ആക്റ്റിനിയം : ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

അണുസംഖ്യ 89 ആയ മൂലകമാണ് ആക്ടീനിയം. Ac ആണ് അവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
ആക്ടീനിയം വെള്ളിനിറമുള്ള ഒരു റേഡിയോആക്ടീവ് മൂലകമാണ്. ഉയർന്ന റേഡിയോആക്ടീവിറ്റി മൂലം ആക്ടീനിയം ഇരുട്ടത്ത് മങ്ങിയ നീല നിറത്തിൽ തിളങ്ങുന്നു.

യുറേനിയം അയിരുകളിൽ ആക്ടീനിയം, 227Ac രൂപത്തിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഒരു ആൽ‌ഫ (α), ബീറ്റ (β) ഉൽസർജീകാരിയായ ഇതിന്റെ അർദ്ധായുസ് 21.773 വർഷമാണ്. ഒരു ടൺ യുറേനിയം അയിരിൽ ഏകദേശം ഒരു ഗ്രാമിന്റെ പത്തിലൊന്ന് ആക്ടീനിയം അടങ്ങിയിരിക്കും. 235U(അല്ലെങ്കിൽ 239Pu)ൽ ആണ് ആക്ടീനിയം ഉൾപ്പെടുന്ന ശോഷണ ചങ്ങല തുടങ്ങുന്നത്. ഈ ശോഷണ പ്രക്രിയ സ്ഥിരതയുള്ള ഐസോട്ടോപ്പായ 207Pbൽ അവസാനിക്കുന്നു.

റേഡിയത്തേക്കാൾ 150 മടങ്ങ് കൂടുതലുള്ള ആക്ടീനിയത്തിന്റെ റേഡിയോആക്ടീവിറ്റി അതിനെ ഒരു മികച്ച് ന്യൂട്രോൺ സ്രോതസ്സ് ആക്കുന്നു. ആക്ടീനിയത്തിന് വ്യവസായ രംഗത്ത് ഇതൊഴിച്ച് കാര്യമായ മറ്റ് ഉപയോഗങ്ങളൊന്നുംതന്നെയില്ല.

യുറേനിയം അയിരുകളിൽ ആക്ടീനിയം ചെറിയ അളവിൽ കാണപ്പെടുന്നു. എന്നാൽ 226Ra യെ ആണവ റിയാക്ടറിൽ ന്യൂട്രോൺ റേഡിയേഷന് വിധേയമാക്കിയാണ് സാധാരണയായി ആക്ടീനിയം നിർമ്മിക്കുന്നത്. 1100 മുതൽ 1300 °C വരെ താപനിലയുള്ള ലിഥിയം ബാഷ്പം ഉപയോഗിച്ച് ആക്ടീനിയം ഫ്ലൂറൈഡിനെ നിരോക്സീകരിച്ചും ആക്ടീനിയം ലോഹം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

The History of the Decline and Fall of the Roman Empire - ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ