നെപ്റ്റ്യൂൺ
1846 സെപ്റ്റംബർ 23 നു കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനം ആണ് നെപ്റ്റ്യൂണിനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്.165 ഭൂവർഷം കൊണ്ട് സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന നെപ്റ്റ്യൂൺ 16 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.
സൗരയൂഥത്തിലെ എട്ടാമത്തേതും ഏറ്റവും അകലെയുളളതുമായ ഗ്രഹം. വലിപ്പം കൊണ്ട് സൗരയൂഥത്തിലെ നാലാമത്തേതും പിണ്ഡം കൊണ്ട് സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്രഹം ആണ് നെപ്റ്റ്യൂൺ. നെപ്റ്റ്യൂണിന് ഭൂമിയേക്കാളും 17 മടങ്ങ് പിണ്ഡമുണ്ട്. റോമൻ പുരാണങ്ങളിലെ സമുദ്രത്തിൻറെ ദേവനായ നെപ്റ്റ്യൂണിൻറെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. 235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ