കാൽ‌സ്യം

ആവർത്തന പട്ടികയിൽ 20ആം സ്ഥാനത്ത് കാണുന്ന മൂലകമാണ് കാൽ‌സ്യം(Calcium). ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കാൽസ്യമാണ്. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹങ്ങളിൽ മൂന്നാം സ്ഥാനവും കാൽസ്യത്തിനാണ്. ക്ഷാര സ്വഭാവമുള്ള രാസപദാർത്ഥമാണ്. ഒരു ലോഹമാണ് കാത്സ്യം. മനുഷ്യശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നും. മാംസപേശികൾ പ്രവർത്തിക്കുന്നതിനും എല്ലിനും പല്ലിനും ഇതു കൂടിയേ തീരൂ. പ്രകൃതിയിൽ ഇത് സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നില്ല. സംയുക്തങ്ങളുടെ രൂപത്തിലാണ് കാൽസ്യത്തിന്റെ നിലനിൽപ്പ്.  സ്വതന്ത്രാവസ്ഥയിൽ പ്രകൃതിയിൽ കാൽസ്യം കാണപ്പെടുന്നില്ല. അതിന്റെ സംയുക്തങ്ങളിൽ നിന്നും കാൽസ്യത്തെ വേർതിരിച്ചെടുക്കുകയാണ് ചെയ്യുക. കാൽസ്യം ക്ലോറൈഡ് ഉരുക്കി വൈദ്യുതവിശ്ലഷണം നടത്തിയാണ് കാൽസ്യം നിർമ്മിക്കുന്നത്. കാൽസ്യം ക്ലോറൈഡിന്റെ ദ്രവണാങ്കം (7800C) കൂടുതലായതിനാൽ അല്പം കാൽസ്യം ഫ്ലൂറൈഡ് കൂടി കലർത്തിയാണ് ഉരുക്കുന്നത്. വൈദ്യുതവിശ്ലേഷണത്തിലൂടെ പുറത്തുവരുന്ന കാൽസ്യം കത്തുപിടിക്കാതിരിക്കാനാണ് ഇങ്ങനെ ദ്രവണാങ്കം കുറയ്ക്കുന്നത്. ഗ്രാഫൈറ്റ് ആനോഡും ഇരുമ്പ് കാഥോഡുമാണ് ഇലക്ട്രോഡുകൾ.
വ്യാവസായികമായി കാൽസ്യം നിർമ്മിക്കുന്നത് മറ്റൊരു വഴിയാണ് അവലംബിക്കുന്നത്. കാൽസ്യം ഓക്സൈഡ് അലൂമിനിയം പൊടി എന്നിവയുടെ മിശ്രിതത്തെ വായുരഹിത അന്തരീക്ഷത്തിൽ വച്ച് കുറഞ്ഞമർദ്ദത്തിൽ ശക്തിയായി ചൂടാക്കുന്നു. കാൽസ്യം ഇവിടെ വാതകരൂപത്തിൽ പുറത്തുവരുന്നു. പുറത്തുവരുന്ന കാൽസ്യത്തെ സാന്ദ്രീകരിച്ച് സംഭരിക്കുന്നു.

കാൽസ്യത്തിന്റെ പ്രധാന ധാതു. മാർബിൾ,കക്ക,ചിപ്പി,പവിഴപ്പുറ്റ്,മുത്ത് തുടങ്ങി പലരൂപത്തിലും ഇത് കാണപ്പെടുന്നു. ജലത്തിൽ ലയിക്കാത്ത സംയുക്തമാണിത്. കാൽസ്യം ബൈകാർബണേറ്റ് ജലത്തിൽ ലയിക്കുന്ന സംയുക്തമാണ്. ജലത്തിലെ കാൽസ്യം ബൈകാർബണേറ്റ് താത്കാലിക കാഠിന്യത്തിന് കാരണമാണ്. ജലത്തെ തിളപ്പിച്ചാൽ കാൽസ്യംബൈകാർബണേറ്റിൽ നിന്നും കാർബൺഡയോക്സൈഡ് പുറത്തു പോവുകയും കാൽസ്യംകാർബണേറ്റായി അവക്ഷിപ്തപ്പെടുകയും ചെയ്യുന്നു. കുമ്മായം കാൽസ്യം ഹൈഡ്രോക്സൈഡ് ആണ്. കുമ്മായം കുറേക്കാലം വച്ചിരുന്നാൽ അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡുമായി പ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ് ഉണ്ടാകുന്നു. ഇത് വളരെ ഉറപ്പുള്ളതാണ്. പണ്ടുകാലത്ത് കെട്ടിടനിർമ്മാണത്തിനും മറ്റുമായി കുമ്മായക്കൂട്ട് ഉപയോഗിച്ചിരുന്നതും ഇതേ കാരണത്താലാണ്.

മനുഷ്യശരീരത്തിന് കാൽ‌സ്യം കിട്ടുന്നത് ഭക്ഷണത്തിൽ നിന്നും ആണ്. പ്രധാന സ്രോതസ്സുകളിൽ ഒന്ന് പാൽ ആണ്. മറ്റു ഒന്ന് ആണ് സോയ പയറിൽ നിന്നും എടുക്കുന്ന സോയപാല് ‍, ഗുളിക രൂപത്തിലും കാൽസ്യം കഴിക്കുന്നു ഇത് കാൽസ്യം കാർബണേറ്റ് ആണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ