ഐൻസ്റ്റീനിയം einsteinium einsteinium uses einsteinium periodic table
അണുസംഖ്യ 99 ആയ മൂലകമാണ് ഐൻസ്റ്റീനിയം. Es ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ ലോഹം ഒരു കൃത്രിമ (മനുഷ്യ നിർമിത) മൂലകമാണ്. ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ ഏഴാമത്തേതും, ആക്ടിനൈഡുകളിൽ പതിനൊന്നാമത്തേതുമായ മൂലകമാണിത്. ആൽബർട്ട് ഐൻസ്റ്റീന്റെ ബഹുമാനാർത്ഥമാണ് ഇതിന് ഏൻസ്റ്റീനിയം എന്ന് പേരിട്ടത്. വളരെ ചെറിയ അളവിൽ മാത്രമേ നിർമികപ്പെട്ടിട്ടുള്ളുവെങ്കിലും ഐൻസ്റ്റീനിയത്തിന് വെള്ളി നിറമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആവർത്തനപ്പട്ടികയിലെ സ്ഥാനം ഇതിന്റെ ഭൗതിക ഗുണങ്ങൾ മറ്റ് ലോഹങ്ങളുടേതിന് സമാനമായിരിക്കുമെന്ന സൂചന നൽകുന്നു. ലോസ് അൽമോസ് നാഷ്ണൽ ലാബോറട്ടറിയിൽവ 253Es ഉപയോഗിച്ച് നടന്ന പഠനങ്ങളനുസരിച്ച് ഐൻസ്റ്റീനിയത്തിന്റെ രാസസ്വഭാവങ്ങൾ ഭാരമേറിയ, ത്രിസംയോജമായ ഒരു ആക്ടിനൈഡിന്റേതിന് സമാനമാണ്. എല്ലാ കൃത്രിമമൂലകങ്ങളേയും പോലെ ഐൻസ്റ്റീനിയത്തിന്റെ ഐസോട്ടോപ്പുകളും റേഡിയോആക്ടീവാണ്. അളക്കാനാവുന്ന അളവിൽ ഐൻസ്റ്റീനിയം ഒരിക്കലും പ്രകൃതിയിൽ ഉണ്ടാവുന്നില്ല. ഈ മൂലകത്തിന്റെ ആധുനിക നിർമ്മാണ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം പ്ലൂട്ടോണിയം-239 നെ റേഡിയേഷന് വിധേയമാക്കുകയാണ്. അപ്പോൾ ഉണ്ടാകുന്ന പ്ലൂട്ടോണിയം-...