മെൻഡെലീവിയം - element periodic periodic table mentalivium periodic table of elements isotope



അണുസംഖ്യ 101 ആയ മൂലകമാണ് മെൻഡലീവിയം. Md (മുമ്പ് Mv) ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അൺനിൽ‌അൺനിയം എന്നും അറിയപ്പെടുന്നു (പ്രതീകം Unu). ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. റേഡിയോആക്ടീവായ ഈ ട്രാൻസ്‌യുറാനിക് ലോഹ മൂലകം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ആൽ‌ഫ കണങ്ങളെ ഐൻസ്റ്റീനിയത്തിൽ കൂടിയിടിപ്പിച്ചാണ് ഇങ്കൃത്രിമമായി നിർമ്മിക്കുന്നത്. ദിമിത്രി മെൻഡലീവിന്റെ ബഹുമാനാർത്ഥമാണ് ഇതിനെ മെൻഡലീവിയം എന്ന് നാമകരണം ചെയ്തത്.

മെൻഡലീവിയത്തിന് സാമാന്യം സ്ഥിരതയുള്ള പോസിറ്റീവ് രണ്ട് (II) ഓക്സീകരണാവസ്ഥയും ആക്ടിനൈഡ് മൂലകങ്ങളുടെ സ്വഭാവങ്ങക്ക് കൂടുതൽ പ്രദർശിപ്പിക്കുന്ന പോസിറ്റീവ് മൂന്ന് (III) ഓക്സീകരണാവസ്ഥയുമുണ്ടെന്ന് ഗവേഷണങ്ങങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ജലീയ ലായനിയിൽ 256Mdനെ ഉപയോഗിച്ച് ഈ മൂലകത്തിന്റെ ചില രാസ സ്വഭാവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ആൽബർട്ട് ഗിയോർസോ (സംഘ നായകൻ), ഗ്ലെൻ ടി. സീബോർഗ്, ബെർണാഡ് ഹാർ‌വി, ഗ്രെഗ് ചോപ്പിൻ, സ്റ്റാൻലി ജി. തോംസൺ എന്നിവരുടെ സംഘമാണ് ആദ്യമായി മെൻഡലീവിയം നിർമിച്ചത്. 1955ൽ ബെർക്ലിയിലെ കാലിഫോർണിയ സർ‌വകലാശാലയിൽ വച്ചായിരുന്നു അത്.

മെൻഡലീവിയത്തെ 15 റേഡിയോഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 258Md (അർദ്ധായുസ് -51.5 ദിവസം), 260Md (അർദ്ധായുസ് -31.8 ദിവസം), 257Md (അർദ്ധായുസ് -5.52 മണിക്കൂർ) എന്നിവയാണ് ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പുകൾ. ബാക്കിയുള്ള എല്ലാ ഐസോട്ടോപ്പുകളുടേയും അർദ്ധായുസ് 97 മിനിറ്റിൽ താഴെയാണ്. അവയിത്തന്നെ ഭൂരി‍ഭാഗത്തിന്റെയും 5 മിനിറ്റിൽ താഴെയും.

വളരെ കുറഞ്ഞ അളവിൽ മാത്രമേ ഈ മൂലകം നിർമ്മിക്കപ്പെട്ടിട്ടുള്ളൂ. ഗവേഷണോപരമായ ഉപയോഗങ്ങൾ ഒഴിച്ച് ഈ മൂലകത്തിന് മറ്റ് ഉപയോഗങ്ങക്ക് ഒന്നും തന്നെയില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ