അമെരിസിയം

അണുസംഖ്യ 95 ആയ മൂലകമാണ് അമെരിസിയം. Am ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ (മനുഷ്യ നിർ‌മിത) മൂലകമാണ്. റേഡിയോ ആക്ടീവായ ഈ ലോഹ ആക്ടിനൈഡ് 1944ൽ ആണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. ന്യൂട്രോൺ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിപ്പിച്ചായിരുന്നു അത്. യൂറോപ്പിയത്തിന് പേരിട്ട രീതിയിൽ അമെരിക്കാസുമായി (ഉത്തര-ദക്ഷിണ അമേരിക്കൻ വൻകരകളെ ചേർത്ത് വിളിക്കുന്ന പേര്) ബന്ധപ്പെടുത്തി ഈ മൂലകത്തെ അമെരിസിയം എന്ന് നാമകരണം ചെയ്തു.

ശുദ്ധമായ അമെരിസിയത്തിന് വെള്ളികലർന്ന വെള്ള തിളക്കമുണ്ട്. റൂം താപനിലയിൽ ഈർപ്പമില്ലാത്ത വായുവിൽ പതുക്കെ നാശനം സംഭവിക്കുന്നു. പ്ലൂട്ടോണിയത്തേക്കാളും നെപ്റ്റ്യൂണിയത്തേക്കാളും വെള്ളി നിറമുള്ളതാണ്. നെപ്റ്റ്യൂണിയത്തേക്കാളും യുറേനിയത്തേക്കാളും വലിവ്ബലവുമുണ്ട്. 241Am ന്റെ ആൽഫ ഉൽസർജനം റേഡിയത്തിന്റേതിനേക്കാൾ മൂന്നിരട്ടിയാണ്. ഗ്രാം ഭാരം 241Am ശക്തിയേറിയ ഗാമ കിരണങ്ങൾ പുറത്തുവിടുന്നു. ഈ മൂലകം കൈകാര്യം ചെയ്യുന്നയാളിൽ ഇത് സാരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

കിലോഗ്രാം അളവിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഈ മൂലകത്തിന് ചില ഉപയോഗങ്ങളുണ്ട്. താരതമ്യേന ശുദ്ധമായ അളവിൽ നിർമ്മിക്കാവുന്നതിനാൽ 241Am ഐസോട്ടോപ്പ് ആണ് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. കൃത്രിമ മൂലകങ്ങളിൽ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരേയൊരു മൂലകമാണ് അമെരിസിയം. വീടുകളിൽ ഉപയോഗിക്കുന്ന പുക കണ്ടുപിടിക്കുന്ന ഉപകരണത്തിന്റെ‌(smoke detector) ഒരുതരത്തിൽ വളരെരെ ചെറിയ അളവിൽ (ഏകദേശം 0.2 മൈക്രോഗ്രാം) അമെരിസിയം ഉപയോഗിക്കുന്നു. അയോണീകരണ റേഡിയേഷന്റെ സ്രോതസ്സായിട്ടാണിത്.

ഷിക്കാഗോ സർ‌വകലാശാലയിലെ യുദ്ധകാല മെറ്റലർജിക്കൽ പരീക്ഷണശാലയിലെ ഗ്ലെൻ ടി.സീബോർഗ്, ലിയോൺ ഒ.മോർഗൻ, റാല്ഫ് എ.ജെയിംസ്, ആൽബെർട്ട് ഗിയോർസോ എന്നിവർ ചേർന്നാണ് ആദ്യമായി അമെരിസിയം സൃഷ്ടിച്ചത്. 1944ൽ ആയിരുന്നു അത്. ഈ പുതിയ മൂലകം അതിന്റെ ഓക്സൈഡുകളിൽനിന്നും വളരെ സങ്കീർണ്ണമായ അനേകം ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെയാണ് വേർതിരിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ