ജോർജ് വാഷിംഗ്ടൺ -George Washington
ജോർജ് വാഷിംഗ്ടൺ (1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14 ) അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി. 1732-ൽ അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ വെസ്റ്റ് മോർ ലാൻഡ് കൗണ്ടിയിൽ ബ്രിജസ് ക്രീക്കിൽ ആണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിങ്ങ്ടൺ എന്ന സ്ഥലത്ത് നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വികർ. പിതാവ് അഗസ്റ്റിൻ വാഷിങ്ങ്ടണും അമ്മ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന മേരി ബാളുമായിരുന്നു. ജോർജിന് ചെറുപ്പത്തിൽ സാമാന്യ വിദ്യാഭ്യാസം മാത്രമേ സിദ്ധിച്ചുള്ളൂ. തോട്ടക്കാരനായി തുടങ്ങിയ അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ് പിന്നീട് ചെയ്തിരുന്നത്. ഇത് അദ്ദേഹത്തിന് വെർജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. പിന്നീട് ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് ലെഫ്റ്റനന്റ് കേണൽ പദവി വരെയെത്താൻ ഈ പരിചയം അദ്ദേഹത്തെ സഹായിച്ചു. തന്റെ അർദ്ധ സഹോദരന...