പോസ്റ്റുകള്‍

നിയോഡൈമിയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫെർമിയം - fermium, fermium element, fermium symbol, fermium uses,fermium scientist fermium protons history of fermium

ഇമേജ്
അണുസംഖ്യ 100 ആയ മൂലകമാണ് ഫെർമിയം. Fm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്ന ഈ മനുഷ്യ നിർമിത ലോഹം വളരെ റേഡിയോആക്ടീവാണ്. എട്ടാമത്തെ ട്രാൻസ്‌യുറാനിക് മൂലകമാണിത്. ന്യൂട്രോൺ കണങ്ങങ്ങളെ പ്ലൂട്ടോണിയത്തിൽ കൂട്ടിയിടിപ്പിച്ചാണ് ഇത് നിർമിച്ചത്. ന്യൂട്രോൺ കണങ്ങൾ മൂലകങ്ങളുമായി കൂട്ടിയിടിപ്പിച്ചുണ്ടാക്കാവുന്ന ഏറ്റവും ഉയർന്ന അണുഭാരമുള്ള മൂലകമാണ് ഫെർമിയം. ആണവോർജ്ജതന്ത്രജ്ഞനായ എൻ‌റിക്കോ ഫെർമിയുടെ ബഹുമാനാർത്ഥമാണ് ഇതിനെ ഫെർമിയം എന്ന് നാമകരണം ചെയ്തത്. വളരെ ചെറിയ അളവിൽ മാത്രമാണ് ഫെർമിയം നിർമ്മിക്കപ്പെടുകയോ വേർതിരിക്കപ്പെടുകയോ ചെയ്തിട്ടുള്ളൂ. അതിനാൽ ഇതിന്റെ രാസ ഗുണങ്ങളേക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഇന്ന് അറിയുകയുള്ളൂ. മൂലകത്തിന്റെ ഓക്സീകരണാവസ്ഥ (III) മാത്രമാണ് ജലത്തിൽ ലയിക്കുന്നത്. 254Fmഉം അതിനേക്കാൾ ഭാരമേറിയതുമായ ഐസോട്ടോപ്പുകൾ ഭാരം കുറഞ്ഞ മൂലകങ്ങളെ (പ്രധാനമായും യുറേനിയം, പ്ലൂട്ടോണിയം എന്നിവ) ശക്തമായ ന്യൂട്രോൺ കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കി നിർമ്മിക്കാവുന്നതാണ്. ഇതിൽ, തുടർച്ചയായ ന്യൂട്രോൺ നേടലും ബീറ്റ ശോഷണവും മൂലം ഫെർമിയം ഐസോട്ടോപ്പ് ഉണ്ടാ...

നെപ്റ്റ്യൂണിയം

ഇമേജ്
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ നെപ്റ്റൂണിയം (ഇംഗ്ലീഷ്: Neptunium).ഇതിന്റെ അണുസംഖ്യ 93 ആണ്‌. ആദ്യ ട്രാൻസ്യുറാനിക്ക് മൂലകമാണ് നെപ്റ്റൂണിയം. എല്ലാ ആക്റ്റിനോയ്ഡ് മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള മൂലകമാണിത്. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകമാണ് നെപ്റ്റ്യൂണിയം. ഇതിന്റ ദ്രവണാങ്കവും ബാഷ്പാങ്കവും തമ്മിൽ 3363 Kയുടെ വ്യത്യാസമുണ്ട്. 238Pu ഉണ്ടാക്കുവാനും അണുവായുധങ്ങൾ ഉണ്ടാക്കുവാനും‍ ഉപയോഗിക്കുന്നു

സമേറിയം

ഇമേജ്
അണുസംഖ്യ 61 ആയ മൂലകമാണ് സമേറിയം. Sm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർ‌വ എർത്ത് ലോഹമായ സമേറിയം വായുവിൽ താരമത്യേന സ്ഥിരമാണ്. ഇതിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. 150 °Cൽ വായുവിൽ സ്വയം കത്തുന്നു. ധാതു എണ്ണയിൽ സൂക്ഷിച്ചാലും കുറച്ച്‌നാൾ കഴിയുമ്പോൾ സമേറിയം ഓക്സീകരിക്കപ്പെടും. അതിന്റെ ഫലമായി ചാരനിറം കലർന്ന മഞ്ഞ നിറമുള്ള ഓക്സൈഡ്-ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു. ----------------------------------------------------------------- ഉപയോഗങ്ങൾ ================ *ചലച്ചിത്ര വ്യവസായത്തിലെ കാർബൺ ആർക്ക് വിളക്കുകളിൽ ഉപയോഗിക്കുന്നു. CaF2 ക്രിസ്റ്റലുകൾ ഒപ്റ്റിക്കൽ മാസറുകളിലും ലേസറുകളിലും ഉപയോഗിക്കുന്നു. *ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നു. *സമേറിയം ഓക്സൈഡ് എഥനോളിൽ നിന്ന് ജലവും ഹൈഡ്രജനും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉല്പ്രേരകമായി ഉപയോഗിക്കുന്നു. സമേറിയം-നിയോഡൈമിയം കാലനിർണയരീതി പാറകളുടേയും ഉൽ‌ക്കകളുടേയും കാലപ്പഴക്കങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് സഹായിക്കുന്നു. ----------------------------------------------------------------------

പ്ലൂട്ടോണിയം

ഇമേജ്
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ പ്ലൂട്ടോണിയം (ഇംഗ്ലീഷ്: Plutonium). ഇതിന്റെ അണുസംഖ്യ 94 ആണ്‌. പ്രകൃതിദത്താലുള്ള മൂലകങ്ങളിൽ ഏറ്റവും അണുഭാരമുള്ള മൂലകമായി പ്ലൂട്ടോണിയത്തെ കണക്കാക്കുന്നു. വളരെ ഉയർന്ന സാന്ദ്രതയുള്ള പ്ലൂട്ടോണിയം ഒരു വിഷവസ്തുവാണ്. റിയാക്റ്ററുകളിൽ അണുവിഘടനത്തിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്‌ പ്ലൂട്ടോണിയം.

യൂറോപ്പിയം

ഇമേജ്
അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വൻ‌കരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവിൽ ഇത് വളരെ വേഗത്തിൽ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവർത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതൽ 180 °C വരെ താപനിലയിൽ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാൽ പൊതിയപ്പെട്ടിരിക്കുമ്പോൾ പോലും അപൂർ‌വമായേ തിളക്കം കാണിക്കാറുള്ളൂ. വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിർമ്മാണത്തിനും ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിർണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാൽ ആണവ റിയാക്ടറുകളിൽ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഗാഡോലിനിയം

ഇമേജ്
അണുസംഖ്യ 64 ആയ മൂലകമാണ് ഗാഡോലിനിയം. Gd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം വെള്ളികലർന്ന വെളുത്ത നിറമുള്ള, വലിവ് ബലമുള്ളതും ഡക്റ്റൈലുമായ ഒരു അപൂർ‌വ എർത്ത് ലോഹമാണ് ഗാഡോലിനിയം. ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ ലോഹം ഈർപ്പമില്ലാത്ത വായുവിൽ താരതമ്യേന സ്ഥിരയുള്ളതാണ്. എന്നാൽ ഈർപ്പമുള്ള വായുവുൽ ഇതിന് നാശനം സംഭവിക്കുകയും ഇളകിപ്പോകുന്ന ഓക്സൈഡ് ഉണ്ടായി കൂടുതൽ ലോഹം നാശനത്തിന് വിധേയമാവുകയും ചെയ്യുന്നു. ക്രിട്ടിക്കൽ താപനിലയായ 1.083 Kക്ക് തൊട്ട് താഴെയായി ഗാഡൊലിനിയം അതിചാലകമാകുന്നു. 1886ൽ ഫ്രെഞ്ച് രസതന്ത്രജ്ഞനായ പോൾ എമിലി ലീകോക്ക് ഡി ബൊയിബൗഡ്രൻ, മൊസാണ്ടറിന്റെ യിട്രിയയിൽനിന്നും ഗാഡീലിനിയത്തിന്റെ ഓക്സൈഡായ ഗാഡോലിന വേർതിരിച്ചെടുത്തു. ശുദ്ധമായ മൂലകം ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത് ഈയടുത്താണ്. ഗാഡോലിനിയം പ്രകൃതയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ മോണോസൈറ്റ്, ബസ്റ്റ്നാസൈറ്റ് തുടങ്ങിയ പല അപൂർ‌വ ധാതുക്കളിലും ഈ മൂലകം അടങ്ങിയിരിക്കുന്നു. ഗാഡോലിനൈറ്റിൽ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇന്ന്. അയോൺ കൈമാറ്റം...

ക്യൂറിയം

ഇമേജ്
അണുസംഖ്യ 96 ആയ മൂലകമാണ് ക്യൂറിയം. Cm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യ നിർമിത) മൂലകമാണ്. ആക്റ്റിനൈഡ് കുടുംബത്തിലെ ഒരു ട്രാൻസ്‌യുറാനിക് ലോഹ മൂലകമാണിത്. ആൽ‌ഫ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിച്ചാണ് ഇത് നിർമ്മിക്കുന്നത്. മേരി ക്യൂറി, പിയറി ക്യൂറി ദമ്പതികളുടെ ബഹുമാനാർത്ഥമാണ് ഇത് ക്യൂറിയം എന്ന് നാമകരണം ചെയ്യപ്പെട്ടത്. ക്യൂറിയത്തിന്റെ ഐസോട്ടോപ്പായ ക്യൂറിയം-248 മില്ലിഗ്രാം അളവുകളിലേ കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ ക്യൂറിയം-242, ക്യൂറിയം-244 എന്നിവ മൾട്ടിഗ്രാം അളവുകളിൽ നിർമ്മിക്കപ്പെടുന്നു. മൂലകത്തിന്റെ സ്വഭാവങ്ങളേക്കുറിച്ചറിയാൻ ഇത് സഹായിക്കുന്നു. ക്യൂറിയം-244 നിർമ്മിക്കുന്നത് പ്ലൂട്ടോണിയത്തിന്റെ ന്യൂട്രോണിയവുമായുള്ള കൂട്ടിമുട്ടിക്കലിലൂടെയാണ്. ഈ മൂലകം ആരോഗ്യത്തിന് ഹാനികരമാണ്. അസ്ഥികലകളിൽ എത്തിയാൽ ക്യൂറിയത്തിന്റെ റേഡിയേഷൻ അസ്ഥിമജ്ജയെ നശിപ്പിക്കുകയും അതുവഴി ചുവന്ന രക്താണുക്കളുടെ ഉൽ‌പാദനം തടയുകയും ചെയ്യുന്നു. ക്യൂറിയം ആദ്യമായി നിർമിച്ചത് ഗ്ലെൻ ടി. സീബോർഗ്, റാൽ‌ഫ് എ. ജെയിംസ്, ആൽബെർട്ട് ഗിയോർസോ എന്നിവർചേർന്നാണ്. ബെർക്ലിയിയിലെ കാലിഫ...

ബെർകിലിയം

ഇമേജ്
അണുസംഖ്യ 97 ആയ മൂലകമാണ് ബെർകിലിയം. Bk ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. ഈ റേഡിയോ ആക്ടീവ് ലോഹം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഇത് ആദ്യമായി നിർമ്മിക്കപ്പെട്ടത് അമെരിസിയത്തിലേക്ക് ആൽ‌ഫ കണങ്ങളെ(ഹീലിയം അയോൺ) കൂട്ടിയിടിപ്പിച്ചാണ്. കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ അഞ്ചാമത്തേതാണിത്. 2004 വരെയുള്ള വിവരങ്ങളനുസരിച്ച് ഈ മൂലകം ഇതേവരെ ശുദ്ധമൂലകരൂപത്തിൽ വേർതിരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് വായുവിൽ എളുപ്പം ഓക്സീകരിക്കപ്പെടുന്ന ഒരു വെള്ളിനിറമുള്ള മൂലകമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന താപനിലയിൽ നേർപ്പിച്ച ധാതു അമ്ലങ്ങളിൽ (mineral acids) ഇത് ലയിക്കുമെന്നും കരുതപ്പെടുന്നു. എക്സ്-കിരണ വിഭംഗന രീതി (X-ray diffraction) ഉപയോഗിച്ച് ബെർകിലിയം ഡയോക്സൈഡ് (BkO2), ബെർകിലിയം ഫ്ലൂറൈഡ് (BkF3), ബെർകിലിയം ഓക്സിക്ലോറൈഡ് (BkOCl), ബെർകിലിയം ട്രയോക്സൈഡ് (Bk2O3) തുടങ്ങിയ പല ബെർകിലിയം സം‌യുക്തങ്ങളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ അസ്ഥികോശങ്ങൾ മറ്റ് ആക്ടിനൈഡുകളേപ്പോലെത്തന്നെ ബെർകിലിയത്തേയും വലിച്ചെടുക്കുന്...

നിയോഡൈമിയം

ഇമേജ്
അണുസംഖ്യ 60 ആയ മൂലകമാണ് നിയോഡൈമിയം. Nd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർ‌വ എർത്ത് ലോഹമായ നിയോഡൈമിയം മിഷ്മെറ്റലിൽ അതിന്റെ 18%ത്തോളം കാണപ്പെടുന്നു. ഈ ലോഹത്തിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. എന്നാൽ അപൂ‌ർ‌വ എർത്ത് ലോഹങ്ങളിലെ ക്രീയശീലം കൂടിയവയിൽ ഒന്നായതിനാൽ ഇത് വായുവിൽ വേഗത്തിൽ നശിക്കുന്നു. ഇതിന്റെ ഫലമായി നിയോഡൈമിയത്തിന് ചുറ്റും ഇളകിപ്പോകുന്ന ഒരു ഓക്സൈഡ് പാളി ഉണ്ടാവുകയും അത് ഇളകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരണത്തിന് വിധേയമാവുകയും ചെയ്യുന്നു. അപൂർവ എർത്ത് ലോഹങ്ങളുടെ കൂടത്തിൽ ഉൾപ്പെടന്നുവെങ്കിലും നിയോഡൈമിയം അപൂർ‌വമേ അല്ല. ഭൂമിയുടെ പുറം‌പാളിയിൽ ഇത് 38 ppm അളവിൽ കാണപ്പെടുന്നു. ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്‍ബാച്ച് ആണ് നിയോഡൈമിയം കണ്ടെത്തിയത്. 1885ൽ വിയന്നയിൽ വച്ചായിരുന്നു. ഡിഡൈമിയം എന്ന രാസവസ്തുവിൽനിന്ന് അദ്ദേഹം നിയോഡൈമിയം, പ്രസിയോഡൈമിയം എന്നീ പുതിയ മൂലകങ്ങൾ വേർതിരിച്ചെടുത്തു. എന്നാൽ 1925ൽ ആണ് ഈ ലോഹം ശുദ്ധമായ രൂപത്തിൽ ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത്. പുതിയ എന്നർത്ഥമുള്ള നിയോസ് ഇരട്ട എന്നർത്ഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നി...

യുറേനിയം

ഇമേജ്
ആവർത്തന പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹ മൂലകമാണ്‌ യുറേനിയം (ഇംഗ്ലീഷ്: Uranium). 92 പ്രോട്ടോണുകളും ഇലക്ട്രോണുകളും ഉള്ളതു കൊണ്ട് ഇതിന്റെ അണുസംഖ്യ 92 ആണ്‌. പ്രതീകം U-യും സം‌യോജകത 6-ഉം ആണ്‌. പൊതുവേ കാണപ്പെടുന്ന ഐസോട്ടോപ്പുകളിൽ 143 മുതൽ 146 വരെ ന്യൂട്രോണുകളാണ്‌ കാണപ്പെടുന്നത്. പ്രഥമാസ്തിത്വ മൂലകങ്ങളിൽ രണ്ടാമത്തെ ഏറ്റവും അണുഭാരമുള്ള മൂലകമായ‌ യുറേനിയത്തിന്‌ വളരെ ഉയർന്ന സാന്ദ്രതയാണ്‌. ജലത്തിലും പാറയിലും മണ്ണിലും വളരെ കുറഞ്ഞ അളവിൽ യുറേനിയം കണ്ടു വരുന്നു. യുറാനിനൈറ്റ് പോലെയുള്ള യുറേനിയം അടങ്ങിയ ധാതുക്കളിൽ നിന്നാണ്‌ വ്യാവസായികമായി യുറേനിയം വേർതിരിച്ചെടുക്കുന്നത്. യുറേനിയം-238 (99.284%), യുറേനിയം-235 (0.711%), യുറേനിയം-234 (0.0058%) എന്നീ ഐസോട്ടോപ്പുകളുടെ രൂപത്തിൽ യുറേനിയം പ്രകൃതിയിൽ കണ്ടു വരുന്നു. പ്രധാനമായും ആൽഫാകണങ്ങൾ ഉത്സർജ്ജിച്ച് യുറേനിയം റേഡിയോആക്റ്റിവിറ്റി നശീകരണത്തിന്‌ വിധേയമാകുന്നു. U-238-ന്റെ അർദ്ധായുസ്സ് 447 കോടി വർഷവും, U-235 ന്റെ അർദ്ധായുസ്സ് 70.4 കോടി വർഷവുമാണ്‌. ഭൂമിയുടെ പ്രായം കണക്കാക്കുന്നതടക്കമുള്ള ഉപയോഗങ്ങൾക്ക് ഈ ഉയർന്ന അർദ്ധായുസ്സ് പ്രയോജനപ്പ...