പോസ്റ്റുകള്‍

ലാന്തനം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സീറിയം

ഇമേജ്
അണുസംഖ്യ 58 ആയ മൂലകമാണ് സീറിയം. Ce ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു ലാന്തനൈഡ് ആണ്. വെള്ളി നിറത്തിലുള്ള ഒരു ലോഹമാണ് സീറിയം. നിറത്തിലും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലും ഇരുമ്പിനോട് സാമ്യമുണ്ടെങ്കിലും അതിനേക്കാൾ മൃദുവും വലിവ്ബലമുള്ളതും ഡക്ടൈലുമാണ്. അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിലാണ് സീറിയം ഉൾപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് ഈയത്തേക്കാൾ സാധാരമാണ്. താരതമ്യേന ഉയർന്ന അളവിൽ ലഭ്യമായ ഈ മൂലകം ഭൂമിയുടെ പുറം പാളിയിൽ 68 ppm അളവിൽ കാണപ്പെടുന്നു. ചില അപൂർ‌വ എർത്ത് ലോഹസങ്കരങ്ങളിൽ സീറിയം ഉപയോഗിക്കാറുണ്ട്. അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിൽ ഇതിനേക്കാൾ ക്രീയാശീലമായത് യൂറോപ്പിയവും, ലാൻഥനവും മാത്രമാണ്. വായുവുമായി പ്രവർത്തിച്ച് ഇതിന് ചുറ്റും ആവരണങ്ങൾ ഉണ്ടാകുന്നു (ചെമ്പിൽ ക്ലാവ് പിടിക്കുന്നതുപോലെ). ആൽക്കലി ലായനികളും ഗാഢമോ നേർപ്പിച്ചതോ ആയ ആസിഡും സീറിയത്തെ വേഗത്തിൽ നശിപ്പിക്കുന്നു. തണുത്ത് ജലത്തിൽ പതുക്കെയും ചൂട് ജലത്തിൽ വേഗത്തിലും ഓക്സീകരിക്കപ്പെടുന്നു. ശുദ്ധമായ സീറിയം ഉരച്ചാൽ സ്വയം കത്തുന്നു. 1803ൽ സ്വീഡൻ‌കാരായ ജോൻസ് ജാകൊബ് ബെർസീലിയസും വിൽഹെം ഹൈസിംഗറു...

ലാന്തനം

ഇമേജ്
അണുസംഖ്യ 57 ആയ മൂലകമാണ് ലാന്തനം. La ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഒരു സംക്രമണ മൂലകമാണിത്. ആവർത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ലാന്തനം വെള്ളികലർന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു ലാന്തനൈഡാണ്. ചില അപൂർ‌വ എർത്ത് ധാതുക്കളിൽ സീറിയവുമായും മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുമായും ചേർന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂർ‌വ എർത്ത് ലോഹങ്ങളിൽ യൂറോപ്പിയം കഴിഞ്ഞാൽ ഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള കാർബൺ, നൈട്രജൻ, ബോറോൺ, സെലിനിയം, സിലിക്കൺ, ഫോസ്ഫറസ്, സൾഫർ, ഹാലൊജനുകൾ എന്നിവയുമായി നേരിട്ട് പ്രവർത്തിക്കുന്നു. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം ഓക്സീകരിക്കപ്പെടുന്നു. തണുത്ത ജലത്തിൽ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാൽ ചൂട്കൂടിയ ജലത്തിൽ ലാന്തനം അതിവേഗത്തിൽ നശിക്കുന്നു. ഒളിച്ച് കിടക്കുക എന്നർത്ഥമുള്ള ലാന്തനോ(λανθανω) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ലാന്തനം എന്ന പേരിന്റെ ഉദ്ഭവം. 1839ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ ഗുസ്താവ് മൊസാണ്ടറാണ് ലാന്തനം കണ്ടെത്തിയത്. അദ്ദേഹം അല്പം സെറിയം ന...

ആക്റ്റിനിയം : ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
അണുസംഖ്യ 89 ആയ മൂലകമാണ് ആക്ടീനിയം. Ac ആണ് അവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആക്ടീനിയം വെള്ളിനിറമുള്ള ഒരു റേഡിയോആക്ടീവ് മൂലകമാണ്. ഉയർന്ന റേഡിയോആക്ടീവിറ്റി മൂലം ആക്ടീനിയം ഇരുട്ടത്ത് മങ്ങിയ നീല നിറത്തിൽ തിളങ്ങുന്നു. യുറേനിയം അയിരുകളിൽ ആക്ടീനിയം, 227Ac രൂപത്തിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഒരു ആൽ‌ഫ (α), ബീറ്റ (β) ഉൽസർജീകാരിയായ ഇതിന്റെ അർദ്ധായുസ് 21.773 വർഷമാണ്. ഒരു ടൺ യുറേനിയം അയിരിൽ ഏകദേശം ഒരു ഗ്രാമിന്റെ പത്തിലൊന്ന് ആക്ടീനിയം അടങ്ങിയിരിക്കും. 235U(അല്ലെങ്കിൽ 239Pu)ൽ ആണ് ആക്ടീനിയം ഉൾപ്പെടുന്ന ശോഷണ ചങ്ങല തുടങ്ങുന്നത്. ഈ ശോഷണ പ്രക്രിയ സ്ഥിരതയുള്ള ഐസോട്ടോപ്പായ 207Pbൽ അവസാനിക്കുന്നു. റേഡിയത്തേക്കാൾ 150 മടങ്ങ് കൂടുതലുള്ള ആക്ടീനിയത്തിന്റെ റേഡിയോആക്ടീവിറ്റി അതിനെ ഒരു മികച്ച് ന്യൂട്രോൺ സ്രോതസ്സ് ആക്കുന്നു. ആക്ടീനിയത്തിന് വ്യവസായ രംഗത്ത് ഇതൊഴിച്ച് കാര്യമായ മറ്റ് ഉപയോഗങ്ങളൊന്നുംതന്നെയില്ല. യുറേനിയം അയിരുകളിൽ ആക്ടീനിയം ചെറിയ അളവിൽ കാണപ്പെടുന്നു. എന്നാൽ 226Ra യെ ആണവ റിയാക്ടറിൽ ന്യൂട്രോൺ റേഡിയേഷന് വിധേയമാക്കിയാണ് സാധാരണയായി ആക്ടീനിയം നിർമ്മിക്കുന്നത്. 1100 മുതൽ 1300 °C...

തോറിയം : സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
അണുസംഖ്യ 90 ആയ മൂലകമാണ് തോറിയം. Th ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. പ്രകൃത്യാ ഉണ്ടാകുന്ന ഈ മൂലകം ചെറിയ അളവിൽ റേഡിയോആക്ടീവാണ്. തോറിയം-232 ന്റെ അർധായുസ്സ് 1400 കോടി വർഷങ്ങളാണ് (ഏകദേശം പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായം). യുറേനിയത്തിന് പകരമാകാവുന്ന ഒരു ആണവ ഇന്ധനമായി ഇതിനെ കണക്കാക്കുന്നു. ശുദ്ധരൂപത്തിൽ തോറിയത്തിന് വെള്ളികലർന്ന വെള്ള നിറമാണ്. മാസങ്ങളോളം ഇതിന്റെ തിളക്കം നിലനിൽക്കും. എന്നാൽ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ തോറിയം കാലക്രമേണ ചാരനിറവും അവസാനം കറുപ്പ് നിറവുമാകുന്നു. തോറിയം ഡൈഓക്സൈഡ് (ThO2) തോറിയ എന്നും അറിയപ്പെടുന്നു. ഏറ്റവും ഉയർന്ന ദ്രവണനിലയുള്ള ഓക്സൈഡാണിത്(3300 °C). തോറിയം ഉപയോഗിച്ചുള്ള നിർമ്മാണങ്ങളിലെ അവശിഷ്ടങ്ങൾ വായുവിൽ ചൂടാക്കിയാൽ വെളുത്ത പ്രകാശം പുറപ്പെടുവിച്ച്‌കൊണ്ട് നന്നായി കത്തും. ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകങ്ങളിലൊന്നാണ് തോറിയം. ഇതിന്റ ദ്രവണനിലയും തിളനിലയും തമ്മിൽ 2946 Kയുടെ വ്യത്യാസമുണ്ട്. തോറിയനൈറ്റ് (തോറിയം ഓക്സൈഡ്), തോറൈറ്റ് (തോറിയം സിലിക്കേറ്റ്), മോണസൈറ്റ് (സീറിയം, യിട്രിയം, ലാൻഥനം, തോറിയം എന്നിവയുടെ ...