ലിഥിയം : സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ



ക്ഷാരലോഹങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു മൂലകമാണ് ലിഥിയം (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അർത്ഥമുള്ള ലിഥോസ് എന്ന പദത്തിൽ നിന്നാണ് ഈ മൂലകത്തിന്റെ പേരിന്റെ ആവിർഭാവം. പെറ്റാലൈറ്റ് എന്ന കല്ലിൽ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.

ഇതിന്റെ ആണുസംഖ്യ 3-ഉം പ്രതീകം Li എന്നുമാണ്. ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. ലിഥിയം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള മൃദുവായ ലോഹമാണിത്. വായുവിലെ ഓക്സിജൻ, ജലാംശം, നൈട്രജൻ എന്നിവയുമായി പ്രവർത്തിച്ച് ചാര-കറുത്ത നിറം കൈവരുന്നു. ലിഥിയം ഓക്സൈഡ് (Li2O), ലിഥിയം ഹൈഡ്രോക്സൈഡ് (LiOH), ലിഥിയം നൈട്രൈഡ് (Li3N) എന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു.

---------------------------------------------------------------------
ഉപയോഗങ്ങൾ
=================
 ബാറ്ററികൾ ഉണ്ടാക്കുന്നതിന് - ക്യാമറകൾ, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ എന്നിവക്കു വേണ്ട വീണ്ടും ചാർജ് ചെയ്യാവുന്ന
 ലിഥിയം അയോൺ ബാറ്ററികൾ.
 താപചാലന ഉപയോഗങ്ങൾക്ക്
 വിമാനങ്ങളുടേയും മറ്റും നിർമ്മാണത്തിനു വേണ്ട സങ്കരലോഹങ്ങളുടെ നിർമ്മാണത്തിന്
 വൈദ്യശാസ്ത്രരംഗത്ത് - ഭ്രാന്തിനുള്ള മരുന്നുകളുടെ നിർമ്മാണത്തിന്
-------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ