അൽ-ബിറൂനി - Al-Biruni


ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി. മുഴുവൻ പേര് അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബിറൂനി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ താരിഖ് അൽ-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.
ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂനി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി.
ക്രി.വ 970 ലാണ് അൽ-ബിറൂനി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്). ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ക്വേറിസാം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം.അക്കാലത്തെ കിട്ടാവുന്ന ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബിറൂനിയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവിൽ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ എന്ന കൃതി രചിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ