മാർക്കോ പോളോ
പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ വെനീസുകാരനായ കപ്പൽ സഞ്ചാരിയായിരുന്നു മാർക്കോ പോളോ ; ഇറ്റാലിയൻ ഉച്ചാരണം: വെനീസിലെ ഒരു വ്യാപാരിയായിരുന്ന അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ ലോകചരിത്രത്തിലെത്തന്നെ വിലമതിക്കാനാവാത്ത രേഖകൾ ആണിന്ന്. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ വിവരണങ്ങൾ എല്ലാം ഭാവനാ സൃഷ്ടികളാണെന്നും മറ്റുമാണ് അന്നുവരെ മറ്റു ലോകങ്ങൾ കാണാത്ത യൂറോപ്യന്മാർ കരുതിയിരുന്നത്. യൂറോപ്യന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പേർ വളരെക്കാലം നുണയൻ എന്ന വാക്കിനു് പര്യായമായി ഉപയോഗിക്കപ്പെട്ടിരുന്നു. യൂറോപ്യൻ സംസ്കാരത്തേക്കാൾ പഴക്കമേറിയതും പരിഷ്കൃതമായതും അതിനേക്കാൾ സമ്പത്തുള്ളതുമായ മറ്റൊരു ലോകത്തെക്കുറിച്ചും അവർക്കു് ഒരിക്കലും പ്രാപ്യമല്ലാത്ത സൈനികശക്തിയെക്കുറിച്ചും കപ്പലുകളെക്കുറിച്ചും മറ്റും അദ്ദേഹം വിവരിച്ചത് വെറും ഭാവനാസൃഷ്ടിയാണെന്ന് അവർക്കു തോന്നി. അവരുടെ ധാരനകൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിൽ അത്രയ്ക്കും ഭീമമായ വ്യത്യാസം അന്ന് നിലനിന്നിരുന്നു എന്ന് അനുമാനിക്കാൻ അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകൾ ഇന്നു നമ്മെ സഹായിക്കുന്നു. ഇതൊക്കെയാണെങ്...