പോസ്റ്റുകള്‍

kerala historiographer എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

M. G. S. Narayanan - എം.ജി.എസ്. നാരായണൻ

ഇമേജ്
പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു. 1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. 1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.ചരിത്രപണ്ഡിതനായ ഡോ. എം. ഗംഗാധരൻ എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌. ഗ്രന്ഥങ്ങൾ     ഇന്ത്യൻ ചരിത്ര പരിചയം-1969     സാഹിത്യ അപരാധങ്ങൾ 1970,     കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ 1971     കോഴിക്കോടിന്റെ കഥ,2001     സെക്...

K. N. Panikkar - കെ.എൻ. പണിക്കർ

ഇമേജ്
ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്രകാരനാണ്‌ ഡോ. കെ.എൻ. പണിക്കർ. ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർക്ക് വലതുപക്ഷ ബുദ്ധിജീവികളിൽ നിന്നും രാഷ്ട്രീയ സംഘടനകളിൽ നിന്നും പലപ്പോഴും കടുത്ത വിമർശനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. 1936-ൽ ജനിച്ചു. ബോർഡ് ഹൈസ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി.രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി. പിന്നീട് ഡൽഹി സർവകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കൺറ്റമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.പലവിദേശ സർ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളിൽ ഉപദേശകനായി പ്രവർത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഇപ്പോൾ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല....

മൂഷക രാജവംശം - മൂഷകവംശം

ഇമേജ്
ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് മൂഷക രാജവംശം. ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് മൂഷകവംശം. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷകവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്ലൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തളിപ്പറമ്പിനടുത്തുള്ള ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് വളപട്ടണം ആയി മാറിയത്. പ്രധാനപട്ടണമായ മാടായിയും ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ നൗറ നവറ എന്ന സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ.. നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം, ഏഴിമല എന്നിവയായിരുന്നു. കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായും ഇത് പരിണമിച്ചു. 

വില്ല്യം ലോഗൻ -മലബാർ മാനുവൽ -William Logan

ഇമേജ്
മലബാർ മാനുവ‍ലിൻറെ  രചനയാണ് വില്ല്യം ലോഗനെ അനശ്വരനാക്കിയത്‌ എന്ന് പറയാം. താൻ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയാണത്‌. ഇന്ത്യാ സർക്കാർ ഇന്ത്യാ ഗസറ്റിയറും അതതു ജില്ലകളുടെ ചരിത്രത്തേക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ജില്ലാ മാനുവലും തയ്യാറാക്കുന്ന സമഗ്രമായ പദ്ധതിയുടെ നടപ്പാക്കി. മലബാർ ജില്ലയുടെ ചുമതല അദ്ദേഹത്തെയാണ്‌ ഏല്പിച്ചത്. മാന്വലിൻറെ ഒന്നാമത്തെ വാല്യം  1887 -ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.  1884 -ൽ ഉണ്ടായ മാപ്പിള ലഹളയെക്കുറിച്ച് അദ്ദേഹം മാനുവലിൽ പ്രതിപാദിച്ചിരുന്നു. ഇത് മദ്രാസ് സർക്കാർ പിൻ‌വലിക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാപ്പിളലഹളയുടെ കാർഷിക പശ്ചാത്തലം എടുത്തുകാട്ടി. ഇതിൽ എതിർപ്പ് ഉള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തെ  കടപ്പ ജില്ലയുടെ  ഡിസ്ട്രിക്റ്റ്-സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റിയത്. ( 1888  സപ്തംബർ). എന്നാൽ രണ്ടുമാസത്തിനുശേഷം ഈ പദവി രാജിവെച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാപ്പിളലഹളകളുടെ കാരണമായി ...

ഇളം‌കുളം കുഞ്ഞൻപിള്ള

ഇമേജ്
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഇളംകുളം പുത്തൻപുരക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായാണ്‌ പി.എൻ.കുഞ്ഞൻപിള്ള ജനിച്ചത്‌. പറവൂരിലും മണിയാംകുളത്തും പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം കുഞ്ഞൻപിള്ള കുറച്ചുനാൾ സ്കൂൾ അദ്ധ്യാപകനായി. കൊല്ലത്തെ മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്‌.എം.വി. സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1927-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്‌ പരീക്ഷ പസ്സായി. തുടർന്ന്‌ അണ്ണാമല സർവകലാശാലയിൽനിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ്‌ എടുത്തു. അതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. 1934-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന് 1942-ൽ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായപ്പോൾ അവിടെ അദ്ധ്യാപകനായി. ഭാഷാവിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി അക്കാലത്ത് കേരളചരിത്രത്തിനെപ്പറ്റി വേണ്ടത്ര പഠനസാമഗ്രികളില്ലായിരുന്നു. യൂനിവേഴ്സിറ്റി കോളേജിൽ പലരും ആ വിഷയം പഠിപ്പിക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കാതിരുന്നപ്പോൾ അതിന്ന് സധൈര്യം കുഞ്ഞ...