മെഗസ്തനീസും ഇൻഡിക്കയും - Megasthanese (ഇൻഡിക്ക)


ചരിത്രകാലത്തെ ഒരു ഗ്രീക്ക് യാത്രികനും ഭൂമിശാസ്ത്രജ്ഞനുമായിരുന്നു മെഗസ്തനീസ്. ( . 350 BC - 290 BC - ഇംഗ്ലീഷ്: Megasthanese). ഏഷ്യാ മൈനറിലാണ് അദ്ദേഹം ജനിച്ചത്. സെലൂക്കസ് നിക്കട്ടോർ എന്ന ഗ്രീക്ക് ചക്രവർത്തി ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്കയച്ച സ്ഥാനപതിയായിരുന്നു അദ്ദേഹം. ബി.സി.ഇ. 290-ൽ മെഗസ്തനീസ് ചന്ദ്രഗുപ്തമൗര്യന്റെ തലസ്ഥാനമായ പാടലീപുത്രത്തെത്തി. ഈ പ്രദേശം സന്ദർശിക്കുന്ന ആദ്യ ഗ്രീക്കുകാരനാണ്‌ മെഗസ്തനീസ്‌.
അദ്ദേഹം ഇന്ത്യയെപ്പറ്റി രചിച്ച ഗ്രന്ഥമാണ്‌ ഇൻഡിക്ക. കേരളത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യത്തെ വിദേശസഞ്ചാരിയാണ്‌ അദ്ദേഹം. ഭാരതത്തിലുടനീളം കാൽ‌നടയായി സഞ്ചരിച്ച് കണ്ട വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചാണ്‌ ഗ്രന്ഥരചന നടത്തിയത്. സിന്ധൂ-ഗംഗാതടത്തിലെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങൾ മെഗസ്തനീസ് നടത്തിയിരുന്നു.
ഇൻഡിക്കയുടെ ശരിപകർപ്പ് ഇനിയും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പിൽക്കാലത്ത് മക്രിന്റൽ സമാഹരിച്ച പതിപ്പ് ഇന്ന് ലഭ്യമാണ്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam