ഗാഡോലിനിയം

അണുസംഖ്യ 64 ആയ മൂലകമാണ് ഗാഡോലിനിയം. Gd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം

വെള്ളികലർന്ന വെളുത്ത നിറമുള്ള, വലിവ് ബലമുള്ളതും ഡക്റ്റൈലുമായ ഒരു അപൂർ‌വ എർത്ത് ലോഹമാണ് ഗാഡോലിനിയം. ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ ലോഹം ഈർപ്പമില്ലാത്ത വായുവിൽ താരതമ്യേന സ്ഥിരയുള്ളതാണ്. എന്നാൽ ഈർപ്പമുള്ള വായുവുൽ ഇതിന് നാശനം സംഭവിക്കുകയും ഇളകിപ്പോകുന്ന ഓക്സൈഡ് ഉണ്ടായി കൂടുതൽ ലോഹം നാശനത്തിന് വിധേയമാവുകയും ചെയ്യുന്നു.

ക്രിട്ടിക്കൽ താപനിലയായ 1.083 Kക്ക് തൊട്ട് താഴെയായി ഗാഡൊലിനിയം അതിചാലകമാകുന്നു.

1886ൽ ഫ്രെഞ്ച് രസതന്ത്രജ്ഞനായ പോൾ എമിലി ലീകോക്ക് ഡി ബൊയിബൗഡ്രൻ, മൊസാണ്ടറിന്റെ യിട്രിയയിൽനിന്നും ഗാഡീലിനിയത്തിന്റെ ഓക്സൈഡായ ഗാഡോലിന വേർതിരിച്ചെടുത്തു. ശുദ്ധമായ മൂലകം ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത് ഈയടുത്താണ്.

ഗാഡോലിനിയം പ്രകൃതയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ മോണോസൈറ്റ്, ബസ്റ്റ്നാസൈറ്റ് തുടങ്ങിയ പല അപൂർ‌വ ധാതുക്കളിലും ഈ മൂലകം അടങ്ങിയിരിക്കുന്നു. ഗാഡോലിനൈറ്റിൽ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇന്ന്. അയോൺ കൈമാറ്റം, ദ്രാവക-ദ്രാവക നിഷ്കർഷണം എന്നീ രീതികളിലൂടെയോ മൂലകത്തിന്റെ നിർജലീക ഫ്ലൂറൈഡിനെ ലോഹ കാത്സ്യം ഉപയോഗിച്ച് നിരോക്സീകരിച്ചോ ആണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?