K. N. Panikkar - കെ.എൻ. പണിക്കർ
ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്രകാരനാണ് ഡോ. കെ.എൻ. പണിക്കർ. ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർക്ക് വലതുപക്ഷ ബുദ്ധിജീവികളിൽ നിന്നും രാഷ്ട്രീയ സംഘടനകളിൽ നിന്നും പലപ്പോഴും കടുത്ത വിമർശനം ഏൽക്കേണ്ടിവന്നിട്ടുണ്ട്.
1936-ൽ ജനിച്ചു. ബോർഡ് ഹൈസ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി.രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി. പിന്നീട് ഡൽഹി സർവകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കൺറ്റമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.പലവിദേശ സർ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളിൽ ഉപദേശകനായി പ്രവർത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഇപ്പോൾ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എൻ.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.
പ്രധാന ഗ്രന്ഥങ്ങൾ
എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസന്റെ അപ്റൈസിംഗ് ഇൻ മലബാർ(1989)
കൾച്ചർ ആൻഡ് കോൺഷ്യസ്നസ് ഇൻ മോഡേൺ ഇന്ത്യ(1990)
ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ(1968)
കൾച്ചർ,ഐഡിയോളജി ആൻഡ് ഹെഗിമണി: ഇന്റലച്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ് നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ(1995)
കമ്മ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്(1997)
കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ്(2002)
ഇന്റെറോഗേറ്റിങ്ങ് കൊളോണിയൽ മോഡേണിറ്റി(2002)
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ