ഒരു അര്ജന്റീനിയന് പ്രഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ലയണൽ ആൻഡ്രെസ് മെസ്സി. (ജനനം ജൂൺ 24, 1987) അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി, 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലൺ ഡി ഓർ( Ballon d'Or ) ബഹുമതിയോടെ, ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഫോർവേഡായി കളിക്കുന്ന അദ്ദേഹം നിലവിൽ അർജന്റീന ദേശീയ ടീമിന്റെയും ബാഴ്സലോണ ക്ലബ്ബിന്റെയും ക്യാപ്റ്റനാണ്. നന്നേ ചെറുപ്പത്തിൽ തന്നെ...
മൃദുവും, വെള്ളി നിറത്തിലുള്ളതും, വളരെ പ്രവർത്തനശേഷി ഉള്ളതുമായ ഒരു ക്ഷാര ലോഹമാണ് സോഡിയം. നമുക്ക് ചിരപരിചിതമായ കറിയുപ്പ്, സോഡിയവും ക്ലോറിനും ചേർന്ന സംയുക്തമാണ് (സോഡിയം ക്ലോറൈഡ് (NaCl)). വായുവിന്റെ സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് ഓക്സീകരിക്കപ്പെടുന്നു. അതിനാൽ മണ്ണെണ്ണ പോലെയുള്ള നിർവീര്യപരിതഃസ്ഥിതിയിൽ വേണം ഇതിനെ സൂക്ഷിക്കാൻ. ഉരുക്കിയ സോഡിയം ഹൈഡ്രോക്സൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് 1807-ൽ ഹംഫ്രി ഡേവി സോഡിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. സോഡിയം, ഉപ്പിന്റെ രൂപത്തിൽ സമുദ്രജലത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭൂമിയിൽ നിന്നും ലഭിക്കുന്ന ധാതുക്കളിലെ പ്രധാനഘടകവുമാണ് ഇത്. ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുന്നതിനായി അത്യന്താപേക്ഷിതമായ മൂലകമാണ് ഇത്. സോഡിയത്തിന്റെ അണുസംഖ്യ 11-ഉം അണുഭാരം 22.9898 ഗ്രാം/മോൾ -ഉം ആണ്. Na ആണ് ഇതിന്റെ രാസ പ്രതീകം(ലാറ്റിൻ ഭാഷയിലെ നേട്രിയം എന്ന പദത്തിൽ നിന്നും). ആവർത്തനപ്പട്ടികയിൽ ക്ഷാര ലോഹങ്ങളുടെ കൂട്ടമായ ഗ്രൂപ്പ് 1-ലെ അംഗമാണ് സോഡിയം. 23Na എന്ന ഒരേ ഒരു സുസ്ഥിര ഐസോടോപ്പേ ഇതിനുള്ളൂ. ആവർത്തന നിയമപ്രകാരം ക്ഷാര ലോഹങ്ങളിൽ, സോഡിയത്തിന്റെ പ്രവർത്തനക്ഷമത ലി...
പൊതുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ പതനം വരെയുള്ള കാലത്ത് റോമാസാമ്രാജ്യത്തിനു സംഭവിച്ച ക്ഷതിപതനങ്ങൾ വിവരിച്ച് ചെയ്ത് പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരൻ എഡ്വേഡ് ഗിബ്ബൺ എഴുതിയ ചരിത്രരചനയാണ് ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ. ഈ കൃതിയുടെ ദീർഘമായ മുഴുവൻ പേര് ദ ഹിസ്റ്ററി ഓഫ് ദ ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ എന്നാണ്. ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചന വെളിച്ചം കണ്ടത് 1776-നും 1789-നും ഇടയിലായിരുന്നു. പൊതുവർഷം 98 മുതൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ പതനം നടന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞ് 1590 വരെയുള്ള കാലത്തെ റോമാസാമ്രാജ്യത്തിന്റെയും, യൂറോപ്പിന്റെയും, ക്രിസ്തീയസഭകളുടേയും കഥ ഉൾക്കൊള്ളുന്ന ഈ കൃതി പാശ്ചാത്യ-പൗരസ്ത്യസാമ്രാജ്യങ്ങളെ അവയുടെ തളർച്ചയുടെ വഴിയിൽ തകർച്ചയോളം പിന്തുടരുന്നു. ഒട്ടേറെ മൂലരേഖകളുടെ പിൻബലത്തോടെ താരതമ്യേന വസ്തുനിഷ്ഠമായി എഴുതപ്പെട്ടിരിക്കുന്ന ഗിബ്ബന്റെ രചന, പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് പിൽക്കാലചരിത്രകാരന്മാർക്ക് മാതൃകയായി കണക്കാക്കപ്പെട്ടു. "റോമിന്റെ ആദ്യത്തെ ആധുനികചരിത്രകാരൻ" എന്നു ഗിബ്ബൻ വിശേഷിപ്പിക്കപ്പ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ