പോസ്റ്റുകള്‍

പ്രസിയോഡൈമിയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്ലൂട്ടോണിയം

ഇമേജ്
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ പ്ലൂട്ടോണിയം (ഇംഗ്ലീഷ്: Plutonium). ഇതിന്റെ അണുസംഖ്യ 94 ആണ്‌. പ്രകൃതിദത്താലുള്ള മൂലകങ്ങളിൽ ഏറ്റവും അണുഭാരമുള്ള മൂലകമായി പ്ലൂട്ടോണിയത്തെ കണക്കാക്കുന്നു. വളരെ ഉയർന്ന സാന്ദ്രതയുള്ള പ്ലൂട്ടോണിയം ഒരു വിഷവസ്തുവാണ്. റിയാക്റ്ററുകളിൽ അണുവിഘടനത്തിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്‌ പ്ലൂട്ടോണിയം.

യൂറോപ്പിയം

ഇമേജ്
അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വൻ‌കരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവിൽ ഇത് വളരെ വേഗത്തിൽ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവർത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതൽ 180 °C വരെ താപനിലയിൽ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാൽ പൊതിയപ്പെട്ടിരിക്കുമ്പോൾ പോലും അപൂർ‌വമായേ തിളക്കം കാണിക്കാറുള്ളൂ. വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിർമ്മാണത്തിനും ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിർണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാൽ ആണവ റിയാക്ടറുകളിൽ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

പ്രസിയോഡൈമിയം

ഇമേജ്
അണുസംഖ്യ 59 ആയ മൂലകമാണ് പ്രസിയോഡൈമിയം. Pr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ലാന്തനൈഡായ പ്രസിയോഡൈമിയം വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ്. വായുവിലുള്ള നാശനത്തിനെതിരെ യൂറോപ്പിയം, ലാന്തനം, സെറിയം, നിയോഡൈമിയം എന്നിവയേക്കാൾ പ്രതിരോധമുള്ളതാണീ ലോഹം. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലോഹത്തിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുകയും അത് ഇളകിപ്പോകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താൽ പ്രസിയോഡൈമിയം ധാതു എണ്ണയിലോ ഗ്ലാസിൽ പൂർണമായും അടച്ചോ സൂക്ഷിക്കണം.\ പച്ച എന്നർഥമുള്ള പ്രസിയോസ്, ഇരട്ട എന്നർഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് പ്രസിയോഡൈമിയം എന്ന പേരിന്റെ ഉദ്ഭവം. 1841ൽ മൊസാണ്ടർ ലാന്തനയിൽ നിന്നും ഡിഡൈമിയം വേർതിരിച്ചെടുത്തു. 1874 പെർ തിയഡോർ ക്ലീവ് ഡിഡൈമിയം യഥാര്ത്ഥ‍ത്തിൽ രണ്ട് മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. 1879ൽ ലീകോക്ക് ഡി ബൊയിസ്ബൗഡ്രാൻ സമർ‌സ്കൈറ്റില്നിന്നും എടുത്ത് ഡിഡൈമിയത്തിൽ നിന്നും പുതിയൊരു മൂലകമായ സമേറിയം വേർതിരിച്ചെടുത്തു. 1885ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്ബാച്ച് ഡിഡൈമിയത്തെ പ്രസിയോഡൈമിയം, നിയോഡൈമിയ...

പ്രൊട്ടക്റ്റിനിയം

ഇമേജ്
അണുസംഖ്യ 91 ആയ മൂലകമാണ് പ്രൊട്ടക്റ്റീനിയം. Pa ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളിനിറമുള്ള ഒരു ലോഹമാണ് പ്രൊട്ടക്റ്റീനിയം. ആക്റ്റിനൈഡ് ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഇതിന് ഉജ്ജ്വലമായ വെള്ളിനിറത്തിലുള്ള തിളക്കമുണ്ട്. വായുവിൽ ഈ തിളക്കം അൽ‌പനേരത്തേക്കേ നിലനിൽക്കുകയുള്ളൂ. 1.4 കെൽ‌വിനലും താഴ്ന്ന താപനിലയിൽ ഈ ലോഹം സൂപ്പർകണ്ടക്റ്റീവാണ്. ശാസ്ത്രീയപരീക്ഷണങ്ങളിലാണ് പ്രൊട്ടക്റ്റീനിയം പ്രധാനമായി ഉപയോഗിക്കുന്നത്. സുലഭമല്ലാത്തതിനാലും ഉയർന്ന റേഡിയോ ആക്റ്റീവായതിനാലും വിഷവസ്തുവായതിനാലും മറ്റു മേഖലകളിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല. 1871ൽ ദിമിത്രി മെൻഡലീഫ് തോറിയത്തിനും യുറേനിയത്തിനും ഇടയിൽ ഒരു മൂലകമുണ്ടെന്ന് പ്രവചിച്ചു. 1900ത്തിൽ വില്യം ക്രൂക്ക്‌സ് യുറേനിയത്തിൽനിന്ന് ഒരു റേഡിയോആക്ടീവ് വസ്തുവായി പ്രൊട്ടക്റ്റിനിയത്തെ വേർതിരിച്ചെടുത്തു. എന്നാൽ അത് ഒരു പുതിയ മൂലകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. 1913ൽ കസിമിർ ഫജൻസ്, ഒ.എച്. ഗോഹ്രിങ് എന്നീ ശാസ്ത്രജ്ഞന്മാർ പ്രൊട്ടക്റ്റിനിയത്തെ ആദ്യമായി തിരിച്ചറിഞ്ഞു. ബ്രെവിയം എന്നാണ് അവർ ആ പുതിയ മൂലകത്തിന് പേരിട്ടത്. 1918ൽ രണ്ട്കൂട്ടം ശാസ്ത്രജ്ഞർ...

യുറേനിയം

ഇമേജ്
ആവർത്തന പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹ മൂലകമാണ്‌ യുറേനിയം (ഇംഗ്ലീഷ്: Uranium). 92 പ്രോട്ടോണുകളും ഇലക്ട്രോണുകളും ഉള്ളതു കൊണ്ട് ഇതിന്റെ അണുസംഖ്യ 92 ആണ്‌. പ്രതീകം U-യും സം‌യോജകത 6-ഉം ആണ്‌. പൊതുവേ കാണപ്പെടുന്ന ഐസോട്ടോപ്പുകളിൽ 143 മുതൽ 146 വരെ ന്യൂട്രോണുകളാണ്‌ കാണപ്പെടുന്നത്. പ്രഥമാസ്തിത്വ മൂലകങ്ങളിൽ രണ്ടാമത്തെ ഏറ്റവും അണുഭാരമുള്ള മൂലകമായ‌ യുറേനിയത്തിന്‌ വളരെ ഉയർന്ന സാന്ദ്രതയാണ്‌. ജലത്തിലും പാറയിലും മണ്ണിലും വളരെ കുറഞ്ഞ അളവിൽ യുറേനിയം കണ്ടു വരുന്നു. യുറാനിനൈറ്റ് പോലെയുള്ള യുറേനിയം അടങ്ങിയ ധാതുക്കളിൽ നിന്നാണ്‌ വ്യാവസായികമായി യുറേനിയം വേർതിരിച്ചെടുക്കുന്നത്. യുറേനിയം-238 (99.284%), യുറേനിയം-235 (0.711%), യുറേനിയം-234 (0.0058%) എന്നീ ഐസോട്ടോപ്പുകളുടെ രൂപത്തിൽ യുറേനിയം പ്രകൃതിയിൽ കണ്ടു വരുന്നു. പ്രധാനമായും ആൽഫാകണങ്ങൾ ഉത്സർജ്ജിച്ച് യുറേനിയം റേഡിയോആക്റ്റിവിറ്റി നശീകരണത്തിന്‌ വിധേയമാകുന്നു. U-238-ന്റെ അർദ്ധായുസ്സ് 447 കോടി വർഷവും, U-235 ന്റെ അർദ്ധായുസ്സ് 70.4 കോടി വർഷവുമാണ്‌. ഭൂമിയുടെ പ്രായം കണക്കാക്കുന്നതടക്കമുള്ള ഉപയോഗങ്ങൾക്ക് ഈ ഉയർന്ന അർദ്ധായുസ്സ് പ്രയോജനപ്പ...