണപ്പെട്ടു. അധികാരമേറ്റ് 32ആം ദിവസമാണ് മരണപ്പെട്ടത്.

ജയിംസ് മൺറോ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് മൺറോ(ജനനം: 1758 ഏപ്രിൽ 28- മരണം: 1831 ജൂലൈ 04). അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. അമേരിക്കൻ പ്രസിഡന്റായ രാജ്യത്തിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളും വെർജിനിയൻ വാഴ്ചയിൽ നിന്ന് പ്രസിഡന്റായ അവസാനത്തെയാളുമായിരുന്നു ജയിംസ് മൺറോ. വെർജീനിയയിലെ വെസ്റ്റ്‌മോർലാൻഡ് കൺട്രിയിലെ ഒരു കുടിയേറ്റ കർഷക കുടുംബത്തിൽ ആണ് ജനനം. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. 1817 മാർച്ച് മുതൽ 1825 മാർച്ച് വരെ അമേരിക്കൻ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. ട്രെൻടൺ യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന് തോളിന് പരിക്കേറ്റിരുന്നു.

ആൻഡ്രൂ ജാക്സൺ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജാക്‌സൺ (Andrew Jackson). 1829 മുതൽ 1837 വരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായിരുന്നത്.

ജെയിംസ് പോൾക്ക്

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ പതിനൊന്നാമത്തെ പ്രസിഡന്റായിരുന്നു ജെയിംസ് ക്‌നോക്‌സ് പോൾക് (James Knox Polk. 1845 മുതൽ 1849 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജെയിംസ് പോൾക് വടക്കൻ കരൊലൈനയിലെ മെക്കലെൻബർഗ് കൺട്രിയിലാണ് ജനിച്ചത്.മുമ്പ് അദ്ദേഹം പ്രതിനിധി സഭയിലെ സ്പീക്കറും (1835-1839) ടെന്നസി ഗവർണറും (1839-1841) ആയിരുന്നു. കൂടാതെ ആൻഡ്രൂ ജാക്സന്റെ സംരക്ഷകനും ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗവും ജാക്ക്സോണിയൻ ജനാധിപത്യത്തിന്റെ വക്താവുമായിരുന്നു .

മില്ലാർഡ് ഫിൽമോർ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ 13ആമത്തെ പ്രസിഡന്റായിരുന്നു മില്ലാർഡ് ഫിൽമോർ (Millard Fillmore ). 1850 മുതൽ 1853വരെ അമേരിക്കയുടെ പ്രസിഡന്റായ മില്ലാർഡ് അമേരിക്കയിലെ വിഗ് പാർട്ടിയിൽ നിന്നുള്ള അവസാനത്തെ പ്രസിഡന്റായിരുന്നു. പശ്ചിമ ന്യൂയോർക്ക് സ്‌റ്റേറ്റിൽ നിന്നുള്ള ഒരു അഭിഭാഷകനായിരുന്നു മില്ലാർഡ്.

ഫ്രാങ്ക്ലിൻ പിയേഴ്സ്

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ 14ആമത്തെ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ലിൻ പിയേഴ്സ്.- Franklin Pierce.

ജയിംസ് ബുക്കാനൻ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ 15ആമത്തെ പ്രസിഡന്റായിരുന്നു ജയിംസ് ബുക്കാനൻ (James Buchanan ) .

ആൻഡ്രൂ ജോൺസൺ

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ പതിനേഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജോൺസൺ - Andrew Johnson . 1865 ഏപ്രിൽ 15 മുതൽ 1869 മാർച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. അബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്ന സമയത്ത് വൈസ് പ്രസിഡന്റായിരുന്നു ആൻഡ്രൂ ജോൺസൺ. അമേരിക്കയുടെ പതിനാറാമത് വൈസ്പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ അബ്രഹാം ലിങ്കൺ കൊല്ലപ്പെട്ടതിനെ തുടർന്നാണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കുറ്റവിചാരണ നേരിട്ട ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ആൻഡ്രൂ ജോൺസൺ.

യുള്ളിസസ് എസ്. ഗ്രാന്റ് -(ഏപ്രി 27, 1822 – ജൂലൈ 23, 1885)

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.1869–1877 കാലത്താണ് ഇദ്ദേഹം പ്രസിഡന്റ് ആയിരുന്നത് യുള്ളിസസ് എസ്. ഗ്രാന്റ് ൽ(ഏപ്രി 27, 1822 – ജൂലൈ 23, 1885). അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം യൂണിയൻ സൈന്യത്തിന്റെ വിജയത്തിനു പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ആദ്യ ദേശീയ ഉദ്യാനമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ദേശീയഉദ്യാനം ആക്കി പ്രഖ്യാപിച്ചത് യുള്ളിസസ് ആയിരുന്നു.

റഥർഫോർഡ് ഹെയ്സ്

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ 19ആമത്തെ പ്രസിഡന്റായിരുന്നു റഥർഫോർഡ് ഹെയ്സ് - Rutherford Birchard Hayes.

ജയിംസ് ഗാർഫീൽഡ്

ഇമേജ്
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപതാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് ഗാർഫീൽഡ് - James Abram Garfield