യൂറോപ്പിയം

അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വൻ‌കരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്.

അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവിൽ ഇത് വളരെ വേഗത്തിൽ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവർത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതൽ 180 °C വരെ താപനിലയിൽ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാൽ പൊതിയപ്പെട്ടിരിക്കുമ്പോൾ പോലും അപൂർ‌വമായേ തിളക്കം കാണിക്കാറുള്ളൂ.

വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിർമ്മാണത്തിനും ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിർണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാൽ ആണവ റിയാക്ടറുകളിൽ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam