ബെറിലിയം
ബെറിലിയം ആൽക്കലൈൻ ലോഹങ്ങളുടെ കുടുംബത്തിൽപ്പെട്ട മൂലകമാണ്. ചാരനിറത്തിലുള്ളതും ശക്തവും ഭാരക്കുറവുള്ളതും പൊട്ടുന്നതുമായ (brittle) ഒരു ആൽക്കലൈൻ ലോഹമാണിത്. ലോഹസങ്കരങ്ങളുടെ കടുപ്പം വർദ്ധിക്കുന്നതിനുള്ള ഉപാധിയായാണ് ഇതിന്റെ പ്രധാന ഉപയോഗം. ബെറിലിയം കോപ്പർ ഇത്തരം ഒരു സങ്കരമാണ്. ഇതിന്റെ അണുസംഖ്യ 4-ഉം, പ്രതീകം Be-ഉം, സംയോജകത 2-ഉം ആണ്. മറ്റു കനം കുറഞ്ഞ ലോഹങ്ങളെ അപേക്ഷിച്ച് ഇതിന്റെ ദ്രവണാങ്കം വളരെ കൂടുതലാണ്. ഇലാസ്തികത ഇരുമ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് കൂടുതലാണ്. ബെറിലിയം നല്ല ഒരു താപചാലകമാണ് , കാന്തികഗുണങ്ങൾ പ്രകടിപ്പിക്കുന്നുമില്ല. നൈട്രിക് അമ്ലത്തിനെ വരെ ചെറുത്തു നിൽക്കാനുള്ള കഴിവ് ഇതിനുണ്ട്. എക്സ് രശ്മികൾ ഇതിലൂടെ തടസമില്ലാതെ പ്രവഹിക്കുന്നു. റേഡിയം, പൊളോണിയം തുടങ്ങിയ മൂലകങ്ങളിലെന്ന പോലെ, ആൽഫാ കണങ്ങൾ ഇതിൽ പതിച്ചാൽ ന്യൂട്രോണുകളെ പുറപ്പെടുവിക്കുന്നു. ഒരു ദശലക്ഷം ആൽഫാകണങ്ങൾക്ക് 30 ന്യൂട്രോണുകൾ എന്ന കണക്കിനാണ് ഈ ഉത്സർജ്ജനം. അന്തരീക്ഷവായുവിൽ നിന്നുമുള്ള ഓക്സീകരണം സാധാരണ താപ മർദ്ദ നിലയിൽ ഇത് ചെറുക്കുന്നു. ശബ്ദത്തിന്റെ വേഗത മറ്റെല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും അധികം ബെറിലിയത്തിലാണ്. 12500 ...