പോസ്റ്റുകള്‍

ഹിസ്റ്ററി' എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജോർജ് വാഷിംഗ്ടൺ -George Washington

ഇമേജ്
ജോർജ് വാഷിംഗ്ടൺ (1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14 )             അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി.       1732-ൽ അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ വെസ്റ്റ്‌ മോർ ലാൻഡ്‌ കൗണ്ടിയിൽ ബ്രിജസ്‌ ക്രീക്കിൽ ആണ്‌ അദ്ദേഹം ജനിച്ചത്‌. ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിങ്ങ്ടൺ എന്ന സ്ഥലത്ത്‌ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വികർ. പിതാവ്‌ അഗസ്റ്റിൻ വാഷിങ്ങ്ടണും അമ്മ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന മേരി ബാളുമായിരുന്നു. ജോർജിന്‌ ചെറുപ്പത്തിൽ സാമാന്യ വിദ്യാഭ്യാസം മാത്രമേ സിദ്ധിച്ചുള്ളൂ. തോട്ടക്കാരനായി തുടങ്ങിയ അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ്‌ പിന്നീട്‌ ചെയ്തിരുന്നത്‌. ഇത്‌ അദ്ദേഹത്തിന്‌ വെർജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. പിന്നീട്‌ ബ്രിട്ടീഷ്‌ സൈന്യത്തിൽ ചേർന്ന് ലെഫ്റ്റനന്റ്‌ കേണൽ പദവി വരെയെത്താൻ ഈ പരിചയം അദ്ദേഹത്തെ സഹായിച്ചു. തന്റെ അർദ്ധ സഹോദരന...

ജോൺ ആഡംസ്

ഇമേജ്
  ജോൺ ആഡംസ് യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു. മാസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ 1735 ഒക്ടോബർ 30-ന് ഒരു കർഷകനായ ജോണിന്റെയും സൂസന്ന ബോയിൽസ്റ്റണിന്റെയും പുത്രനായി ജനിച്ചു. 1755-ൽ ഹാർവർഡ് കോളജിൽനിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തിൽ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു നിയമപഠനം തുടരുകയും ചെയ്തു. 1758-ൽ ബോസ്റ്റണിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. ബാല്യം മുതൽക്കേ സാഹിത്യരചനയിൽ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയർ കോർട്ടിൽ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നു; ഈ സംഭവം അമേരിക്കൻ കോളനികളുടെ കാര്യത്തിൽ വിദേശീയർക്കു താത്പര്യം ജനിക്കാൻ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയിൽ ആഡംസ് ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. 1764 ഒക്ടോബറിൽ വെയ്മത്തിലെ അബിഗെയിൽ സ്മിത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു.     1765 ആഗസ്റ്റിൽ സ്റ്റാമ്പുനികുതിക്കെതിരായി ജോൺ ആഡംസ് നാല് ലേഖനങ്ങൾ പേരുവയ്ക്കാതെ ബോസ്റ്റൺ ഗസറ്റിൽ എഴുതിയത് സാ...

ജയിംസ് മാഡിസൺ

ഇമേജ്
ജയിംസ് മാഡിസൺ, ജൂണിയർ (മാർച്ച് 16, 1751 – ജൂൺ 28, 1836) അമേരിക്കയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയകാര്യസൈദ്ധാന്തികനും അവിടത്തെ നാലാമത്തെ പ്രസിഡന്റും (1809–17) ആയിരുന്നു. അദ്ദേഹത്തെ അമേരിക്കൻ "ഭരണഘടനയുടെ പിതാവ്" എന്നാണ് വിളിക്കുന്നത്. കാരണം എെക്യനാടുകളുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായകപങ്കു വഹിക്കുകയും ബിൽ ഓഫ് റൈറ്റ്സ് എഴുതിയുണ്ടാക്കുകയും ചെയ്തു. തന്റെ ജീവിതകാലത്ത് കൂടുതൽ സമയവും രാഷ്ട്രീയനേതാവായാണ് അദ്ദേഹം സേവനം ചെയ്തത്. ഐക്യനാടുകളുടെ ഭരണഘടന എഴുതിയുണ്ടാക്കിയശേഷം അതിന്റെ തെറ്റു തിരുത്താനായുള്ള ഒരു പ്രസ്ഥാനത്തിനു അദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. അന്ന് അലക്സാണ്ടർ ഹാമിൽടണും ജോൺ ജേയുമായിചേർന്ന് ഫെഡറലിസ്റ്റ് പെപ്പേഴ്സ് തയ്യാറാക്കി. ജയിംസ് മാഡിസൺ ജൂണിയർ അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ പോർട്ട് കോൺവേയുടെ അടുത്തുള്ള ബെല്ലെ ഗ്രൂ പ്ലാന്റേഷനിൽ 1751 മാർച്ച് 16 നാണു ജനിച്ചത്. പന്ത്രണ്ടു മക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. ജയിംസ് മാഡിസൺ സീനിയർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ മാതാവ് നെല്ലി കോൺ വേ മാഡിസൺ ആയിരുന്നു.. പ്രിൻസ്ടണിലെ ബിരുദപഠനശേഷം മാഡിസണ...

ഹെറോഡോട്ടസ്

ഇമേജ്
  ജനനം ബിസി 484; മരണം 425 ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്നു ഹെറോഡോട്ടസ്. പുരാതന ഏഷ്യാമൈനറിൽ കാരിയയിലുള്ള ഹാലിക്കാർനാസസിൽ (ആധുനിക തുർക്കിയിൽ ബോദ്രമിനടുത്ത്) ആണ് അദ്ദേഹം ജനിച്ചത്. ചരിത്രവസ്തുതകളെ ചിട്ടയോടെ ശേഖരിച്ച്, ഒരളവുവരെയെങ്കിലും അവയുടെ വാസ്തവികത പരിശോധിച്ച ശേഷം അവധാനതയോടെ പൂർവാപരക്രമത്തിൽ അവതരിപ്പിച്ച ആദ്യത്തെ വ്യക്തി എന്ന നിലയിൽ, "ചരിത്രരചനയുടെ പിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു  ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന ഹിസ്റ്ററീസ് ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ. ഗ്രീസും പേർഷ്യയും തമ്മിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിന്റെ ഉല്പത്തിയുടെ അന്വേഷണമെന്ന നിലയിൽ എഴുതിയിരിക്കുന്ന ഹെറോഡോട്ടസിന്റെ കൃതി, ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ അറിവുകളുടെ അമൂല്യശേഖരമാണ്. ഈ 'ചരിത്രത്തിന്റെ' ചില ഘടകങ്ങൾ ഭാവനാസൃഷ്ടി ആയിരിക്കാമെങ്കിലും കേട്ടറിഞ്ഞ കാര്യങ്ങളേ താൻ എഴുതിയിട്ടുള്ളു എന്ന് ഹെറോഡോട്ടസ് അവകാശപ്പെടുന്നുണ്ട്. ഈ ചരിത്രകാരന്റെ ജീവിതകഥ മിക്കവാറും അജ്ഞാതമാണ്. എങ്കിലും പിതൃസഹോദരന്റെ രാഷ്ട്രീയപ്രവർത്ത...

തുസ്സിഡിഡീസ്

ഇമേജ്
 ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ സ്പാർട്ടായും ഏഥൻസും തമ്മിൽ നടന്ന് ക്രി.മു. 411-ൽ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണ യുക്തിയെ പിന്തുടർന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാൽ, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ധാർമ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളിൽ പാഠപുസ്തകമാണ്. അതിലെ മീലിയൻ സം‌വാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. പകർച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാൻ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ...

മാർക്കോ പോളോ

ഇമേജ്
  പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ  വെനീസുകാരനായ  കപ്പൽ സഞ്ചാരിയായിരുന്നു  മാർക്കോ പോളോ ;  ഇറ്റാലിയൻ ഉച്ചാരണം:  വെനീസിലെ ഒരു വ്യാപാരിയായിരുന്ന അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ  ലോകചരിത്രത്തിലെത്തന്നെ വിലമതിക്കാനാവാത്ത രേഖകൾ ആണിന്ന്. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ വിവരണങ്ങൾ എല്ലാം ഭാവനാ സൃഷ്ടികളാണെന്നും മറ്റുമാണ്‌ അന്നുവരെ മറ്റു ലോകങ്ങൾ കാണാത്ത യൂറോപ്യന്മാർ കരുതിയിരുന്നത്. യൂറോപ്യന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പേർ വളരെക്കാലം നുണയൻ എന്ന വാക്കിനു് പര്യായമായി ഉപയോഗിക്കപ്പെട്ടിരുന്നു. യൂറോപ്യൻ സംസ്കാരത്തേക്കാൾ പഴക്കമേറിയതും പരിഷ്കൃതമായതും അതിനേക്കാൾ സമ്പത്തുള്ളതുമായ മറ്റൊരു ലോകത്തെക്കുറിച്ചും അവർക്കു് ഒരിക്കലും പ്രാപ്യമല്ലാത്ത സൈനികശക്തിയെക്കുറിച്ചും കപ്പലുകളെക്കുറിച്ചും മറ്റും അദ്ദേഹം വിവരിച്ചത് വെറും ഭാവനാസൃഷ്ടിയാണെന്ന് അവർക്കു തോന്നി. അവരുടെ ധാരനകൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിൽ അത്രയ്ക്കും ഭീമമായ വ്യത്യാസം അന്ന് നിലനിന്നിരുന്നു എന്ന് അനുമാനിക്കാൻ അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകൾ ഇന്നു നമ്മെ സഹായിക്കുന്നു. ഇതൊക്കെയാണെങ്...

വില്ല്യം ലോഗൻ -മലബാർ മാനുവൽ -William Logan

ഇമേജ്
മലബാർ മാനുവ‍ലിൻറെ  രചനയാണ് വില്ല്യം ലോഗനെ അനശ്വരനാക്കിയത്‌ എന്ന് പറയാം. താൻ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയാണത്‌. ഇന്ത്യാ സർക്കാർ ഇന്ത്യാ ഗസറ്റിയറും അതതു ജില്ലകളുടെ ചരിത്രത്തേക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ജില്ലാ മാനുവലും തയ്യാറാക്കുന്ന സമഗ്രമായ പദ്ധതിയുടെ നടപ്പാക്കി. മലബാർ ജില്ലയുടെ ചുമതല അദ്ദേഹത്തെയാണ്‌ ഏല്പിച്ചത്. മാന്വലിൻറെ ഒന്നാമത്തെ വാല്യം  1887 -ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.  1884 -ൽ ഉണ്ടായ മാപ്പിള ലഹളയെക്കുറിച്ച് അദ്ദേഹം മാനുവലിൽ പ്രതിപാദിച്ചിരുന്നു. ഇത് മദ്രാസ് സർക്കാർ പിൻ‌വലിക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാപ്പിളലഹളയുടെ കാർഷിക പശ്ചാത്തലം എടുത്തുകാട്ടി. ഇതിൽ എതിർപ്പ് ഉള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തെ  കടപ്പ ജില്ലയുടെ  ഡിസ്ട്രിക്റ്റ്-സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റിയത്. ( 1888  സപ്തംബർ). എന്നാൽ രണ്ടുമാസത്തിനുശേഷം ഈ പദവി രാജിവെച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാപ്പിളലഹളകളുടെ കാരണമായി ...

മെഗസ്തനീസും ഇൻഡിക്കയും - Megasthanese (ഇൻഡിക്ക)

ഇമേജ്
ചരിത്രകാലത്തെ ഒരു ഗ്രീക്ക് യാത്രികനും ഭൂമിശാസ്ത്രജ്ഞനുമായിരുന്നു  മെഗസ്തനീസ് . ( . 350 BC - 290 BC - ഇംഗ്ലീഷ്:  Megasthanese ). ഏഷ്യാ മൈനറിലാണ് അദ്ദേഹം ജനിച്ചത്. സെലൂക്കസ് നിക്കട്ടോർ എന്ന ഗ്രീക്ക് ചക്രവർത്തി ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്കയച്ച സ്ഥാനപതിയായിരുന്നു അദ്ദേഹം. ബി.സി.ഇ. 290-ൽ മെഗസ്തനീസ് ചന്ദ്രഗുപ്തമൗര്യന്റെ തലസ്ഥാനമായ പാടലീപുത്രത്തെത്തി. ഈ പ്രദേശം സന്ദർശിക്കുന്ന ആദ്യ ഗ്രീക്കുകാരനാണ്‌ മെഗസ്തനീസ്‌. അദ്ദേഹം ഇന്ത്യയെപ്പറ്റി രചിച്ച ഗ്രന്ഥമാണ്‌ ഇൻഡിക്ക.  കേരളത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യത്തെ വിദേശസഞ്ചാരിയാണ്‌ അദ്ദേഹം. ഭാരതത്തിലുടനീളം കാൽ‌നടയായി സഞ്ചരിച്ച് കണ്ട വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചാണ്‌ ഗ്രന്ഥരചന നടത്തിയത്. സിന്ധൂ-ഗംഗാതടത്തിലെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങൾ മെഗസ്തനീസ് നടത്തിയിരുന്നു . ഇൻഡിക്കയുടെ ശരിപകർപ്പ് ഇനിയും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പിൽക്കാലത്ത് മക്രിന്റൽ സമാഹരിച്ച പതിപ്പ് ഇന്ന് ലഭ്യമാണ്‌.

വാസ്കോ ഡ ഗാമയുടെ പര്യവേക്ഷണങ്ങൾ - Vasco da Gama

ഇമേജ്
സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ്  വാസ്കോ ഡ ഗാമ  (1460/1469 -  ഡിസംബർ 24 ,  1524 , ആംഗലേയത്തിൽ Vasco da Gama  1498-ൽ  ഇന്ത്യയിലേക്ക്   ആഫ്രിക്കൻ വൻകര  ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്.  കോഴിക്കോടിനടുത്തുള്ള   കാപ്പാട്  ആണ് ഇദ്ദേഹം ആദ്യം എത്തിയത്.   ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ  ബർത്തലോമിയോ ഡയസ്  എന്ന കപ്പിത്താൻ  ഗുഡ് ഹോപ്പ് മുനമ്പ്  കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ  മാനുവൽ ഒന്നാമൻ  രാജാവ്  കൊൻഡേസ് ഡ വിദിഗ്വിര  (count of vidiguira)   എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു. യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി,...

ഹുയാൻ സാങ് - Xuanzang -ഷ്വാൻ ത്സാങ്

ഇമേജ്
പ്രാചീനകാലത്തെ ഒരു  ചൈനീസ്  സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു  ഷ്വാൻ ത്സാങ്  അഥവാ  ഹുയാൻ സാങ് .(ജനനം:602-3- മരണം:664) ഇംഗ്ലീഷ്: Xuanzang, ഹുയാൻ സാങ്   ബുദ്ധമതവിശ്വാസിയായിരുന്ന  അദ്ദേഹം ചൈനയിലാണ്‌ ജനിച്ചത്. അപൂർ‌വമായ ബുദ്ധമത ഗ്രന്ഥങ്ങൾ തേടി ഭാരതം സന്ദർശിക്കുകയും സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റ്റെ ആത്മകഥയിലെ വിവരണങ്ങൾ വിലമതിക്കാനാവാത്ത ചരിത്രരേയാണിന്ൻ. ഹർഷവർദ്ധന്റെ കാലത്താണ്‌ അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. പ്രാചീന ചൈനയും  ഭാരതവും  തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പർക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്. ചൈനയിലെ ഹൊനാൻ പ്രവിശ്യയിലെ ചിൻ-ലി-യൂ എന്ന ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. ക്രിസ്തുവർഷം 602/603-ലാണ്‌ ജനനം എന്നാണ്‌ കരുതുന്നത്. പ്രശസ്തമായ പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവായ ഹ്യൂയും മുത്തച്ഛനായ കോങ്ങും അന്നാട്ടിൽ ആദരിക്കപ്പെട്ടിരുന്ന പണ്ഡിതന്മാരായിരുന്നു. ഹ്യൂയിയുടെ നാലു പുത്രന്മാരിൽ ഇളയവനാണ്‌ ത്സാങ്. മൂത്തസഹോദരൻ ബുദ്ധമതപണ്ഡിതനായിരുന്നു. അദ്ദേഹം ലൊയാങ്ങിലെ ബുദ്ധവിഹാരത്തിലായിരുന്നു താമസിച്ചിരു...

അൽ-ബിറൂനി - Al-Biruni

ഇമേജ്
ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ്  അൽ-ബിറൂനി.  മുഴുവൻ പേര്  അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബിറൂനി  എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം ,  ഭൂഗർഭശാസ്ത്രം,  മതങ്ങൾ , തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത്  ഇന്ത്യയിൽ  വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി.  കേരളത്തിലും  അദ്ദേഹം വളരെക്കാലം താമസിച്ചു.  റഷ്യയിലെ  ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ  താരിഖ് അൽ-ഹിന്ദ്  എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്. ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂനി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട...

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

ഇമേജ്
തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന്  കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും  ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21-ന് മാർക്സും എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850-ൽ മിസ്. ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. സർവ്വ രാജ്യതൊഴിലാളികളേ ഏകോപിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ, വർഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങൾക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

അലാവുദ്ദീൻ ഖിൽജി

ഇമേജ്
അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം അലിഗുർഷാസ്പ് എന്നായിരുന്നു. ഡെൽഹിയിലെ ചക്രവർത്തിയും ഖിൽജി രാജവംശസ്ഥാപകനുമായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ ജ്യേഷ്ഠപുത്രനായിരുന്നു അലിഗുർഷാസ്പ്. അലഹബാദിനടുത്തുള്ള കാറയിലെ ഗവർണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുർഷാസ്പ് 1296 ജൂലൈ 19-ന് അവിടെവച്ച് സുൽത്താനായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയെ ചതിവിൽ വധിച്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. 'അലാഉദ്-ദുൻയാ-വദ്ദീൻ മുഹമ്മദുഷാ സുൽത്താൻ' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീൻ ഖിൽജി സ്വീകരിച്ചത്. കാറയിൽ വച്ച് സുൽത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാർഗങ്ങളിൽക്കൂടി ഡൽഹിയിലേക്കു തിരിച്ചു. 1296 ഒക്ടോബർ രണ്ടാം വാരത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ സിറിയിൽ എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേർന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല. ഡൽഹിയിൽ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേർന്നു. 1296 ഒക്ടോബർ 21-ന് അലാവുദ്ദീൻ ഡൽഹി സുൽത്താനായി സ്ഥാനാരോഹണം ചെയ്തു. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തിൽ പങ്കാളികളാക്കി. ...

മാലിക് കഫൂർ

ഇമേജ്
 അലാവുദ്ദീൻ ഖിൽജിയുടെ സേനാനായതനായിരുന്നു മാലിക് കഫൂർ. ഹസാർ ദിനാറി (ആയിരം ദിനാറുകാരൻ) എന്ന പേരിലും അറിയപ്പെട്ടിരുന്നു. അലാവുദ്ദീൻ ഖിൽജിയുടെ ഡെക്കാൻ ആക്രമണങ്ങൾക്ക് നേതൃത്വം നല്കിയത് മാലിക് കഫൂർ ആയിരുന്നു.നസ്രത്ഖാൻറെ നേതൃത്വത്തിൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം 1299-ൽ കാംബേ കീഴടക്കി. നസ്രത്ഖാൻ സമ്പന്നരായ വ്യാപാരികളിൽനിന്ന് സ്വർണവും വിലപിടിപ്പുളള രത്നങ്ങളും പിടിച്ചു വാങ്ങി. കഫൂർ എന്ന അടിമയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി ആയിരം പണത്തിന് (ഹസാർ ദിനാർ- അങ്ങനെയാണ് കഫൂറിന് ഹസാർ ദിനാറി എന്ന പേരു വീണത്) അവനെ വിലക്കെടുത്ത് മാലിക്-നയിബ് പദവി നല്കിയതായും അലാവുദ്ദീൻ ഖിൽജിയും കഫൂറിൽ ഏറെ ആകൃഷ്ടനായിരുന്നുവെന്നും മുസ്ളീം ചരിത്രകാരൻ ബർണി രേഖപ്പെടുത്തുന്നു. മലിക് കഫൂറിന്റെ ഉയർച്ച ദ്രുതഗതിയിലായിരുന്നു. 1306- 1308 കാലത്തെ ഡെക്കാൻ ആക്രമണങ്ങൾക്ക് നേതൃത്വം നല്കാൻ അലാവുദ്ദീൻ ഖിൽജി തെരഞ്ഞെടുത്തത് മാലിക് കഫൂറിനേയാണ്.        കപ്പം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ യാദവ രാജാവ് രാമദേവയേയാണ് കഫൂർ ആദ്യം ആക്രമിച്ചത്. യുദ്ധത്തിൽ വിജയം വരിച്ച കഫൂറിന്റെ അടുത്ത ലക്ഷ്യം കാകതീയ തലസ്ഥാനമായ വാരങ്കൽ ആയിരുന്നു. ന...