നെപ്റ്റ്യൂണിയം
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ് നെപ്റ്റൂണിയം (ഇംഗ്ലീഷ്: Neptunium).ഇതിന്റെ അണുസംഖ്യ 93 ആണ്. ആദ്യ ട്രാൻസ്യുറാനിക്ക് മൂലകമാണ് നെപ്റ്റൂണിയം. എല്ലാ ആക്റ്റിനോയ്ഡ് മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള മൂലകമാണിത്. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകമാണ് നെപ്റ്റ്യൂണിയം. ഇതിന്റ ദ്രവണാങ്കവും ബാഷ്പാങ്കവും തമ്മിൽ 3363 Kയുടെ വ്യത്യാസമുണ്ട്. 238Pu ഉണ്ടാക്കുവാനും അണുവായുധങ്ങൾ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു