പോസ്റ്റുകള്‍

റേഡിയം

ഇമേജ്
അണുസംഖ്യ 88 ആയ മൂലകമാണ് റേഡിയം. Ra ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വളരെ അണൂപ്രസരമുള്ള ഒരു മൂലകമാണിത്. സാധാരണനിലയിൽ ഏകദേശം ശുദ്ധമായ വെള്ള നിറമുള്ള റേഡിയം വായുവുമായി സമ്പർക്കത്തിൽ വരു‍മ്പോൾ ഉടൻ തന്നെ ഓക്സീകരിക്കപ്പെട്ട് കറുത്ത നിറമാകുന്നു. ആൽക്കലൈൻ എർത്ത് ലോഹമായ റേഡിയം, യുറേനിയം അയിരുകളിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 226Ra ന്റെ അർദ്ധായുസ് 1602 വർഷമാണ്. ഈ ഐസോട്ടോപ്പ് ശോഷണം സംഭവിച്ച് ക്രമേണ റഡോൺ വാതകമായി മാറുന്നു ക്ഷാര എർത്ത് ലോഹങ്ങളിലെ ഏറ്റവും ഭാരം കൂടിയ മൂലകമായ റേഡിയത്തിന് രാസസ്വഭാവത്തിൽ ബേരിയത്തോട് സാമ്യങ്ങളുണ്ട്. യുറേനിയത്തിന്റെ അയിരായ പിച്ച്‌ബ്ലെൻഡിൽ ഈ ലോഹം വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. റേഡിയം മങ്ങിയ നീല പ്രകാശം പുറപ്പെടുവിക്കുന്നു. ജലവുമായും എണ്ണയുമായും ഉഗ്രമായി പ്രവർത്തിക്കുന്നു. ബേരിയത്തേക്കാൾ അല്പം കൂടുതൽ ബാഷ്പശീലം കാണിക്കുന്നു. സാധാരണ നിലയിൽ റേഡിയം ഖരാവസ്ഥയിലായിരിക്കും. പ്രായോഗികമായി വളരെ കുറച്ച് ഉപയോഗങ്ങൾ മാത്രമുള്ള റേഡിയത്തിന്റെ പ്രയോജനങ്ങൾ അതിന്റെ റേഡിയോആക്ടീവ് സ്വഭാവത്തെ ആധാരമാക്കിയുള്ളതാണ്. എന്നാ...

ഐൻസ്റ്റീനിയം einsteinium einsteinium uses einsteinium periodic table

ഇമേജ്
അണുസംഖ്യ 99 ആയ മൂലകമാണ് ഐൻസ്റ്റീനിയം. Es ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ ലോഹം ഒരു കൃത്രിമ (മനുഷ്യ നിർമിത) മൂലകമാണ്. ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ ഏഴാമത്തേതും, ആക്ടിനൈഡുകളിൽ പതിനൊന്നാമത്തേതുമായ മൂലകമാണിത്. ആൽബർട്ട് ഐൻസ്റ്റീന്റെ ബഹുമാനാർത്ഥമാണ് ഇതിന് ഏൻസ്റ്റീനിയം എന്ന് പേരിട്ടത്. വളരെ ചെറിയ അളവിൽ മാത്രമേ നിർമികപ്പെട്ടിട്ടുള്ളുവെങ്കിലും ഐൻസ്റ്റീനിയത്തിന് വെള്ളി നിറമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആവർത്തനപ്പട്ടികയിലെ സ്ഥാനം ഇതിന്റെ ഭൗതിക ഗുണങ്ങൾ മറ്റ് ലോഹങ്ങളുടേതിന് സമാനമായിരിക്കുമെന്ന സൂചന നൽകുന്നു. ലോസ് അൽമോസ് നാഷ്ണൽ ലാബോറട്ടറിയിൽ‌വ 253Es ഉപയോഗിച്ച് നടന്ന പഠനങ്ങളനുസരിച്ച് ഐൻസ്റ്റീനിയത്തിന്റെ രാസസ്വഭാവങ്ങൾ ഭാരമേറിയ, ത്രിസം‌യോജമായ ഒരു ആക്ടിനൈഡിന്റേതിന് സമാനമാണ്. എല്ലാ കൃത്രിമമൂലകങ്ങളേയും പോലെ ഐൻസ്റ്റീനിയത്തിന്റെ ഐസോട്ടോപ്പുകളും റേഡിയോആക്ടീവാണ്. അളക്കാനാവുന്ന അളവിൽ ഐൻസ്റ്റീനിയം ഒരിക്കലും പ്രകൃതിയിൽ ഉണ്ടാവുന്നില്ല. ഈ മൂലകത്തിന്റെ ആധുനിക നിർമ്മാണ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം പ്ലൂട്ടോണിയം-239 നെ റേഡിയേഷന് വിധേയമാക്കുകയാണ്. അപ്പോൾ ഉണ്ടാകുന്ന പ്ലൂട്ടോണിയം-...

ഫെർമിയം - fermium, fermium element, fermium symbol, fermium uses,fermium scientist fermium protons history of fermium

ഇമേജ്
അണുസംഖ്യ 100 ആയ മൂലകമാണ് ഫെർമിയം. Fm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്ന ഈ മനുഷ്യ നിർമിത ലോഹം വളരെ റേഡിയോആക്ടീവാണ്. എട്ടാമത്തെ ട്രാൻസ്‌യുറാനിക് മൂലകമാണിത്. ന്യൂട്രോൺ കണങ്ങങ്ങളെ പ്ലൂട്ടോണിയത്തിൽ കൂട്ടിയിടിപ്പിച്ചാണ് ഇത് നിർമിച്ചത്. ന്യൂട്രോൺ കണങ്ങൾ മൂലകങ്ങളുമായി കൂട്ടിയിടിപ്പിച്ചുണ്ടാക്കാവുന്ന ഏറ്റവും ഉയർന്ന അണുഭാരമുള്ള മൂലകമാണ് ഫെർമിയം. ആണവോർജ്ജതന്ത്രജ്ഞനായ എൻ‌റിക്കോ ഫെർമിയുടെ ബഹുമാനാർത്ഥമാണ് ഇതിനെ ഫെർമിയം എന്ന് നാമകരണം ചെയ്തത്. വളരെ ചെറിയ അളവിൽ മാത്രമാണ് ഫെർമിയം നിർമ്മിക്കപ്പെടുകയോ വേർതിരിക്കപ്പെടുകയോ ചെയ്തിട്ടുള്ളൂ. അതിനാൽ ഇതിന്റെ രാസ ഗുണങ്ങളേക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഇന്ന് അറിയുകയുള്ളൂ. മൂലകത്തിന്റെ ഓക്സീകരണാവസ്ഥ (III) മാത്രമാണ് ജലത്തിൽ ലയിക്കുന്നത്. 254Fmഉം അതിനേക്കാൾ ഭാരമേറിയതുമായ ഐസോട്ടോപ്പുകൾ ഭാരം കുറഞ്ഞ മൂലകങ്ങളെ (പ്രധാനമായും യുറേനിയം, പ്ലൂട്ടോണിയം എന്നിവ) ശക്തമായ ന്യൂട്രോൺ കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കി നിർമ്മിക്കാവുന്നതാണ്. ഇതിൽ, തുടർച്ചയായ ന്യൂട്രോൺ നേടലും ബീറ്റ ശോഷണവും മൂലം ഫെർമിയം ഐസോട്ടോപ്പ് ഉണ്ടാ...

എർബിയം - erbium symbol er periodic table erbium uses erbium element erbium periodic table erbium oxide

ഇമേജ്
അണുസംഖ്യ 68 ആയ മൂലകമാണ് എർബിയം. Er ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ളിനിറമുള്ള ഈ അപൂർ‌വ ലോഹം ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. സാധാരണ നിലയൽ ഖരാവസ്ഥയിലായിരിക്കും. സ്വീഡനിലെ യിട്ടർബി ഗ്രാമത്തിൽ കാണപ്പെടുന്ന ധാതുവായ ഗാഡോലിനൈറ്റിൽ എർബിയം മറ്റ് പല അപൂർ‌വ മൂലകങ്ങളോട് ചേർന്ന് കാണപ്പെടുന്നു. ത്രിസം‌യോജകമായ എർബിയം ലോഹത്തിന്റെ ശുദ്ധരൂപം എളുപ്പം രൂപമാറ്റം വരുത്താവുന്നതും മൃദുവും ആണ്. എങ്കിലും വായുവിൽ സ്ഥിരതയുള്ളതാണ്. മറ്റ് അപൂർ‌വ എർത്ത് ലോഹങ്ങളേപ്പോലെ അതിവേഗത്തിൽ ഓക്സീകരിക്കപ്പെടുന്നതുമില്ല. ഇതിന്റെ ലവണങ്ങൾക്ക് റോസ് നിറമാണ്. എർബിയ എന്നാണ് ഇതിന്റെ സെസ്ക്വിഓക്സൈഡിന്റെ പേര്. 1843ൽ കാൾ ഗുസ്താവ് മൊസാണ്ടർ ആണ് എർബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റിൽനിന്ന് "യിട്രിയയെ" യിട്രിയ, എർബിയ, ടെർബിയ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേർതിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങൾക്ക് സ്വീഡനിലെ യിട്ടർബി ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എർബിയത്തിന്റെയും വൻശേഖരങ്ങൾ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തൽ ഈ ലോഹം നിർമ്മിക്കപ്പെട്ടത് 1934ൽ ആണ്...

ഹോമിയം - homium element periodic periodic table periodic table of elements

ഇമേജ്
ഏറ്റവും ഉയർന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). യിട്രിയവുമായി ചോരുമ്പോൾ ശക്തമായ കാന്തിക സംയുക്തങ്ങൾ രൂപം കൊള്ളുന്നു.ഉയർന്ന താപനിലകളിൽ, അവ മഞ്ഞ ഒക്സൈഡുകൾ ആയിമാറുന്നു. ഹോമിയ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാർക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ൽ) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവർ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു. 1878 ന്റെ അവസാനങ്ങളിൽ, കാൾ ഗുസ്റ്റാഫ് മൊസാൻഡർ വികസിപ്പിച്ച രീതിപ്രകാരം, പെർ ടിയോഡർ ക്ലീവാണ് എർബിയം എർത്ത് എന്ന മൂലകത്തിൽ നിന്നും ഹോമിയം ആദ്യമായി വേർതിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിൻ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തിൽ കാണപ്പെട്ട ഉപോൽപ്പന്നത്തെ തൂലിയം എന്നദ്ദേഹം നാമകരണം ചെയ്തു. ------------------------------------------------------------------------------- ഉപയോഗങ്ങൾ ================ *ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാൻ ഉപയോഗികുന്നു *ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാൻ ഉപയോഗിക്കുന്നു. ----------------------...

തൂലിയം - element periodic periodic table thulium

ഇമേജ്
അണുസംഖ്യ 69 ആയ മൂലകമാണ് തൂലിയം. Tm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും അപൂർ‌വമായ മൂലകമാണ് തൂലിയം. പ്രകൃത്യാ ഉണ്ടാകുന്ന തൂലിയം അതിന്റെ സ്ഥിരതയുള്ള ഐസോട്ടോപ്പായ Tm-169 കൊണ്ടാണ് പൂർണമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എളുപ്പത്തിൽ രൂപം‌മാറ്റിയെടുക്കാവുന്ന ഒരു ലോഹമാണ് തൂലിയം. വെള്ളികലർന്ന ചാരനിറത്തിൽ തിളക്കമുണ്ടിതിന്. കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണിത്. ഈർപ്പമുള്ള വായുവിൽ ഇതിന് നാശനത്തിനെതിരെ ചെറിയ അളവിൽ പ്രതിരോധമുണ്ട്. മികച്ച ഡക്ടിലിറ്റിയുമുണ്ട്. 1879ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ പെർ തിയഡോർ ക്ലീവാണ് തൂലിയം കണ്ടെത്തിയത്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുടെ ഓക്സൈഡുകളിലെ അപദ്രവ്യങ്ങളെ പരിശോധിക്കുമ്പോഴായിരുന്നു അത്. സ്കാൻഡിനേവിയയിലെ തൂൽ എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയ മൂലകത്തിന് തൂലിയം എന്നും അതിന്റെ ഓക്സൈഡിന് തൂലിയ എന്നും പേരിട്ടു. ചാൾസ് ജെയിംസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി താരതമ്യേന ശുദ്ധമായ രൂപത്തിൽ തൂലിയം നിർമിച്ചത്. 1911ൽ ആയിരുന്നു അത്. തൂലിയം പ്രകൃതിയിൽ ...

മെൻഡെലീവിയം - element periodic periodic table mentalivium periodic table of elements isotope

ഇമേജ്
അണുസംഖ്യ 101 ആയ മൂലകമാണ് മെൻഡലീവിയം. Md (മുമ്പ് Mv) ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അൺനിൽ‌അൺനിയം എന്നും അറിയപ്പെടുന്നു (പ്രതീകം Unu). ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. റേഡിയോആക്ടീവായ ഈ ട്രാൻസ്‌യുറാനിക് ലോഹ മൂലകം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ആൽ‌ഫ കണങ്ങളെ ഐൻസ്റ്റീനിയത്തിൽ കൂടിയിടിപ്പിച്ചാണ് ഇങ്കൃത്രിമമായി നിർമ്മിക്കുന്നത്. ദിമിത്രി മെൻഡലീവിന്റെ ബഹുമാനാർത്ഥമാണ് ഇതിനെ മെൻഡലീവിയം എന്ന് നാമകരണം ചെയ്തത്. മെൻഡലീവിയത്തിന് സാമാന്യം സ്ഥിരതയുള്ള പോസിറ്റീവ് രണ്ട് (II) ഓക്സീകരണാവസ്ഥയും ആക്ടിനൈഡ് മൂലകങ്ങളുടെ സ്വഭാവങ്ങക്ക് കൂടുതൽ പ്രദർശിപ്പിക്കുന്ന പോസിറ്റീവ് മൂന്ന് (III) ഓക്സീകരണാവസ്ഥയുമുണ്ടെന്ന് ഗവേഷണങ്ങങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ജലീയ ലായനിയിൽ 256Mdനെ ഉപയോഗിച്ച് ഈ മൂലകത്തിന്റെ ചില രാസ സ്വഭാവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആൽബർട്ട് ഗിയോർസോ (സംഘ നായകൻ), ഗ്ലെൻ ടി. സീബോർഗ്, ബെർണാഡ് ഹാർ‌വി, ഗ്രെഗ് ചോപ്പിൻ, സ്റ്റാൻലി ജി. തോംസൺ എന്നിവരുടെ സംഘമാണ് ആദ്യമായി മെൻഡലീവിയം നിർമിച്ചത്. 1955ൽ ബെർക്ലിയിലെ കാലിഫോർണിയ സർ‌വകലാശാലയിൽ വച്ചായിരുന്നു അത്. മെൻഡലീവിയത്തെ 15 റേഡിയ...

യിറ്റെർബിയം - element periodic periodic table yitterbium periodic table of elements

ഇമേജ്
അണുസംഖ്യ 70 ആയ മൂലകമാണ് യിറ്റെർബിയം. Yb ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു മൃദു ലോഹമാണിത്. അപൂർ‌വ എർത്ത് മൂലകമായ ഇത് ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഗാഡോലിനൈറ്റ്, മോണോസൈറ്റ്, സെനോടൈം എന്നീ ധാതുക്കളിൽ ഈ മൂലകം കാണപ്പെടുന്നു. ചിലപ്പോഴെല്ലാം യിട്രിയം പോലെയുള്ള മറ്റ് അപൂർ‌വ എർത്തുകളുമായി ചേർത്ത് ചിലതരം ഉരുക്കുകളിൽ ഉപയോഗിക്കാറുണ്ട്. പ്രകൃതിയിൽ കാണുന്ന യിറ്റെർബിയം സ്ഥിരതയുള്ള ഏഴ് ഐസോട്ടോപ്പുകളുടെ മിശ്രിതമാണ്. സാധാരണയായി, യിറ്റെർബിയം വളരെ ചെറിയ അളവിലേ ഉപയോഗിക്കാറുള്ളൂ. ഇതിന്റെ റേഡിയോ ഐസോട്ടോപ്പുകൾ കുറഞ്ഞ അളവിൽ എക്സ്-കിരണ സ്രോതസ്സായും ചെറിയ ഗാഢതയിൽ ഡോപ്പ് ചെയ്യുന്നതിനായും ഉപയോഗിക്കുന്നു. വൈദ്യുതി ലഭ്യമല്ലാത്തപ്പോൾ കൊണ്ടുനടക്കാവുന്ന എക്സ്-കിരണ ഉപകരണങ്ങൾക്ക് പകരമായി 169Yb ഉപയോഗിച്ചിരുന്നു. തുരുമ്പിക്കാത്ത ഉരുക്കിന്റെ (Stainless Steel) ബലം പോലെയുള്ള ഗുണങ്ങളും വർദ്ധിപ്പിക്കുന്നതിന് യിറ്റെർബിയം ഉപയോഗിക്കുന്നു. ചില യിറ്റെർബിയം ലോഹസങ്കരങ്ങൾ ദന്തവൈദ്യത്തിൽ ഉപയോഗിക്കാറുണ്ട്. സ്വിസ് രസതന്ത്രജ്ഞനായ ജീൻ ചാൾസ് ഗലിസ്സാർഡ് ഡി മരി‍ഗ്നാർക് ആണ് യിറ്റെർ...