പോസ്റ്റുകള്‍

historiographer. എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Ibn Khaldun - ഇബ്നു ഖൽദൂൻ

ഇമേജ്
വടക്കേ ആഫ്രിക്കയിലെ തുനീഷ്യയിൽ ജീവിച്ച ലോകപ്രസിദ്ധനായ ഒരു ബഹുമുഖ പ്രതിഭയാണ്‌ഇബ്നു ഖൽദൂൻ (മേയ് 27, 1332 – മാർച്ച് 19, 1406‍‍). അബൂ സൈദ് അബ്ദുറഹ്‌മാൻ ഇബ്നു മുഹമ്മദ് ഇബ്നു ഖൽദൂൻ അൽ-ഹദ്റമി എന്നാണ്‌ ഇദ്ദേഹത്തിന്റെ മുഴുവൻ പേര്‌. ചരിത്രകാരൻ,സാമ്പത്തിക ശാസ്ത്രജ്ഞൻ, ഇസ്‌ലാമിക പണ്ഡിതൻ, ജ്യോതിശാസ്ത്രജ്ഞൻ, നിയമ വിശാരദൻ, ഗണിതശാസ്ത്രജ്ഞൻ, സൈനിക തന്ത്രജ്ഞൻ, സാമുഹിക ശാസ്ത്രജ്ഞൻ,ന്യായാധിപൻ, തത്വജ്ഞാനി, പോഷകാഹാര വിദഗ്ദ്ധൻ, ഹാഫിദ്(ഖുർ‌ആൻ മന:പാഠമാക്കിയ വ്യക്തി) എന്നീ നിലകളിൽ അറിയപ്പെട്ട അസാധാരണ പ്രതിഭാശാലിയായിരുന്നു ഇബ്നു ഖൽദൂൻ. പല സാമൂഹ്യശാസ്ത്രശാഖകളുടേയും ഉപജ്ഞാതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ജനസംഖ്യാ ശാസ്ത്രം, സാംസ്കാരിക ചരിത്രം, രേഖീയ ചരിത്രം.,ചരിത്ര തത്ത്വജ്ഞാനം എന്നിവ അവയിൽ പ്രധാനമാണ്‌. ഭാരതീയ തത്ത്വചിന്തകനായ ചാണക്യന്‌ ശേഷം ജീവിച്ച ഇബ്നു ഖൽദൂൻ ആധുനിക ധനതത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും വിലയിരുത്തപ്പെടുന്നു. സാമൂഹ്യ ശാസ്ത്രത്തിന്റെ പല ശാഖകളുടേയും പിതാവായി ഗണിക്കപ്പെടുന്ന അദ്ദേഹം, പാശ്ചാത്യരാജ്യങ്ങളിൽ ഈ ശാഖകൾ സ്ഥാപിക്കപ്പെടുന്നതിന്‌ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവയിലെ പലഘടകങ്ങളെയും മുൻ‌കൂ...

K. N. Panikkar - കെ.എൻ. പണിക്കർ

ഇമേജ്
ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്രകാരനാണ്‌ ഡോ. കെ.എൻ. പണിക്കർ. ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർക്ക് വലതുപക്ഷ ബുദ്ധിജീവികളിൽ നിന്നും രാഷ്ട്രീയ സംഘടനകളിൽ നിന്നും പലപ്പോഴും കടുത്ത വിമർശനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. 1936-ൽ ജനിച്ചു. ബോർഡ് ഹൈസ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി.രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി. പിന്നീട് ഡൽഹി സർവകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കൺറ്റമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.പലവിദേശ സർ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളിൽ ഉപദേശകനായി പ്രവർത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഇപ്പോൾ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല....

Edward Gibbon - എഡ്‌വേഡ് ഗിബ്ബൺ

ഇമേജ്
എഡ്‌വേഡ് ഗിബ്ബൺ പതിനെട്ടാം നൂറ്റാണ്ടിലെ (ഏപ്രിൽ 27, 1737 - ജനുവരി 16, 1794) ഒരു ഇംഗ്ലീഷ് ചരിത്രകാരനും പാർലമെന്റ് അംഗവും ആയിരുന്നു. അദ്ദേഹത്തിന്റെ മുഖ്യകൃതി, റോമാസാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും ചരിത്രം (History of the Decline and Fall of the Roman Empire) 1776-നും 1788-നും ഇടക്ക് ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. "തളർച്ചയും തകർച്ചയും" അതിലെ ആക്ഷേപഹാസ്യം നിറഞ്ഞ ഗദ്യത്തിന്റെ മേന്മ, മൂല്യസ്രോതസ്സുകളിലുള്ള ആശ്രയം, സംഘടിതമതത്തിന്റെ വിമർശനം എന്നിവയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലണ്ടിൽ സറിയിൽ പുട്ട്ണി നഗരത്തിലെ ലൈം ഗ്രോവിൽ എഡ്‌വേഡ്-ജൂഡിത്ത് ഗിബ്ബൺ ദമ്പതിമാരുടെ മകനായി 1737-ലാണ് എഡ്വേഡ് ഗിബ്ബൺ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് വേറെ ആറുമക്കൾ കൂടി ജനിച്ചെങ്കിലും അവരെല്ലാം ശൈശവത്തിൽ മരിച്ചു. "സൗത്ത് സീ കുമിള" എന്നറിയപ്പെടുന്ന 1720-ലെ ഓഹരിക്കമ്പോളത്തകർച്ചയിൽ ഗിബ്ബന്റെ എഡ്‌വേഡ് എന്നു തന്നെ പേരുള്ള മുത്തച്ഛന് സ്വത്തെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാൽ കാലക്രമേണ അദ്ദേഹം വീണ്ടും ധനം സമ്പാദിച്ചതിനാൽ ഗിബ്ബന്റെ പിതാവിന് സാമാന്യം വലിയ സ്വത്ത് പൈതൃകമായി...

Voltaire - വോൾട്ടയർ

ഇമേജ്
വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു (21 നവംബർ, 1694 - മേയ് 30, 1778). കവിതകൾ, നാടകങ്ങൾ‍, നോവലുകൾ‍, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം അദ്ദേഹം രചിച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി. 1694 നവംബർ 21 ന്‌ പാരീസിൽ ജനിച്ചു. ഫ്രാൻസ്വ അറൗവേ, മരീ മാർഗരിറ്റെ ദൗമാ എന്നിവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. കോളെജ് ലൂയി ലെ ഗ്രാന്ദിൽ ജെസ്യൂട്ടുകളുടെ കീഴിൽ പഠിച്ചു. ലത്തീൻ, ഗ്രീക്ക് ഭാഷകൾ ഇവിടെവച്ചാണ്‌ പഠിച്ചത്. ഇതിനുശേഷം ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കി. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ എഴുത്തുകാരനാകണമെന്ന് വോൾട്ടയർ തീരുമാനമെടുത്തിരുന്നു. പക്ഷെ പിതാവിന്‌ അദ്ദേഹത്തെ അഭിഭാഷകനാക്കാനായിരുന്നു ആഗ്രഹം. അദ്ദേഹം മകനെ പാരീസിലെ ഒരഭിഭാഷകന്റെ സഹായിയാക്കിയെങ്കിലും ആക്ഷേപഹാസ്യപരമായ കവിതകളെഴുത...

Kalhana - കൽഹണൻ

ഇമേജ്
പന്ത്രണ്ടാം നൂറ്റാണ്ടിൽ കശ്മീരിൽ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനും കവിയുമായിരുന്നു കൽഹണൻ .രാജതരംഗിണി എന്ന ചരിത്രകാവ്യമായിരുന്നു കൽഹണന്റെ പ്രധാനകൃതി.കശ്മീരിന്റെ ക്രമാനുഗതമായ ചരിത്രത്തെക്കുറിച്ചുള്ള ഒരു നിദർശനം ഇതിന്റെ പ്രത്യേകതയാണ്.1148 ൽ ആണ് ഈ കൃതി രചിയ്ക്കപ്പെട്ടതെന്നു കരുതുന്നു. എട്ടു തരംഗങ്ങളിലായി അശോകചക്രവർത്തിയുടെ കാലം മുതൽക്കുള്ള ചരിത്രം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

മൂഷക രാജവംശം - മൂഷകവംശം

ഇമേജ്
ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് മൂഷക രാജവംശം. ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് മൂഷകവംശം. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷകവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്ലൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തളിപ്പറമ്പിനടുത്തുള്ള ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് വളപട്ടണം ആയി മാറിയത്. പ്രധാനപട്ടണമായ മാടായിയും ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ നൗറ നവറ എന്ന സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ.. നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം, ഏഴിമല എന്നിവയായിരുന്നു. കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായും ഇത് പരിണമിച്ചു. 

ബാണഭട്ടൻ - ഹർഷചരിതം

ഇമേജ്
ഹർഷവർദ്ധനന്റെ(606–647 CE) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാനകവിയായിരുന്നു 'ബാണഭട്ടൻ. ഹർഷന്റെ ജീവചരിത്രം പ്രധാന വിഷയമായ ഹർഷചരിതം, കാദംബരി എന്നിവയാണ് പ്രധാനകൃതികൾ. കാദംബരി പൂർത്തിയാക്കുന്നതിനു മുൻപു ബാണഭട്ടൻ മരണമടഞ്ഞതിനാൽ പുത്രനായ ഭൂഷണഭട്ടനായിരുന്നു ഈ കൃതി പൂർത്തീകരിച്ചത്. ചിത്രഭാനുവും രാജദേവിയുമാണ് ബാണഭട്ടന്റെ മാതാപിതാക്കൾ. ബീഹാറിലെ ഛപ്ര ജില്ലയിൽ പെടുന്ന പ്രിതികൂടയിലാണ് അദ്ദേഹം ജനിച്ചത് . ബാണഭട്ടൻ എഴുതിയ ജീവചരിത്ര പുസ്തകമാണ് ഹർഷചരിതം. 

തുസ്സിഡിഡീസ്

ഇമേജ്
 ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ സ്പാർട്ടായും ഏഥൻസും തമ്മിൽ നടന്ന് ക്രി.മു. 411-ൽ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണ യുക്തിയെ പിന്തുടർന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാൽ, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ധാർമ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളിൽ പാഠപുസ്തകമാണ്. അതിലെ മീലിയൻ സം‌വാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. പകർച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാൻ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ...

ഇബ്ൻ ബത്തൂത്ത - അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത -

ഇമേജ്
അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത  (ഫെബ്രുവരി 24 1304 -1375)  മൊറോക്കോയിലെ   ടാൻജിയർ  എന്ന നഗരത്തിൽ സാധാരണക്കാരനായി പിറന്നു .  സുന്നി   ഇസ്ലാമിക  നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത  സൂഫി ,  ന്യായാധിപൻ  എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും  പ്രസിദ്ധനായ ഒരു  സഞ്ചാരിയായാണ്‌  അദ്ദേഹം അറിയപ്പെടുന്നത്‌. ഇബ്ൻ ബത്തൂത്ത തന്റെ മുപ്പതു വർഷത്തെ സഞ്ചാരങ്ങൾക്കിടെ ഏകദേശം 1,17,000 കി.മി. (73000  മൈൽ ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും,  ആഫ്രിക്കൻ  ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ  യൂറോപ്പ്‌ ,  പശ്ചിമേഷ്യൻ രാജ്യങ്ങൾ ,  ഇന്ത്യൻ ഉപഭൂഖണ്ഡം ,  മദ്ധ്യേഷ്യ ,  ദക്ഷിണപൂർവേഷ്യ ,  ചൈന  തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ  മാർക്കോ പോളോ  സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു. ഇബ്നു ബത്തൂത്തയുടെ സഞ്ചാരങ്ങളുടെ പ്രേരകമായി ചൂണ്ടി കാട്ടപ്പെടുന്നത്  ശാദുലിയ്യ   സൂഫി  മാർഗ്ഗത്തിലെ വഴികാട്...