Ibn Khaldun - ഇബ്നു ഖൽദൂൻ
വടക്കേ ആഫ്രിക്കയിലെ തുനീഷ്യയിൽ ജീവിച്ച ലോകപ്രസിദ്ധനായ ഒരു ബഹുമുഖ പ്രതിഭയാണ്‌ഇബ്നു ഖൽദൂൻ (മേയ് 27, 1332 – മാർച്ച് 19, 1406). അബൂ സൈദ് അബ്ദുറഹ്‌മാൻ ഇബ്നു മുഹമ്മദ് ഇബ്നു ഖൽദൂൻ അൽ-ഹദ്റമി എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചരിത്രകാരൻ,സാമ്പത്തിക ശാസ്ത്രജ്ഞൻ, ഇസ്‌ലാമിക പണ്ഡിതൻ, ജ്യോതിശാസ്ത്രജ്ഞൻ, നിയമ വിശാരദൻ, ഗണിതശാസ്ത്രജ്ഞൻ, സൈനിക തന്ത്രജ്ഞൻ, സാമുഹിക ശാസ്ത്രജ്ഞൻ,ന്യായാധിപൻ, തത്വജ്ഞാനി, പോഷകാഹാര വിദഗ്ദ്ധൻ, ഹാഫിദ്(ഖുർആൻ മന:പാഠമാക്കിയ വ്യക്തി) എന്നീ നിലകളിൽ അറിയപ്പെട്ട അസാധാരണ പ്രതിഭാശാലിയായിരുന്നു ഇബ്നു ഖൽദൂൻ. പല സാമൂഹ്യശാസ്ത്രശാഖകളുടേയും ഉപജ്ഞാതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ജനസംഖ്യാ ശാസ്ത്രം, സാംസ്കാരിക ചരിത്രം, രേഖീയ ചരിത്രം.,ചരിത്ര തത്ത്വജ്ഞാനം എന്നിവ അവയിൽ പ്രധാനമാണ്. ഭാരതീയ തത്ത്വചിന്തകനായ ചാണക്യന് ശേഷം ജീവിച്ച ഇബ്നു ഖൽദൂൻ ആധുനിക ധനതത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും വിലയിരുത്തപ്പെടുന്നു. സാമൂഹ്യ ശാസ്ത്രത്തിന്റെ പല ശാഖകളുടേയും പിതാവായി ഗണിക്കപ്പെടുന്ന അദ്ദേഹം, പാശ്ചാത്യരാജ്യങ്ങളിൽ ഈ ശാഖകൾ സ്ഥാപിക്കപ്പെടുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവയിലെ പലഘടകങ്ങളെയും മുൻകൂ...