പോസ്റ്റുകള്‍

indian എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുദ്ധൻ - ഗൗതമസിദ്ധാർത്ഥൻ

ഇമേജ്
ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്. വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബുദ്ധൻ ജനിച്ചത്. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു. മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ്‌ ഈ ദുഃഖങ്ങൾക്കു കാരണം എന്നും ബുദ്ധൻ പഠിപ്പിച്ചു. ഈ ആഗ്രഹങ്ങളെ ബുദ്ധൻ തൻഹ എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തി ഈ ആഗ്രഹങ്ങളിൽ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിച്ചു. മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവ...

ബുദ്ധമതം

ഇമേജ്
ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ്‌ ബുദ്ധമതം. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്‌ വസിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. അശോകചക്രവർത്തിയുടെ കാലത്ത് ബുദ്ധമതത്തിന് വൻ പ്രചാരം സിദ്ധിച്ചിരുന്നു. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ്‌ ബുദ്ധമതത്തിലുള്ളത്. ഇതാണ്‌ ബുദ്ധന്റെ ഉപദേശം. സർവ്വം അനിത്യം, സർവ്വം ദുഃഖം, സർവം അനാത്മം എന്നിങ്ങനെയുള്ള അസ്തിത്വലക്ഷണങ്ങളിലൂന്നിയാണ്‌ ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്ത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ്‌ ബുദ്ധപ്രബോധങ്ങളുടെ ജീവൻ. അതൊരു ജീവിതരീതിയാണ്‌. എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും ബുദ്ധമതം പഠിപ്പിക്കുന്നു. തൃഷ്ണയെ അകറ്റുക വഴി ദുഃഖവിമുക്തമാകാമെന്നും അതിനായി അഷ്ടമാർഗ്ഗങ്ങൾ ഉണ്ട് എന്നും ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ഈ നാലു സത്യങ്ങളെ ആര്യസത്യങ്ങൾ എന്നറിയപ്പെടുന്നു. ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മ...

ജൈനമതം

ഇമേജ്
ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്‌, രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌. ജേതാവ് എന്നർത്ഥമുള്ള ജിനൻ എന്ന പദത്തിൽ നിന്നാണ്‌ ജൈനൻ എന്ന നാമം ഉരുത്തിരിഞ്ഞത്. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനൻ. ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവൻ തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീർഥങ്കരന്മാർ ഉണ്ടായിട്ടില്ല.  ജൈനദർശന...

വാസ്കോ ഡ ഗാമയുടെ പര്യവേക്ഷണങ്ങൾ - Vasco da Gama

ഇമേജ്
സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ്  വാസ്കോ ഡ ഗാമ  (1460/1469 -  ഡിസംബർ 24 ,  1524 , ആംഗലേയത്തിൽ Vasco da Gama  1498-ൽ  ഇന്ത്യയിലേക്ക്   ആഫ്രിക്കൻ വൻകര  ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്.  കോഴിക്കോടിനടുത്തുള്ള   കാപ്പാട്  ആണ് ഇദ്ദേഹം ആദ്യം എത്തിയത്.   ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ  ബർത്തലോമിയോ ഡയസ്  എന്ന കപ്പിത്താൻ  ഗുഡ് ഹോപ്പ് മുനമ്പ്  കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ  മാനുവൽ ഒന്നാമൻ  രാജാവ്  കൊൻഡേസ് ഡ വിദിഗ്വിര  (count of vidiguira)   എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു. യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി,...

ഹുയാൻ സാങ് - Xuanzang -ഷ്വാൻ ത്സാങ്

ഇമേജ്
പ്രാചീനകാലത്തെ ഒരു  ചൈനീസ്  സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു  ഷ്വാൻ ത്സാങ്  അഥവാ  ഹുയാൻ സാങ് .(ജനനം:602-3- മരണം:664) ഇംഗ്ലീഷ്: Xuanzang, ഹുയാൻ സാങ്   ബുദ്ധമതവിശ്വാസിയായിരുന്ന  അദ്ദേഹം ചൈനയിലാണ്‌ ജനിച്ചത്. അപൂർ‌വമായ ബുദ്ധമത ഗ്രന്ഥങ്ങൾ തേടി ഭാരതം സന്ദർശിക്കുകയും സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റ്റെ ആത്മകഥയിലെ വിവരണങ്ങൾ വിലമതിക്കാനാവാത്ത ചരിത്രരേയാണിന്ൻ. ഹർഷവർദ്ധന്റെ കാലത്താണ്‌ അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. പ്രാചീന ചൈനയും  ഭാരതവും  തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പർക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്. ചൈനയിലെ ഹൊനാൻ പ്രവിശ്യയിലെ ചിൻ-ലി-യൂ എന്ന ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. ക്രിസ്തുവർഷം 602/603-ലാണ്‌ ജനനം എന്നാണ്‌ കരുതുന്നത്. പ്രശസ്തമായ പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവായ ഹ്യൂയും മുത്തച്ഛനായ കോങ്ങും അന്നാട്ടിൽ ആദരിക്കപ്പെട്ടിരുന്ന പണ്ഡിതന്മാരായിരുന്നു. ഹ്യൂയിയുടെ നാലു പുത്രന്മാരിൽ ഇളയവനാണ്‌ ത്സാങ്. മൂത്തസഹോദരൻ ബുദ്ധമതപണ്ഡിതനായിരുന്നു. അദ്ദേഹം ലൊയാങ്ങിലെ ബുദ്ധവിഹാരത്തിലായിരുന്നു താമസിച്ചിരു...

ഇബ്ൻ ബത്തൂത്ത - അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത -

ഇമേജ്
അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത  (ഫെബ്രുവരി 24 1304 -1375)  മൊറോക്കോയിലെ   ടാൻജിയർ  എന്ന നഗരത്തിൽ സാധാരണക്കാരനായി പിറന്നു .  സുന്നി   ഇസ്ലാമിക  നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത  സൂഫി ,  ന്യായാധിപൻ  എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും  പ്രസിദ്ധനായ ഒരു  സഞ്ചാരിയായാണ്‌  അദ്ദേഹം അറിയപ്പെടുന്നത്‌. ഇബ്ൻ ബത്തൂത്ത തന്റെ മുപ്പതു വർഷത്തെ സഞ്ചാരങ്ങൾക്കിടെ ഏകദേശം 1,17,000 കി.മി. (73000  മൈൽ ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും,  ആഫ്രിക്കൻ  ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ  യൂറോപ്പ്‌ ,  പശ്ചിമേഷ്യൻ രാജ്യങ്ങൾ ,  ഇന്ത്യൻ ഉപഭൂഖണ്ഡം ,  മദ്ധ്യേഷ്യ ,  ദക്ഷിണപൂർവേഷ്യ ,  ചൈന  തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ  മാർക്കോ പോളോ  സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു. ഇബ്നു ബത്തൂത്തയുടെ സഞ്ചാരങ്ങളുടെ പ്രേരകമായി ചൂണ്ടി കാട്ടപ്പെടുന്നത്  ശാദുലിയ്യ   സൂഫി  മാർഗ്ഗത്തിലെ വഴികാട്...

അൽ-ബിറൂനി - Al-Biruni

ഇമേജ്
ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ്  അൽ-ബിറൂനി.  മുഴുവൻ പേര്  അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബിറൂനി  എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം ,  ഭൂഗർഭശാസ്ത്രം,  മതങ്ങൾ , തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത്  ഇന്ത്യയിൽ  വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി.  കേരളത്തിലും  അദ്ദേഹം വളരെക്കാലം താമസിച്ചു.  റഷ്യയിലെ  ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ  താരിഖ് അൽ-ഹിന്ദ്  എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്. ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂനി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട...

മുസിരിസ് എന്ന പൗരാണിക തുറമുഖം

ഇമേജ്
പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ്  മുസിരിസ് . ( ഇപ്പോഴത്തെ  കൊടുങ്ങല്ലൂർ  ) 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്,  സുഗന്ധവ്യഞ്ജനങ്ങൾ  മുതൽ അമൂല്യരത്നങ്ങൾ വരെ  ഗ്രീക്കുകാർ ,  റോമാക്കാർ  തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു . ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു മുസിരിസ്.   ദക്ഷിണേന്ത്യയിൽ ,   കേരളത്തിലെ   കൊടുങ്ങല്ലൂരിനോട്   ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു.   കൊടുങ്ങല്ലൂർ   ഭരിച്ചിരുന്ന   ചേര - പാണ്ഡ്യരാജാക്കന്മാരുടെ   കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. 9ാം നൂറ്റാണ്ടിൽ   പെരിയാർ   തീരപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന 10 വൈഷ്ണവക്ഷേത്രങ്ങൾ അക്കാലഘട്ടത്തിലെ പാണ്ഡ്യരാജാക്കന്മാരുടെ സ്വാധീനത്തിനുള്ള തെളിവാണ്. പൗരാണിക   തമിഴ് കൃതികളിലും   യൂറോപ്യൻ സഞ്ചാരികളുടെ രചനകളിലും മുസിരിസിനെക്കുറിച്ച് പരാമർശമുണ്ട്. വിഭജ...

അലാവുദ്ദീൻ ഖിൽജി

ഇമേജ്
അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം അലിഗുർഷാസ്പ് എന്നായിരുന്നു. ഡെൽഹിയിലെ ചക്രവർത്തിയും ഖിൽജി രാജവംശസ്ഥാപകനുമായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ ജ്യേഷ്ഠപുത്രനായിരുന്നു അലിഗുർഷാസ്പ്. അലഹബാദിനടുത്തുള്ള കാറയിലെ ഗവർണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുർഷാസ്പ് 1296 ജൂലൈ 19-ന് അവിടെവച്ച് സുൽത്താനായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയെ ചതിവിൽ വധിച്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. 'അലാഉദ്-ദുൻയാ-വദ്ദീൻ മുഹമ്മദുഷാ സുൽത്താൻ' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീൻ ഖിൽജി സ്വീകരിച്ചത്. കാറയിൽ വച്ച് സുൽത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാർഗങ്ങളിൽക്കൂടി ഡൽഹിയിലേക്കു തിരിച്ചു. 1296 ഒക്ടോബർ രണ്ടാം വാരത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ സിറിയിൽ എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേർന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല. ഡൽഹിയിൽ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേർന്നു. 1296 ഒക്ടോബർ 21-ന് അലാവുദ്ദീൻ ഡൽഹി സുൽത്താനായി സ്ഥാനാരോഹണം ചെയ്തു. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തിൽ പങ്കാളികളാക്കി. ...