എർബിയം - erbium symbol er periodic table erbium uses erbium element erbium periodic table erbium oxide

അണുസംഖ്യ 68 ആയ മൂലകമാണ് എർബിയം. Er ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ളിനിറമുള്ള ഈ അപൂർ‌വ ലോഹം ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. സാധാരണ നിലയൽ ഖരാവസ്ഥയിലായിരിക്കും. സ്വീഡനിലെ യിട്ടർബി ഗ്രാമത്തിൽ കാണപ്പെടുന്ന ധാതുവായ ഗാഡോലിനൈറ്റിൽ എർബിയം മറ്റ് പല അപൂർ‌വ മൂലകങ്ങളോട് ചേർന്ന് കാണപ്പെടുന്നു.

ത്രിസം‌യോജകമായ എർബിയം ലോഹത്തിന്റെ ശുദ്ധരൂപം എളുപ്പം രൂപമാറ്റം വരുത്താവുന്നതും മൃദുവും ആണ്. എങ്കിലും വായുവിൽ സ്ഥിരതയുള്ളതാണ്. മറ്റ് അപൂർ‌വ എർത്ത് ലോഹങ്ങളേപ്പോലെ അതിവേഗത്തിൽ ഓക്സീകരിക്കപ്പെടുന്നതുമില്ല. ഇതിന്റെ ലവണങ്ങൾക്ക് റോസ് നിറമാണ്. എർബിയ എന്നാണ് ഇതിന്റെ സെസ്ക്വിഓക്സൈഡിന്റെ പേര്.

1843ൽ കാൾ ഗുസ്താവ് മൊസാണ്ടർ ആണ് എർബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റിൽനിന്ന് "യിട്രിയയെ" യിട്രിയ, എർബിയ, ടെർബിയ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേർതിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങൾക്ക് സ്വീഡനിലെ യിട്ടർബി ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എർബിയത്തിന്റെയും വൻശേഖരങ്ങൾ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തൽ ഈ ലോഹം നിർമ്മിക്കപ്പെട്ടത് 1934ൽ ആണ്. നിർജലീകമായ ക്ലോറൈഡിനെ പൊട്ടാസ്യം ബാഷ്പം ഉപയോഗിച്ച് നിരോക്സീകരിച്ചുകൊണ്ടായിരുന്നു അത്.

---------------------------------------------------------------------------------
ഉപയോഗങ്ങൾ
================
എർബിയത്തിന്റെ നിത്യജീവിതത്തിലെ ഉപയോഗങ്ങൾ വ്യത്യസ്തങ്ങളാണ്. ഛായഗ്രഹികളിലെ ഫിൽട്ടറായാണ് ഇത് ഏറ്റവും അതികമായി ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങൾ:

*ആണവ സാങ്കേതികവിദ്യയിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി (മോഡറേറ്റർ) ഉപയോഗിക്കുന്നു.
*ഫൈബർ-ഒപ്ടിക് ലേസർ ആം‌പ്ലിഫയറുകളെ ഡോപ് ചെയ്യുന്നതിനുള്ള അപദ്രവ്യമായി ഉപയോഗിക്കുന്നു.
*വനേഡിയത്തോടൊപ്പം ലോഹസങ്കരമായി ചേർക്കുമ്പോൾ അതിന്റെ കാഠിന്യം കുറക്കുകയും രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
*എർബിയം ഓക്സൈഡ് പിങ്ക് നിറമുള്ളതാണ്. അത് ചിലപ്പോഴെല്ലാം സ്ഫടികത്തിനും പോർസലിനും നിറം നൽ‌കാൻ ഉപയോഗിക്കാറുണ്ട്. *സൺഗ്ലാസുകളിലും വിലകുറഞ്ഞ ആഭരങ്ങളിലുമാണ് ഇത്തരം സ്ഫടികങ്ങൾ ഉപയോഗിക്കാറ്.
--------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ