തോറിയം : സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ



അണുസംഖ്യ 90 ആയ മൂലകമാണ് തോറിയം. Th ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. പ്രകൃത്യാ ഉണ്ടാകുന്ന ഈ മൂലകം ചെറിയ അളവിൽ റേഡിയോആക്ടീവാണ്. തോറിയം-232 ന്റെ അർധായുസ്സ് 1400 കോടി വർഷങ്ങളാണ് (ഏകദേശം പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായം). യുറേനിയത്തിന് പകരമാകാവുന്ന ഒരു ആണവ ഇന്ധനമായി ഇതിനെ കണക്കാക്കുന്നു.

ശുദ്ധരൂപത്തിൽ തോറിയത്തിന് വെള്ളികലർന്ന വെള്ള നിറമാണ്. മാസങ്ങളോളം ഇതിന്റെ തിളക്കം നിലനിൽക്കും. എന്നാൽ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ തോറിയം കാലക്രമേണ ചാരനിറവും അവസാനം കറുപ്പ് നിറവുമാകുന്നു. തോറിയം ഡൈഓക്സൈഡ് (ThO2) തോറിയ എന്നും അറിയപ്പെടുന്നു. ഏറ്റവും ഉയർന്ന ദ്രവണനിലയുള്ള ഓക്സൈഡാണിത്(3300 °C). തോറിയം ഉപയോഗിച്ചുള്ള നിർമ്മാണങ്ങളിലെ അവശിഷ്ടങ്ങൾ വായുവിൽ ചൂടാക്കിയാൽ വെളുത്ത പ്രകാശം പുറപ്പെടുവിച്ച്‌കൊണ്ട് നന്നായി കത്തും.

ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകങ്ങളിലൊന്നാണ് തോറിയം. ഇതിന്റ ദ്രവണനിലയും തിളനിലയും തമ്മിൽ 2946 Kയുടെ വ്യത്യാസമുണ്ട്.

തോറിയനൈറ്റ് (തോറിയം ഓക്സൈഡ്), തോറൈറ്റ് (തോറിയം സിലിക്കേറ്റ്), മോണസൈറ്റ് (സീറിയം, യിട്രിയം, ലാൻഥനം, തോറിയം എന്നിവയുടെ ഫോസ്ഫേറ്റുകൾ) എന്നിവയാണ് തോറിയത്തിന്റെ പ്രധാന അയിരുകൾ. ഇവയിൽ തോറിയത്തിന്റെ പ്രധാന സ്രോതസ്സായ മണലുകൾ ഇന്ത്യ, ബ്രസീൽ, ശ്രീലങ്ക, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സുലഭമാണ്. ഇന്ത്യയിൽ കേരളത്തിലെ കടലോരങ്ങളിലാണ് മോണസൈറ്റ് മണൽ സുലഭമായിട്ടുള്ളത്. ലോകത്തിൽവച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്. കരിമണൽ എന്നാണ് തോറിയം നിക്ഷേപമുള്ള മണൽ കേരളത്തിൽ അറിയപ്പെടുന്നത്.

-----------------------------------------------------------------------------------
ഉപയോഗങ്ങൾ
================
*മഗ്നീഷ്യവുമായി ചേർത്തുള്ള ലോഹസങ്കരം ആകാശനൗകകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

*ഇലക്ട്രോണിക് ഉപകരണങ്ങളിലെ ടങ്സ്റ്റൺ വയറുകളുടെ മുകളിൽ പൂശുന്നു.

*ഹൊമിനിഡെ കുടുംബത്തിലെ ജീവികളുടെ ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് യുറേനിയം-തോറിയം കാല നിർണയനരീതി ഉപയോഗിക്കുന്നു.

*തോറിയം ഡൈഓക്സൈഡിന്റെ (ThO2) ഉപയോഗങ്ങൾ:

*വാതക വിളക്കുകളുടെ മാന്റിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
ഉത്പ്രേരകമായി ഉപയോഗിക്കുന്നു.
----------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ