സീസിയം: ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

അണുസംഖ്യ 55 ആയ മൂലകമാണ് സീസിയം. Cs എന്നാണ് ആവർത്തനപ്പട്ടികയിൽ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വർണ-വെള്ളി നിറങ്ങൾ കലർന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. ആൽക്കലി ലോഹമായ സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാൽ റൂബിഡിയം,ഫ്രാൻസിയം,മെർക്കുറി,ഗാലിയം, ബ്രോമിൻ എന്നിവയേപ്പോലെതന്നെ സീസിയവും റൂം താപനിലയിൽ/റൂം താപനിലക്കടുത്ത് ദ്രാവകമായിരിക്കും.

"നീലകലർന്ന ചാരനിറം" എനർത്ഥമുള്ള സീസിയസ് എന്ന ലാറ്റിൻ വാക്കിൽനിന്നാണ് സീസിയം എന്ന പേരിന്റെ ഉദ്ഭവം. 1860ലാണ് ജർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസണും ഗുസ്താവ് കിർഷോഫും ചേർന്നാണ് സ്പെക്ട്രോസ്കോപ്പി വഴി ധാതുജലത്തിൽ നിന്ന് സീസിയം കണ്ടെത്തിയത്. 1882ൽ കാൾ സെറ്റർബർഗ് എന്ന ശാസ്ത്രജ്ഞൻ സീസിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെ ആദ്യമായി സീസിയം ഉദ്പാദിപ്പിച്ചു.

ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകവും അയോണീകരണ ഊർജ്ജം ഏറ്റവും കുറഞ്ഞ മൂലകവുമാണ് സീസിയം. സീസിയം ഹൈഡ്രോക്സൈഡ്(CsOH) വളരെ ശക്തിയേറിയ ഒരു ബേസാണ്. അതിവേഗത്തിൽ ഗ്ലാസിന്റെ ഉപരിതലത്തിൽക്കൂടി തുളച്ച്‌കയറാനുള്ള കഴിവുണ്ടതിന്. അതിനേക്കാൾ ശക്തികൂടിയ മറ്റ് ബേസുകളുണ്ടെങ്കിലും പലപ്പോഴും "ഏറ്റവും ശക്തികൂടിയ ബേസ്" എന്ന് അറിയപ്പെടുന്നത് സീസിയം ഹൈഡ്രോക്സൈഡാണ്.

----------------------------------------------------------------------------
ഉപയോഗങ്ങൾ
=================
സീസിയം ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് പെട്രോകെമിക്കൽസ് വ്യവസായത്തിലാണ്. ഉയർന്ന സാന്ദ്രതയുള്ളതിനാൽ സീസിയം ഫോർമേറ്റ് പെട്രോൾ ഖനനത്തിൽ ഡ്രില്ലിങ് ദ്രാവകമായി ഉപയോഗിക്കുന്നു. അണു ഘടികാരങ്ങളുടെ(atomic clocks) നിർമ്മാണമാണ് സീസിയം ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രധാന മേഖല. ആയിരക്കണക്കിന് വർഷങ്ങളോളം കൃത്യമായ സമയം കാണിക്കാൻ ഇത്തരം ഘടികാരങ്ങൾക്കാകും. ആണവോർജ്ജം,കാൻസർ ചികിത്സ,ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ,വാക്വം ട്യൂബ് തുടങ്ങി മറ്റനേകം ആവശ്യങ്ങൾക്കും സീസിയവും അതിന്റെ ഐസോടോപ്പുകളും സം‌യുക്തങ്ങളും ഉപയോഗിക്കപ്പെടുന്നു.
---------------------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

The History of the Decline and Fall of the Roman Empire - ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ