പോസ്റ്റുകള്‍

സൗരയൂഥ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്ലൂട്ടോ

ഇമേജ്
സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ്‌ പ്ലൂട്ടോ. കൈപ്പർ വലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. 1930-ൽ അമേരിക്കകാരനായ ക്ലൈഡ്‌ ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. വെനിഷ്യ ബെർണി(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്. ചന്ദ്രന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നും പിണ്ഡത്തിന്റെ ആറിലൊന്നും മാത്രമാണിതിനുള്ളത്. സൂര്യനുമായുള്ള പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 ജ്യോതിർമാത്രയും ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ നെപ്റ്റ്യൂണിന്റെ പരിക്രമണപഥത്തിനകത്താകും.

നെപ്റ്റ്യൂൺ

ഇമേജ്
1846 സെപ്റ്റംബർ 23 നു   കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ  ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ  ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത്  2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം  പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്.  ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ  ഗ്രഹത്തെ കാണുവാൻ സാധിക്കും.  വോയേജർ 2   എന്ന ബഹിരാകാകാശ വാഹനം ആണ് നെപ്റ്റ്യൂണിനെ സമീപിച്ച്‌ ആദ്യമായി പഠനം  നടത്തിയത്. ശരാശരി,   സൂര്യനിൽ  നിന്നും 30 .1  AU  ദൂരത്തുള്ള  പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്‌.165 ഭൂവർഷം കൊണ്ട്‌  സൂര്യനെ ഒരു തവണ വലം  വയ്ക്കുന്ന നെപ്റ്റ്യൂൺ 16 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ  ഒരു പ്രാവശ്യം തിരിയും‌. സൗരയൂഥത്തിലെ  എട്ടാമത്തേതും ഏറ്റവും  അകലെയുളളതുമായ  ഗ്രഹം . വലിപ്പം കൊണ്ട്‌ സൗരയൂഥത്തിലെ നാലാമത്തേതും  പിണ്ഡം കൊണ്ട്‌ സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്...

ബുധൻ -Mercury

ഇമേജ്
സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ്‌  ബുധൻ  87.969 ദിവസങ്ങൾ കൊണ്ടാണ്‌ ബുധൻ സൂര്യനുചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ്‌, അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ഇതിനാണ്‌. സൂര്യനുചുറ്റും ഏതാണ്ട് രണ്ട് പരിക്രമണം ചെയ്യാനെടുക്കുന്ന സമയം കൊണ്ട് ബുധൻ അതിന്റെ അച്ചുതണ്ടിൽ മൂന്നു തവണ ഭ്രമണം ചെയ്യുന്നു. ദൃശ്യകാന്തിമാനം −2.3 മുതൽ 5.7 വരെയുള്ള നിലയിൽ ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ തിളക്കത്തോടെ കാണപ്പെടുന്ന ഒരു ഗ്രഹമാണ്‌ ബുധൻ. പക്ഷെ സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലം 28.3° ആയതിനാൽ ബുധൻ എളുപ്പത്തിൽ മനുഷ്യന്റെ ദൃഷ്ടിപഥത്തിൽ വരുന്നില്ല. പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, അല്ലാത്ത അവസരങ്ങളിൽ സൂര്യപ്രഭയിൽ മുങ്ങിപ്പോകുന്നതിനാൽ നേരിട്ടുള്ള നിരീക്ഷണം അസാദ്ധ്യമാണ്....