പോസ്റ്റുകള്‍

ഹൈഡ്രജൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബെറിലിയം

ഇമേജ്
ബെറിലിയം ആൽക്കലൈൻ ലോഹങ്ങളുടെ കുടുംബത്തിൽപ്പെട്ട മൂലകമാണ്. ചാരനിറത്തിലുള്ളതും ശക്തവും ഭാരക്കുറവുള്ളതും പൊട്ടുന്നതുമായ (brittle) ഒരു ആൽക്കലൈൻ ലോഹമാണിത്. ലോഹസങ്കരങ്ങളുടെ കടുപ്പം വർദ്ധിക്കുന്നതിനുള്ള ഉപാധിയായാണ് ഇതിന്റെ പ്രധാന ഉപയോഗം. ബെറിലിയം കോപ്പർ ഇത്തരം ഒരു സങ്കരമാണ്. ഇതിന്റെ അണുസംഖ്യ 4-ഉം, പ്രതീകം Be-ഉം, സംയോജകത 2-ഉം ആണ്. മറ്റു കനം കുറഞ്ഞ ലോഹങ്ങളെ അപേക്ഷിച്ച് ഇതിന്റെ ദ്രവണാങ്കം വളരെ കൂടുതലാണ്. ഇലാസ്തികത ഇരുമ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് കൂടുതലാണ്. ബെറിലിയം നല്ല ഒരു താപചാലകമാണ് , കാന്തികഗുണങ്ങൾ പ്രകടിപ്പിക്കുന്നുമില്ല. നൈട്രിക് അമ്ലത്തിനെ വരെ ചെറുത്തു നിൽക്കാനുള്ള കഴിവ് ഇതിനുണ്ട്. എക്സ് രശ്മികൾ ഇതിലൂടെ തടസമില്ലാതെ പ്രവഹിക്കുന്നു. റേഡിയം, പൊളോണിയം തുടങ്ങിയ മൂലകങ്ങളിലെന്ന പോലെ, ആൽഫാ കണങ്ങൾ ഇതിൽ പതിച്ചാൽ ന്യൂട്രോണുകളെ പുറപ്പെടുവിക്കുന്നു. ഒരു ദശലക്ഷം ആൽഫാകണങ്ങൾക്ക് 30 ന്യൂട്രോണുകൾ എന്ന കണക്കിനാണ് ഈ ഉത്സർജ്ജനം. അന്തരീക്ഷവായുവിൽ നിന്നുമുള്ള ഓക്സീകരണം സാധാരണ താപ മർദ്ദ നിലയിൽ ഇത് ചെറുക്കുന്നു. ശബ്ദത്തിന്റെ വേഗത മറ്റെല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും അധികം ബെറിലിയത്തിലാണ്. 12500 ...

മഗ്നീഷ്യം

ഇമേജ്
രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകമായ മഗ്നീഷ്യം, ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ്. ഭൌമോപരിതലത്തിന്റെ ആകെ ഭാ‍രത്തിന്റെ 2% വരും ഇതിന്റെ ഭാരം. സമുദ്രജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള മൂലകങ്ങളിൽ മൂന്നാമതാണ് ഇതിന്റെ സ്ഥാനം. മഗ്നീഷ്യം അയോൺ ജീവകോശങ്ങളിലിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മൂലകാവസ്ഥയിൽ ഇത് പ്രകൃതിയിൽ കാണപ്പെടുന്നില്ല. ഇതിന്റെ ലവണങ്ങളിൽ നിന്നാണ് ഈ ലോഹം വേർതിരിച്ചെടുക്കുന്നത്. അലൂമിനിയവുമായി ചേർത്ത് സങ്കരലോഹങ്ങൾ നിർമ്മിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഇത്തരം സങ്കരങ്ങളെ മഗ്നേലിയം(magnelium) എന്നു പറയാറുണ്ട്. പ്രതീകം Mg യും അണുസംഖ്യ 12-ഉം ആയ മൂലകമാണ് മഗ്നീഷ്യം. ഇതിന്റെ അണുഭാരം 24.31 ആണ്. മഗ്നീഷ്യം ലോഹം വെള്ളി നിറത്തിലുള്ളതും കനം കുറഞ്ഞതുമാണ്. ഇതിന്റെ സാന്ദ്രത അലൂമിനിയത്തിന്റേതിന്റെ മൂന്നിൽ രണ്ടു ഭാഗമേ വരൂ. വായുവിന്റെ സാന്നിധ്യത്തിൽ ഇത് ഓക്സീകരണത്തിനു വിധേയമാകുന്നു. എങ്കിലും മറ്റു ആൽക്കലൈൻ ലോഹങ്ങളെപ്പോലെ ഓക്സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ ഇതിനെ സൂക്ഷിക്കണം എന്നില്ല. കാരണം, ഓക്സീകരണത്തിന്റെ ആദ്യഘട്ടത്തിൽ ഇതിന്റെ പുറത്തുണ്ടാവുന്ന...

കാൽ‌സ്യം

ഇമേജ്
ആവർത്തന പട്ടികയിൽ 20ആം സ്ഥാനത്ത് കാണുന്ന മൂലകമാണ് കാൽ‌സ്യം(Calcium). ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കാൽസ്യമാണ്. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹങ്ങളിൽ മൂന്നാം സ്ഥാനവും കാൽസ്യത്തിനാണ്. ക്ഷാര സ്വഭാവമുള്ള രാസപദാർത്ഥമാണ്. ഒരു ലോഹമാണ് കാത്സ്യം. മനുഷ്യശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നും. മാംസപേശികൾ പ്രവർത്തിക്കുന്നതിനും എല്ലിനും പല്ലിനും ഇതു കൂടിയേ തീരൂ. പ്രകൃതിയിൽ ഇത് സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നില്ല. സംയുക്തങ്ങളുടെ രൂപത്തിലാണ് കാൽസ്യത്തിന്റെ നിലനിൽപ്പ്.  സ്വതന്ത്രാവസ്ഥയിൽ പ്രകൃതിയിൽ കാൽസ്യം കാണപ്പെടുന്നില്ല. അതിന്റെ സംയുക്തങ്ങളിൽ നിന്നും കാൽസ്യത്തെ വേർതിരിച്ചെടുക്കുകയാണ് ചെയ്യുക. കാൽസ്യം ക്ലോറൈഡ് ഉരുക്കി വൈദ്യുതവിശ്ലഷണം നടത്തിയാണ് കാൽസ്യം നിർമ്മിക്കുന്നത്. കാൽസ്യം ക്ലോറൈഡിന്റെ ദ്രവണാങ്കം (7800C) കൂടുതലായതിനാൽ അല്പം കാൽസ്യം ഫ്ലൂറൈഡ് കൂടി കലർത്തിയാണ് ഉരുക്കുന്നത്. വൈദ്യുതവിശ്ലേഷണത്തിലൂടെ പുറത്തുവരുന്ന കാൽസ്യം കത്തുപിടിക്കാതിരിക്കാനാണ് ഇങ്ങനെ ദ്രവണാങ്കം കുറയ്ക്കുന്നത്. ഗ്രാഫൈറ്റ് ആനോഡും ഇരുമ്പ് കാഥോഡുമാണ് ഇലക്ട്രോഡുകൾ. വ്യാവസായികമായി കാൽസ...

റേഡിയം

ഇമേജ്
അണുസംഖ്യ 88 ആയ മൂലകമാണ് റേഡിയം. Ra ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വളരെ അണൂപ്രസരമുള്ള ഒരു മൂലകമാണിത്. സാധാരണനിലയിൽ ഏകദേശം ശുദ്ധമായ വെള്ള നിറമുള്ള റേഡിയം വായുവുമായി സമ്പർക്കത്തിൽ വരു‍മ്പോൾ ഉടൻ തന്നെ ഓക്സീകരിക്കപ്പെട്ട് കറുത്ത നിറമാകുന്നു. ആൽക്കലൈൻ എർത്ത് ലോഹമായ റേഡിയം, യുറേനിയം അയിരുകളിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 226Ra ന്റെ അർദ്ധായുസ് 1602 വർഷമാണ്. ഈ ഐസോട്ടോപ്പ് ശോഷണം സംഭവിച്ച് ക്രമേണ റഡോൺ വാതകമായി മാറുന്നു ക്ഷാര എർത്ത് ലോഹങ്ങളിലെ ഏറ്റവും ഭാരം കൂടിയ മൂലകമായ റേഡിയത്തിന് രാസസ്വഭാവത്തിൽ ബേരിയത്തോട് സാമ്യങ്ങളുണ്ട്. യുറേനിയത്തിന്റെ അയിരായ പിച്ച്‌ബ്ലെൻഡിൽ ഈ ലോഹം വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. റേഡിയം മങ്ങിയ നീല പ്രകാശം പുറപ്പെടുവിക്കുന്നു. ജലവുമായും എണ്ണയുമായും ഉഗ്രമായി പ്രവർത്തിക്കുന്നു. ബേരിയത്തേക്കാൾ അല്പം കൂടുതൽ ബാഷ്പശീലം കാണിക്കുന്നു. സാധാരണ നിലയിൽ റേഡിയം ഖരാവസ്ഥയിലായിരിക്കും. പ്രായോഗികമായി വളരെ കുറച്ച് ഉപയോഗങ്ങൾ മാത്രമുള്ള റേഡിയത്തിന്റെ പ്രയോജനങ്ങൾ അതിന്റെ റേഡിയോആക്ടീവ് സ്വഭാവത്തെ ആധാരമാക്കിയുള്ളതാണ്. എന്നാ...

ഫ്രാൻസിയം :- _സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ_

ഇമേജ്
അണുസംഖ്യ 87 ആയ മൂലകമാണ് ഫ്രാൻസിയം. Fr ആണ് ആവർത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് ഏക സീസിയം, ആക്റ്റീനിയം കെ എന്ന പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളിൽ, പോളിങ് പട്ടികയിൽ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ*, അഥവാ ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകമാണ് ഫ്രാൻസിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാൽ ഫ്രാൻസിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊർജ്ജം (375.7041 kJ/mol), ഫ്രാൻസിയത്തിന്റെ അയോണീകരണ ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാൽ (റിലേറ്റിവിസ്റ്റിക് ഇഫക്റ്റ് പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളിൽ ആസ്റ്ററ്റീനിന് പിന്നിലായി ഏറ്റവും അപൂർ‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയർന്ന റേഡിയോആക്റ്റീവായ ഫ്രാൻസിയം ശോഷണം സഭവിച്ച് ആസ്റ്ററ്റീൻ,റേഡിയം,റഡോൺ എന്നീ മൂലകങ്ങളഅയി മാറുന്നു. ആൽക്കലി ലോഹമായ ഇതിന് ഒ...

സീസിയം: ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
അണുസംഖ്യ 55 ആയ മൂലകമാണ് സീസിയം. Cs എന്നാണ് ആവർത്തനപ്പട്ടികയിൽ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വർണ-വെള്ളി നിറങ്ങൾ കലർന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. ആൽക്കലി ലോഹമായ സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാൽ റൂബിഡിയം,ഫ്രാൻസിയം,മെർക്കുറി,ഗാലിയം, ബ്രോമിൻ എന്നിവയേപ്പോലെതന്നെ സീസിയവും റൂം താപനിലയിൽ/റൂം താപനിലക്കടുത്ത് ദ്രാവകമായിരിക്കും. "നീലകലർന്ന ചാരനിറം" എനർത്ഥമുള്ള സീസിയസ് എന്ന ലാറ്റിൻ വാക്കിൽനിന്നാണ് സീസിയം എന്ന പേരിന്റെ ഉദ്ഭവം. 1860ലാണ് ജർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസണും ഗുസ്താവ് കിർഷോഫും ചേർന്നാണ് സ്പെക്ട്രോസ്കോപ്പി വഴി ധാതുജലത്തിൽ നിന്ന് സീസിയം കണ്ടെത്തിയത്. 1882ൽ കാൾ സെറ്റർബർഗ് എന്ന ശാസ്ത്രജ്ഞൻ സീസിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെ ആദ്യമായി സീസിയം ഉദ്പാദിപ്പിച്ചു. ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകവും അയോണീകരണ ഊർജ്ജം ഏറ്റവും കുറഞ്ഞ മൂലകവുമാണ് സീസിയം. സീസിയം ഹൈഡ്രോക്സൈഡ്(CsOH) വളരെ ശക്തിയേറിയ ഒരു ബേസാണ്. അതിവേഗത്തിൽ ഗ്ലാസിന്റെ ഉപരിതലത്തിൽക്കൂടി തുളച്ച്‌കയറാനുള്ള കഴിവുണ്ടതിന്. അതിനേക്കാൾ ശക്തികൂടിയ മറ്റ് ബേസുകളുണ്ടെങ്കിലും പലപ്പോഴും...

റൂബിഡിയം : ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
അണുസംഖ്യ 37 ആയ മൂലകമാണ് റൂബിഡിയം. Rb എന്നാണ് ആവർത്തനപ്പട്ടകയിലെ ചിഹ്നം. ആൽക്കലി ലോഹങ്ങളിൽ ഉൾപ്പെടുന്ന വെള്ളിനിറമുള്ള ഒരു ലോഹമാണിത്. ലാറ്റിൻ ഭാഷയിൽ റൂബിഡസ് എന്നാൽ കടും ചുവപ്പ് എന്നാണർത്ഥം. കത്തുമ്പോൾ തീജ്വാലക്ക് ചുവപ്പ് കലർന്ന വയലറ്റ് നിറം നൽകുന്നതിനാൽ ഈ പേര് ലഭിച്ചു. സാധാരണയായി ഉണ്ടാവുന്ന ഐസോട്ടോപ്പായ Rb-87 ചെറിയ അളവിൽ റേഡിയോ ആക്റ്റീവാണ്. വളരെ മൃദുവും ഉയർന്ന ക്രീയാശീലതയുമുള്ള റുബീഡിയം വായുവിലെ അതിവേഗത്തിലുള്ള ഓക്സീകരണം പോലെ 1-ആം ഗ്രൂപ്പിലെ മറ്റ് മൂലകങ്ങളുടെ പൊതുസ്വഭാവങ്ങൾ കാണിക്കുന്നു. വെള്ളത്തിൽ ശക്തമായി പ്രവർത്തിക്കുന്നു എന്നതും ഇതിന്റെ ഒരു പൊതു സ്വഭാവമാണ്. മറ്റ് ആൽക്കലി ലോഹങ്ങളേപ്പോലെതന്നെ മെർക്കുറിയോടൊപ്പം ചേർന്ന് അമാൽഗം ഉണ്ടാക്കുന്നു. സ്വർണം,സീസിയം,സോഡിയം,പൊട്ടാസ്യം എന്നിവയോട് പ്രവർത്തിച്ച് ലോഹസങ്കരങ്ങൾ ഉണ്ടാക്കുന്നു. 1861ൽ ജെർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസെൻ, ഗുസ്താവ് കിർഷോഫ് എന്നിവർ ചേർന്നാണ് റൂബിഡിയം കണ്ടുപിടിച്ചത്.

പൊട്ടാസ്യം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
വെള്ളി നിറമുള്ള ഒരു ആൽക്കലി ലോഹമാണ്‌ പൊട്ടാസ്യം (ഇംഗ്ലീഷ്: Potassium). കടൽജലത്തിലും പല ധാതുക്കളിലും മറ്റു മൂലകങ്ങളുമായി സം‌യോജിച്ച അവസ്ഥയിൽ പൊട്ടാസ്യം കാണപ്പെടുന്നു. പൊട്ടാസ്യം വായുവിൽ വളരെ വേഗം ഓക്സീകരണത്തിനു വിധേയമാകുന്നു. ജലവുമായും ഇത് വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു. പൊട്ടാസ്യവും സോഡിയവും ഏതാണ്ട് ഒരേ രാസസ്വഭാവം ഉള്ളതാണെങ്കിലും ജീവകോശങ്ങൾ പ്രത്യേകിച്ച് ജന്തുകോശങ്ങൾ ഇവയെ വ്യത്യസ്തരീതിയിലാണ്‌ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അണുസംഖ്യ 19-ഉം പ്രതീകം K എന്നുമാണ്‌. പൊട്ടാസ്യത്തിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറവാണ്‌. സാന്ദ്രത കുറവുള്ള ലോഹങ്ങളിൽ രണ്ടാം സ്ഥാനമാണ്‌ പൊട്ടാസ്യത്തിന്‌. ഏറ്റവും സാന്ദ്രത കുറവുള്ള ലോഹം ലിഥിയമാണ്‌. വളരെ കടുപ്പം കുറഞ്ഞ ഈ ലോഹത്തെ കത്തിയുപയോഗിച്ച് മുറിക്കാൻ സാധിക്കും. പൊട്ടാസ്യം മുറിച്ചാൽ ആ ഭാഗത്തിന്‌ നല്ല വെള്ളി നിറമായിരിക്കും ഉണ്ടാകുക. എന്നാൽ വളരെപ്പെട്ടെന്നു തന്നെ വായുവുമായി പ്രവർത്തിച്ച് ഈ വെള്ളി നിറം നഷ്ടപ്പെടുകയും ചാരനിറം കൈവരുകയും ചെയ്യുന്നു. നാശത്തിൽ നിന്നും സം‌രക്ഷിക്കുന്നതിന്‌ മണ്ണെണ്ണ പോലുള്ള നിരോക്സീകരണമാധ്യമത്തിലാണ്‌ പൊട്ടാസ്യം സൂക...

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
മൃദുവും, വെള്ളി നിറത്തിലുള്ളതും, വളരെ പ്രവർത്തനശേഷി ഉള്ളതുമായ ഒരു ക്ഷാര ലോഹമാണ് സോഡിയം. നമുക്ക്‌ ചിരപരിചിതമായ കറിയുപ്പ്‌, സോഡിയവും ക്ലോറിനും ചേർന്ന സംയുക്തമാണ്‌ (സോഡിയം ക്ലോറൈഡ് (NaCl)). വായുവിന്റെ സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് ഓക്സീകരിക്കപ്പെടുന്നു. അതിനാൽ മണ്ണെണ്ണ പോലെയുള്ള നിർവീര്യപരിതഃസ്ഥിതിയിൽ വേണം ഇതിനെ സൂക്ഷിക്കാൻ. ഉരുക്കിയ സോഡിയം ഹൈഡ്രോക്സൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് 1807-ൽ ഹംഫ്രി ഡേവി സോഡിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. സോഡിയം, ഉപ്പിന്റെ രൂപത്തിൽ സമുദ്രജലത്തിൽ‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭൂമിയിൽ നിന്നും ലഭിക്കുന്ന ധാതുക്കളിലെ പ്രധാനഘടകവുമാണ് ഇത്. ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുന്നതിനായി അത്യന്താപേക്ഷിതമായ മൂലകമാണ് ഇത്. സോഡിയത്തിന്റെ അണുസംഖ്യ 11-ഉം അണുഭാരം 22.9898 ഗ്രാം/മോൾ -ഉം ആണ്. Na ആണ് ഇതിന്റെ രാസ പ്രതീകം(ലാറ്റിൻ ഭാഷയിലെ നേട്രിയം എന്ന പദത്തിൽ നിന്നും). ആവർത്തനപ്പട്ടികയിൽ ക്ഷാര ലോഹങ്ങളുടെ കൂട്ടമായ ഗ്രൂപ്പ് 1-ലെ അംഗമാണ് സോഡിയം. 23Na എന്ന ഒരേ ഒരു സുസ്ഥിര ഐസോടോപ്പേ ഇതിനുള്ളൂ. ആവർത്തന നിയമപ്രകാരം ക്ഷാര ലോഹങ്ങളിൽ, സോഡിയത്തിന്റെ പ്രവർത്തനക്ഷമത ലി...

ലിഥിയം : സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
ക്ഷാരലോഹങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു മൂലകമാണ് ലിഥിയം (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അർത്ഥമുള്ള ലിഥോസ് എന്ന പദത്തിൽ നിന്നാണ് ഈ മൂലകത്തിന്റെ പേരിന്റെ ആവിർഭാവം. പെറ്റാലൈറ്റ് എന്ന കല്ലിൽ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്. ഇതിന്റെ ആണുസംഖ്യ 3-ഉം പ്രതീകം Li എന്നുമാണ്. ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. ലിഥിയം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള മൃദുവായ ലോഹമാണിത്. വായുവിലെ ഓക്സിജൻ, ജലാംശം, നൈട്രജൻ എന്നിവയുമായി പ്രവർത്തിച്ച് ചാര-കറുത്ത നിറം കൈവരുന്നു. ലിഥിയം ഓക്സൈഡ് (Li2O), ലിഥിയം ഹൈഡ്രോക്സൈഡ് (LiOH), ലിഥിയം നൈട്രൈഡ് (Li3N) എന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു. --------------------------------------------------------------------- ഉപയോഗങ്ങൾ =================  ബാറ്ററികൾ ഉണ്ടാക്കുന്നതിന് - ക്യാമറകൾ, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ...

തോറിയം : സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ഇമേജ്
അണുസംഖ്യ 90 ആയ മൂലകമാണ് തോറിയം. Th ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. പ്രകൃത്യാ ഉണ്ടാകുന്ന ഈ മൂലകം ചെറിയ അളവിൽ റേഡിയോആക്ടീവാണ്. തോറിയം-232 ന്റെ അർധായുസ്സ് 1400 കോടി വർഷങ്ങളാണ് (ഏകദേശം പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായം). യുറേനിയത്തിന് പകരമാകാവുന്ന ഒരു ആണവ ഇന്ധനമായി ഇതിനെ കണക്കാക്കുന്നു. ശുദ്ധരൂപത്തിൽ തോറിയത്തിന് വെള്ളികലർന്ന വെള്ള നിറമാണ്. മാസങ്ങളോളം ഇതിന്റെ തിളക്കം നിലനിൽക്കും. എന്നാൽ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ തോറിയം കാലക്രമേണ ചാരനിറവും അവസാനം കറുപ്പ് നിറവുമാകുന്നു. തോറിയം ഡൈഓക്സൈഡ് (ThO2) തോറിയ എന്നും അറിയപ്പെടുന്നു. ഏറ്റവും ഉയർന്ന ദ്രവണനിലയുള്ള ഓക്സൈഡാണിത്(3300 °C). തോറിയം ഉപയോഗിച്ചുള്ള നിർമ്മാണങ്ങളിലെ അവശിഷ്ടങ്ങൾ വായുവിൽ ചൂടാക്കിയാൽ വെളുത്ത പ്രകാശം പുറപ്പെടുവിച്ച്‌കൊണ്ട് നന്നായി കത്തും. ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകങ്ങളിലൊന്നാണ് തോറിയം. ഇതിന്റ ദ്രവണനിലയും തിളനിലയും തമ്മിൽ 2946 Kയുടെ വ്യത്യാസമുണ്ട്. തോറിയനൈറ്റ് (തോറിയം ഓക്സൈഡ്), തോറൈറ്റ് (തോറിയം സിലിക്കേറ്റ്), മോണസൈറ്റ് (സീറിയം, യിട്രിയം, ലാൻഥനം, തോറിയം എന്നിവയുടെ ...

പ്രസിയോഡൈമിയം

ഇമേജ്
അണുസംഖ്യ 59 ആയ മൂലകമാണ് പ്രസിയോഡൈമിയം. Pr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ലാന്തനൈഡായ പ്രസിയോഡൈമിയം വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ്. വായുവിലുള്ള നാശനത്തിനെതിരെ യൂറോപ്പിയം, ലാന്തനം, സെറിയം, നിയോഡൈമിയം എന്നിവയേക്കാൾ പ്രതിരോധമുള്ളതാണീ ലോഹം. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലോഹത്തിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുകയും അത് ഇളകിപ്പോകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താൽ പ്രസിയോഡൈമിയം ധാതു എണ്ണയിലോ ഗ്ലാസിൽ പൂർണമായും അടച്ചോ സൂക്ഷിക്കണം.\ പച്ച എന്നർഥമുള്ള പ്രസിയോസ്, ഇരട്ട എന്നർഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് പ്രസിയോഡൈമിയം എന്ന പേരിന്റെ ഉദ്ഭവം. 1841ൽ മൊസാണ്ടർ ലാന്തനയിൽ നിന്നും ഡിഡൈമിയം വേർതിരിച്ചെടുത്തു. 1874 പെർ തിയഡോർ ക്ലീവ് ഡിഡൈമിയം യഥാര്ത്ഥ‍ത്തിൽ രണ്ട് മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. 1879ൽ ലീകോക്ക് ഡി ബൊയിസ്ബൗഡ്രാൻ സമർ‌സ്കൈറ്റില്നിന്നും എടുത്ത് ഡിഡൈമിയത്തിൽ നിന്നും പുതിയൊരു മൂലകമായ സമേറിയം വേർതിരിച്ചെടുത്തു. 1885ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്ബാച്ച് ഡിഡൈമിയത്തെ പ്രസിയോഡൈമിയം, നിയോഡൈമിയ...

ഹൈഡ്രജൻ

ഇമേജ്
അണുസംഖ്യ 1 ആയ രാസ മൂലകമാണ് ഹൈഡ്രജൻ . H എന്ന പ്രതീകം കൊണ്ട് ഇതിനെ സൂചിപ്പിക്കുന്നു. ശരാശരി 1.00794 u ആണവ പിണ്ഡത്തോടെയുള്ള ഹൈഡ്രജനാണ് ഏറ്റവും പിണ്ഡം കുറഞ്ഞതും പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതുമായ മൂലകം, പ്രപഞ്ചത്തിന്റെ മൂലക പിണ്ഡത്തിന്റെ ഏതാണ്ട് 75 ശതമാനവും ഹൈഡ്രജന്റേതാണ്. മുഖ്യ ശ്രേണിയിലുള്ള നക്ഷത്രങ്ങളുടെ ഘടകങ്ങളിൽ ഭൂരിഭാഗവും പ്ലാസ്മ അവസ്ഥയിലുള്ള ഹൈഡ്രജനാണ്. വളരെ അപൂർവ്വമായി മാത്രമേ ഭൂമിയിൽ മൂലക ഹൈഡ്രജൻ സ്വാഭാവികമായി കണ്ടുവരുന്നുള്ളൂ. ഹൈഡ്രജന്റെ സർവ്വസാധാരണ ഐസോടോപ്പാണ് പ്രോട്ടിയം (ഈ പേര് സാധാരണഗതിയിൽ ഉപയോഗിക്കാറില്ല. 1H എന്നാണ് പ്രതീകം) ഇതിൽ ഒരു പ്രോട്ടോൺ മാത്രമേയുള്ളൂ ന്യൂട്രോണില്ല. അയോണീകൃത സംയുക്തങ്ങളിൽ ഇതിന് ഋണ ചാർജ് (H− എന്നെഴുതപ്പെടുന്ന ആനയോൺ) കൈവരിക്കാനും ധന ചാർജ് (H+) കൈവരിക്കാനും സാധിക്കും. H+ എന്ന കാറ്റയോണ് യഥാർത്ഥത്തിൽ ഒരു പ്രോട്ടോൺ മാത്രമാണെങ്കിലും അയോണീകൃത സംയുക്തങ്ങളിൽ കൂടുതൽ സങ്കീർണ്ണ രൂപങ്ങളിലായിരിക്കും അവ. മിക്ക മൂലകങ്ങളുമായി ഹൈഡ്രജൻ സംയുക്തങ്ങളുണ്ടാക്കുന്നു, ജലത്തിന്റേയും ഭൂരിഭാഗം ജൈവസംയുക്തങ്ങളുടേയും ഭാഗമാണ് ഹൈഡ്രജൻ. ലായനികളിലെ തന്മാത്രകൾ തമ്...