ലാന്തനം



അണുസംഖ്യ 57 ആയ മൂലകമാണ് ലാന്തനം. La ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഒരു സംക്രമണ മൂലകമാണിത്.
ആവർത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ലാന്തനം വെള്ളികലർന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു ലാന്തനൈഡാണ്. ചില അപൂർ‌വ എർത്ത് ധാതുക്കളിൽ സീറിയവുമായും മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുമായും ചേർന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂർ‌വ എർത്ത് ലോഹങ്ങളിൽ യൂറോപ്പിയം കഴിഞ്ഞാൽ ഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള കാർബൺ, നൈട്രജൻ, ബോറോൺ, സെലിനിയം, സിലിക്കൺ, ഫോസ്ഫറസ്, സൾഫർ, ഹാലൊജനുകൾ എന്നിവയുമായി നേരിട്ട് പ്രവർത്തിക്കുന്നു. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം ഓക്സീകരിക്കപ്പെടുന്നു. തണുത്ത ജലത്തിൽ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാൽ ചൂട്കൂടിയ ജലത്തിൽ ലാന്തനം അതിവേഗത്തിൽ നശിക്കുന്നു.

ഒളിച്ച് കിടക്കുക എന്നർത്ഥമുള്ള ലാന്തനോ(λανθανω) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ലാന്തനം എന്ന പേരിന്റെ ഉദ്ഭവം. 1839ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ ഗുസ്താവ് മൊസാണ്ടറാണ് ലാന്തനം കണ്ടെത്തിയത്. അദ്ദേഹം അല്പം സെറിയം നൈട്രേറ്റ് ചൂടാക്കി ഭാഗിഗമായി വിഘടിപ്പിക്കുകയും ലഭിച്ച ലവണത്തെ നേർപ്പിച്ച നൈട്രിക് ആസിഡുമായി പ്രവർത്തിപ്പിക്കുകയും ചെയ്ത്. ഈ ലവണത്തിൽ നിന്ന് അദ്ദേഹം പുതിയൊരു മൂലകം വേർതിരിച്ചെടുത്തു. ലാന്റന എന്നാണ് അദ്ദേഹം ആ മൂലകത്തിന് പേര് നൽകിയത്. 1923ൽ ശുദ്ധമായ ലാന്തനം ആദ്യമായി വേർതിരിച്ചെടുക്കപ്പെടുകയുണ്ടായി.

-----------------------------------------------------------------------------------------
ഉപയോഗങ്ങൾ
=================
*കാർബൺ ഉപയോഗിക്കുന്ന പ്രകശോപകരണങ്ങളിൽ, പ്രത്യേകിച്ച് ചലച്ചിത്ര വ്യവസായത്തിൽ സ്റ്റുഡിയോകളിൽ ഉപയോഗിക്കുന്നു.

*La2O3 ഗ്ലാസിന്റെ ക്ഷാര പ്രതിരോധം വർദ്ധിപ്പിക്കുന്നു. താഴെപ്പറയുന്ന തരം ഗ്ലാസുകൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.

*ഇൻഫ്രാറെഡ് കിരണങ്ങൾ വലിച്ചെടുക്കുന്ന ഗ്ലാസ്
ക്യാമറയുടേയും ടെലിസ്കോപ്പിന്റെയും ലെൻസുകൾ
ചെറിയ അളവിൽ ലാന്തനം സ്റ്റീലിനോട് ചേർത്താൽ അതിന്റെ വലിവുബലവും, ഡക്ക്ടിലിറ്റിയും വർദ്ധിപ്പിക്കാം

*ചെറിയ അളവിൽ മോളിബ്ഡിനത്തോടൊപ്പം ചേർത്താൽ അതിന്റെ കാഠിന്യവും താപവ്യതിയാനം മൂലമുണ്ടാകുന്ന വ്യതിയാനങ്ങളും കുറക്കാം.
----------------------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ