ജയിംസ് മൺറോ

അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് മൺറോ(ജനനം: 1758 ഏപ്രിൽ 28- മരണം: 1831 ജൂലൈ 04). അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. അമേരിക്കൻ പ്രസിഡന്റായ രാജ്യത്തിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളും വെർജിനിയൻ വാഴ്ചയിൽ നിന്ന് പ്രസിഡന്റായ അവസാനത്തെയാളുമായിരുന്നു ജയിംസ് മൺറോ. വെർജീനിയയിലെ വെസ്റ്റ്‌മോർലാൻഡ് കൺട്രിയിലെ ഒരു കുടിയേറ്റ കർഷക കുടുംബത്തിൽ ആണ് ജനനം. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. 1817 മാർച്ച് മുതൽ 1825 മാർച്ച് വരെ അമേരിക്കൻ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. ട്രെൻടൺ യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന് തോളിന് പരിക്കേറ്റിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?