പോസ്റ്റുകള്‍

കാലിഫോർണിയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എർബിയം - erbium symbol er periodic table erbium uses erbium element erbium periodic table erbium oxide

ഇമേജ്
അണുസംഖ്യ 68 ആയ മൂലകമാണ് എർബിയം. Er ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ളിനിറമുള്ള ഈ അപൂർ‌വ ലോഹം ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. സാധാരണ നിലയൽ ഖരാവസ്ഥയിലായിരിക്കും. സ്വീഡനിലെ യിട്ടർബി ഗ്രാമത്തിൽ കാണപ്പെടുന്ന ധാതുവായ ഗാഡോലിനൈറ്റിൽ എർബിയം മറ്റ് പല അപൂർ‌വ മൂലകങ്ങളോട് ചേർന്ന് കാണപ്പെടുന്നു. ത്രിസം‌യോജകമായ എർബിയം ലോഹത്തിന്റെ ശുദ്ധരൂപം എളുപ്പം രൂപമാറ്റം വരുത്താവുന്നതും മൃദുവും ആണ്. എങ്കിലും വായുവിൽ സ്ഥിരതയുള്ളതാണ്. മറ്റ് അപൂർ‌വ എർത്ത് ലോഹങ്ങളേപ്പോലെ അതിവേഗത്തിൽ ഓക്സീകരിക്കപ്പെടുന്നതുമില്ല. ഇതിന്റെ ലവണങ്ങൾക്ക് റോസ് നിറമാണ്. എർബിയ എന്നാണ് ഇതിന്റെ സെസ്ക്വിഓക്സൈഡിന്റെ പേര്. 1843ൽ കാൾ ഗുസ്താവ് മൊസാണ്ടർ ആണ് എർബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റിൽനിന്ന് "യിട്രിയയെ" യിട്രിയ, എർബിയ, ടെർബിയ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേർതിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങൾക്ക് സ്വീഡനിലെ യിട്ടർബി ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എർബിയത്തിന്റെയും വൻശേഖരങ്ങൾ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തൽ ഈ ലോഹം നിർമ്മിക്കപ്പെട്ടത് 1934ൽ ആണ്...

ഹോമിയം - homium element periodic periodic table periodic table of elements

ഇമേജ്
ഏറ്റവും ഉയർന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). യിട്രിയവുമായി ചോരുമ്പോൾ ശക്തമായ കാന്തിക സംയുക്തങ്ങൾ രൂപം കൊള്ളുന്നു.ഉയർന്ന താപനിലകളിൽ, അവ മഞ്ഞ ഒക്സൈഡുകൾ ആയിമാറുന്നു. ഹോമിയ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാർക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ൽ) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവർ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു. 1878 ന്റെ അവസാനങ്ങളിൽ, കാൾ ഗുസ്റ്റാഫ് മൊസാൻഡർ വികസിപ്പിച്ച രീതിപ്രകാരം, പെർ ടിയോഡർ ക്ലീവാണ് എർബിയം എർത്ത് എന്ന മൂലകത്തിൽ നിന്നും ഹോമിയം ആദ്യമായി വേർതിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിൻ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തിൽ കാണപ്പെട്ട ഉപോൽപ്പന്നത്തെ തൂലിയം എന്നദ്ദേഹം നാമകരണം ചെയ്തു. ------------------------------------------------------------------------------- ഉപയോഗങ്ങൾ ================ *ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാൻ ഉപയോഗികുന്നു *ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാൻ ഉപയോഗിക്കുന്നു. ----------------------...

തൂലിയം - element periodic periodic table thulium

ഇമേജ്
അണുസംഖ്യ 69 ആയ മൂലകമാണ് തൂലിയം. Tm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും അപൂർ‌വമായ മൂലകമാണ് തൂലിയം. പ്രകൃത്യാ ഉണ്ടാകുന്ന തൂലിയം അതിന്റെ സ്ഥിരതയുള്ള ഐസോട്ടോപ്പായ Tm-169 കൊണ്ടാണ് പൂർണമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എളുപ്പത്തിൽ രൂപം‌മാറ്റിയെടുക്കാവുന്ന ഒരു ലോഹമാണ് തൂലിയം. വെള്ളികലർന്ന ചാരനിറത്തിൽ തിളക്കമുണ്ടിതിന്. കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണിത്. ഈർപ്പമുള്ള വായുവിൽ ഇതിന് നാശനത്തിനെതിരെ ചെറിയ അളവിൽ പ്രതിരോധമുണ്ട്. മികച്ച ഡക്ടിലിറ്റിയുമുണ്ട്. 1879ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ പെർ തിയഡോർ ക്ലീവാണ് തൂലിയം കണ്ടെത്തിയത്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുടെ ഓക്സൈഡുകളിലെ അപദ്രവ്യങ്ങളെ പരിശോധിക്കുമ്പോഴായിരുന്നു അത്. സ്കാൻഡിനേവിയയിലെ തൂൽ എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയ മൂലകത്തിന് തൂലിയം എന്നും അതിന്റെ ഓക്സൈഡിന് തൂലിയ എന്നും പേരിട്ടു. ചാൾസ് ജെയിംസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി താരതമ്യേന ശുദ്ധമായ രൂപത്തിൽ തൂലിയം നിർമിച്ചത്. 1911ൽ ആയിരുന്നു അത്. തൂലിയം പ്രകൃതിയിൽ ...

മെൻഡെലീവിയം - element periodic periodic table mentalivium periodic table of elements isotope

ഇമേജ്
അണുസംഖ്യ 101 ആയ മൂലകമാണ് മെൻഡലീവിയം. Md (മുമ്പ് Mv) ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അൺനിൽ‌അൺനിയം എന്നും അറിയപ്പെടുന്നു (പ്രതീകം Unu). ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. റേഡിയോആക്ടീവായ ഈ ട്രാൻസ്‌യുറാനിക് ലോഹ മൂലകം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ആൽ‌ഫ കണങ്ങളെ ഐൻസ്റ്റീനിയത്തിൽ കൂടിയിടിപ്പിച്ചാണ് ഇങ്കൃത്രിമമായി നിർമ്മിക്കുന്നത്. ദിമിത്രി മെൻഡലീവിന്റെ ബഹുമാനാർത്ഥമാണ് ഇതിനെ മെൻഡലീവിയം എന്ന് നാമകരണം ചെയ്തത്. മെൻഡലീവിയത്തിന് സാമാന്യം സ്ഥിരതയുള്ള പോസിറ്റീവ് രണ്ട് (II) ഓക്സീകരണാവസ്ഥയും ആക്ടിനൈഡ് മൂലകങ്ങളുടെ സ്വഭാവങ്ങക്ക് കൂടുതൽ പ്രദർശിപ്പിക്കുന്ന പോസിറ്റീവ് മൂന്ന് (III) ഓക്സീകരണാവസ്ഥയുമുണ്ടെന്ന് ഗവേഷണങ്ങങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ജലീയ ലായനിയിൽ 256Mdനെ ഉപയോഗിച്ച് ഈ മൂലകത്തിന്റെ ചില രാസ സ്വഭാവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആൽബർട്ട് ഗിയോർസോ (സംഘ നായകൻ), ഗ്ലെൻ ടി. സീബോർഗ്, ബെർണാഡ് ഹാർ‌വി, ഗ്രെഗ് ചോപ്പിൻ, സ്റ്റാൻലി ജി. തോംസൺ എന്നിവരുടെ സംഘമാണ് ആദ്യമായി മെൻഡലീവിയം നിർമിച്ചത്. 1955ൽ ബെർക്ലിയിലെ കാലിഫോർണിയ സർ‌വകലാശാലയിൽ വച്ചായിരുന്നു അത്. മെൻഡലീവിയത്തെ 15 റേഡിയ...

കാലിഫോർണിയം

ഇമേജ്
അണുസംഖ്യ 98 ആയ മൂലകമാണ് കാലിഫോണിയം. Cf ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. റേഡിയോആക്ടീവ് ആയ ഈ ലോഹം ഒരു ട്രാൻസ്‌യുറാനിക് മൂലകമാണ്. വളരെ കുറച്ച് ഉപയോഗങ്ങളെ ഇതിനുള്ളൂ. ക്യൂറിയത്തെ ആൽ‌ഫ കണങ്ങൾകൊണ്ട് കൂട്ടിയിടിപ്പിച്ചാണ് ഇതാദ്യമായി നിർമിച്ചത്. 252Cf (അർദ്ധായുസ്സ്-2.645 വർഷം) വളരെ ശക്തിയേറിയ ഒരു ന്യൂട്രോൺ ഉൽസർജീകാരിയാണ്. അതിനാൽത്തന്നെ ഇത് വളരെ റേഡിയോആക്ടീവും അപകടകാരിയുമാണ്. (ഇതിന്റെ ഒരു മൈക്രോഗ്രാം ഒരു മിനിറ്റിൽ സ്വയമായി 170 മില്യൺ ന്യൂട്രോണുകളെ പുറത്ത്‌വിടുന്നു) 249Cf നിർമ്മിക്കുന്നത് 249Bkന്റെ ബീറ്റ ശോഷണം വഴിയാണ്. ഇതിന്റെ മറ്റ് മിക്ക ഐസോട്ടോപ്പുകളും ആണവ റിയാക്ടറിൽ ബെർക്കീലിയത്തെ ശക്തമായ ന്യൂട്രോൺ റേഡിയേഷന് വിധേയമാക്കിയാണ് നിർമ്മിക്കുന്നത്. ജൈവപരമായ പ്രാധാന്യങ്ങളൊന്നുമില്ലാത്ത് ഈ മൂലകത്തിന്റെ വളരെ കുറച്ച് സം‌യുക്തങ്ങൾ മാത്രമേ നിർമ്മിക്കപ്പെട്ടുകയും പഠൻവിധേയമഅക്കപ്പെടുകയും ചെയ്തിട്ടുള്ളൂ. അവയിൽ ചിലതാണ് കാലിഫോർണിയം ഓക്സൈഡ് (Cf2O3), കാലിഫോർണിയം ട്രൈക്ലോറൈഡ് (CfCl3), കാലിഫോർണിയം ഓക്സിക്ലോറൈഡ് (CfOCl) എന്നിവ. റേഡിയോആക്ടിവിറ്റിയുമായി ബന്ധപ്പെട്ട ചില പ്രത്യേക ഉപയോഗങ്ങൾ കാ...