ഫെർമിയം - fermium, fermium element, fermium symbol, fermium uses,fermium scientist fermium protons history of fermium



അണുസംഖ്യ 100 ആയ മൂലകമാണ് ഫെർമിയം. Fm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്ന ഈ മനുഷ്യ നിർമിത ലോഹം വളരെ റേഡിയോആക്ടീവാണ്. എട്ടാമത്തെ ട്രാൻസ്‌യുറാനിക് മൂലകമാണിത്. ന്യൂട്രോൺ കണങ്ങങ്ങളെ പ്ലൂട്ടോണിയത്തിൽ കൂട്ടിയിടിപ്പിച്ചാണ് ഇത് നിർമിച്ചത്. ന്യൂട്രോൺ കണങ്ങൾ മൂലകങ്ങളുമായി കൂട്ടിയിടിപ്പിച്ചുണ്ടാക്കാവുന്ന ഏറ്റവും ഉയർന്ന അണുഭാരമുള്ള മൂലകമാണ് ഫെർമിയം. ആണവോർജ്ജതന്ത്രജ്ഞനായ എൻ‌റിക്കോ ഫെർമിയുടെ ബഹുമാനാർത്ഥമാണ് ഇതിനെ ഫെർമിയം എന്ന് നാമകരണം ചെയ്തത്.

വളരെ ചെറിയ അളവിൽ മാത്രമാണ് ഫെർമിയം നിർമ്മിക്കപ്പെടുകയോ വേർതിരിക്കപ്പെടുകയോ ചെയ്തിട്ടുള്ളൂ. അതിനാൽ ഇതിന്റെ രാസ ഗുണങ്ങളേക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഇന്ന് അറിയുകയുള്ളൂ. മൂലകത്തിന്റെ ഓക്സീകരണാവസ്ഥ (III) മാത്രമാണ് ജലത്തിൽ ലയിക്കുന്നത്. 254Fmഉം അതിനേക്കാൾ ഭാരമേറിയതുമായ ഐസോട്ടോപ്പുകൾ ഭാരം കുറഞ്ഞ മൂലകങ്ങളെ (പ്രധാനമായും യുറേനിയം, പ്ലൂട്ടോണിയം എന്നിവ) ശക്തമായ ന്യൂട്രോൺ കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കി നിർമ്മിക്കാവുന്നതാണ്. ഇതിൽ, തുടർച്ചയായ ന്യൂട്രോൺ നേടലും ബീറ്റ ശോഷണവും മൂലം ഫെർമിയം ഐസോട്ടോപ്പ് ഉണ്ടാകുന്നു.

ആൽബർട്ട് ഗിയോർസോ നയിച്ച രസതന്ത്രജ്ഞരുടെ സംഘമാണ് ഫെർമിയം കണ്ടെത്തിയത്. 1952ൽ ആയിരുന്നു അത്. അവർ, ലോകത്തിലെ ആദ്യ ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് 255Fm കണ്ടെത്തിയത്.

അടിസ്ഥാന ഗവേഷങ്ങളൊഴിച്ച് ഫെർമിയത്തിന് മറ്റ് ഉപയോഗങ്ങൾ ഒന്നും തന്നെയില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam