M. G. S. Narayanan - എം.ജി.എസ്. നാരായണൻ


പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു.

1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. 1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.ചരിത്രപണ്ഡിതനായ ഡോ. എം. ഗംഗാധരൻ എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌.


ഗ്രന്ഥങ്ങൾ

    ഇന്ത്യൻ ചരിത്ര പരിചയം-1969
    സാഹിത്യ അപരാധങ്ങൾ 1970,
    കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ 1971
    കോഴിക്കോടിന്റെ കഥ,2001
    സെക്കുലർ ജാതിയും സെക്കുലർ മതവും,2001
    ജനാധിപത്യവും കമ്മ്യൂണിസവും, 2004
    പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്: Permals of Kerala. Brahmin Oligarchy and Ritual Monarchy, 2013)

ഇവക്കുപുറമെ ചരിത്ര, സാഹിത്യ സംബന്ധിയായ നിരവധി പ്രബന്ധങ്ങൾ പ്രമുഖ ജേർണലുകളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

The History of the Decline and Fall of the Roman Empire - ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ